തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ochre Coloured Pottery culture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗംഗാ-യമുന സമതലത്തിൽ ക്രി.മു. 4-ആം സഹസ്രാബ്ദം മുതൽ ക്രി.മു. 2-ആം സഹസ്രാബ്ദം വരെ സിന്ധു-ഗംഗാ സമതലത്തിൽ കിഴക്കൻ പഞ്ചാബു തൊട്ടു വടക്കുകിഴക്കൻ രാജസ്ഥാനും പടിഞ്ഞാറൻ ഉത്തർപ്രദേശും വരെയുള്ള പ്രദേശത്ത് നിലനിന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം (ഓക്ര് നിറമുള്ള മൺപാത്രസംസ്കാരം).[1][2] ഇത് സിന്ധു നദീതട സംസ്കാരത്തിന്റെ അതേ കാലത്തും തുടർച്ചയായും നിലനിന്നു. വടക്കേ ഇന്ത്യൻ വെങ്കലയുഗത്തിന്റെ അവസാന പാദമാണ് ഓക്ര് നിറമുള്ള മൺപാത്ര സംസ്കാരം. ഇതിനു പിന്നാലെ അയോയുഗ കറുപ്പും ചുവപ്പും ചായപ്പാത്ര, ചായം പൂശിയ ചാരപ്പാത്ര സംസ്കാരങ്ങൾ നിലവിൽ വന്നു. രാജസ്ഥാനിലെ ജോഥ്പുരയ്ക്ക് അടുത്തുനിന്നും കിട്ടിയ ഈ സംസ്കാരത്തിലെ മൺപാത്രങ്ങളുടെ ആദ്യകാല അവശിഷ്ടങ്ങൾക്ക് ക്രി.മു. 3-ആം സഹസ്രാബ്ദം പഴക്കം നിർണ്ണയിച്ചിരിക്കുന്നു. (ജോഥ്പുര എന്നത് ജോഥ്പൂർ നഗരമല്ല). ഈ സംസ്കാരം ഗംഗാതടത്തിൽ എത്തിയത് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലാണ്.

ഉദ്ഖനനം ചെയ്ത മൺപാത്രങ്ങൾ പുരാവസ്തുഗവേഷകരുടെ കൈകളിൽ തവിട്ടുനിറം അവശേഷിപ്പിച്ചതിനാലാണ് പുരാവസ്തുസംസ്കാരത്തിന് ഈ പേര് ലഭിച്ചത്.

അവലംബം[തിരുത്തുക]

  • Yule, P. 1985. Metalwork of the Bronze Age in India. C.H. Beck, Munich ISBN 3-406-30440-0
  • Yule, P./Hauptmann, A./Hughes, M. 1989 [1992]. The Copper Hoards of the Indian Subcontinent: Preliminaries for an Interpretation, Jahrbuch des Römisch-Germanischen Zentralmuseums Mainz 36, 193-275, ISSN 0076-2741
  • Gupta, S.P. (ed.). 1995. The lost Sarasvati and the Indus Civilization. Kusumanjali Prakashan, Jodhpur.
  • Sharma, Deo Prakash, 2002. Newly Discovered Copper Hoard, Weapons of South Asia (C. 2800-1500 B.C.), Delhi, Bharatiya Kala Prakashan.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]