ഉള്ളടക്കത്തിലേക്ക് പോവുക

മൈഗുരുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mygurud എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ ഇരുമ്പുഴി, എടപ്പാൾ എന്നിവിടങ്ങളിൽ രൂപപ്പെട്ടതും അവിടെ നിലനിന്നിരുന്നതുമായ ഒരു ഗൂഢഭാഷയാണ് മൈഗുരുഡ്. മാപ്പിള ലഹള നടന്നപ്പോൾ ജനങ്ങൾ ഉപയോഗിച്ചിരുന്നതായിരുന്നു ഇതെന്ന് കരുതപ്പെടുന്നു.[1] മാപ്പിള ലഹളയിൽ പങ്കെടുത്തവരെ ജയിലിൽ അടച്ചപ്പോൾ മലയാളികളായ ജയിൽ വാർഡൻമാർ കേൾക്കാതിരിക്കാൻ തടവുകാർ കണ്ടെത്തിയ ഭാഷയാണ് മൈഗുരുഡ്.[2] പ്രധാനമായും ബീഡി തൊഴിലാളികളാണ് ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്നു.

പേരിന്റെ ഉത്ഭവം

[തിരുത്തുക]

മൊഴി കുരുട് എന്ന് ഉപയോഗിച്ച് പിന്നീട് ലോപിച്ച് പിന്നീട് മൈഗുരുഡ് എന്ന് ഉച്ചാരണം നിലവിൽ വന്നു എന്നാണ് ഇതിന്റെ പേരിന്റെ ഉല്പത്തിയെ സംബന്ധിച്ചു നില നിൽക്കുന്ന ഒരു വിലയിരുത്തൽ.[1]

മൈഗുരുഡിൽ സ്വരാക്ഷരങ്ങളായ അ, ആ, ഇ, ഈ എന്നിവക്ക് യഥാക്രമം സ, സാ, സി, സീ എന്നിങ്ങനെ അം, അഃ വരെ ഉപയോഗിക്കുന്നു. സ, സാ, സി, സീ എന്നിവയെ അ, ആ, ഇ, ഈ എന്നും മാറി ഉപയോഗിക്കുന്നു.

വ്യഞ്ജനാക്ഷരങ്ങൾ ഒന്നിന് പകരം മറ്റൊന്ന് എന്ന നിലയിൽ ഉപയോഗിക്കുന്നു. ഇത് മനസ്സിലാക്കാനായി ഒരു ശ്ലോകമുണ്ട്

ഇതിന് സ്വന്തമായി ലിപിയും സങ്കീർണ്ണമായ വ്യാകരണ നിയമങ്ങളും ഇല്ല.[3]

ഉദാഹരണം

[തിരുത്തുക]
  • സെഹാ നേച്ച് - എന്താ പേര്
  • സെടീവാ ടീവ് - എവിടാ വീട്
  • സൊചു രാങ ടേറം - ഒരു ചായ വേണം
  • മവി ടേറോ - കടി വേണോ
  • ടേഷ - വേണ്ട

ഇത് മൈഗുരുഡ് ഭാഷയിലുള്ള ചില സംഭാഷണ രീതികളാണ്.

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 സി. സജിൽ. "ഇപ്പോഴും ജീവിക്കുന്നു, മലബാറിന്റെ ഗൂഢഭാഷ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-11-01. Retrieved 1 നവംബർ 2014.
  2. ഡോ. പ്രമോദ് ഇരുമ്പുഴി (2013). "കേരളത്തിലെ ഗൂഢ ഭാഷകൾ" (PDF). ജനപഥം (ജൂൺ). Archived from the original (PDF) on 2015-06-13. Retrieved 2013 ജൂലൈ 16. {{cite journal}}: Check date values in: |accessdate= (help); Unknown parameter |month= ignored (help)
  3. സതീഷ് ഗോപി (1 നവംബർ 2014). "ശ്രേഷ്ഠമലയാളമേ മൈഗുരുഡ് മൊഴി എവിടെ?" (പത്രലേഖനം). ദേശാഭിമാനി. Archived from the original on 2014-11-01. Retrieved 1 നവംബർ 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈഗുരുഡ്&oldid=3799280" എന്ന താളിൽനിന്ന് ശേഖരിച്ചത്