മൊണ്ടേവീഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Montevideo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊണ്ടേവീഡിയോ
City of San Felipe y Santiago de Montevideo (formerly, colonial name)
രാത്രിയിൽ മൊണ്ടേവീഡിയോ സ്കൈലൈൻ
രാത്രിയിൽ മൊണ്ടേവീഡിയോ സ്കൈലൈൻ
ഔദ്യോഗിക ചിഹ്നം മൊണ്ടേവീഡിയോ
Coat of arms
Nickname(s): 
La Muy Fiel Y Reconquistadora
The Very Faithful And Reconquerer
Motto(s): 
Con libertad ni ofendo ni temo
With liberty I offend not, I fear not.
Location of മൊണ്ടേവീഡിയോ
Country Uruguay
ഡിപ്പാർട്ട്മെന്റ്മൊണ്ടേവീഡിയോ ഡിപ്പാർട്ട്മെന്റ്
സ്ഥാപിതം1726
സ്ഥാപകൻബ്രൂണോ മൗറീഷ്യോ ദെ സബാല
ഭരണസമ്പ്രദായം
 • മുൻസിപ്പൽ ഇന്റൻഡെന്റ്റിക്കാർഡോ ഏളിക്ക്
ഉയരം
43 മീ(141 അടി)
ജനസംഖ്യ
 (2004)
 • ആകെ1,325,968
 • റാങ്ക്
1ആം
 • Demonym
Montevideano
സമയമേഖലUTC-3
 • Summer (DST)UTC-2 (GMT -2 (DST))
പിൻകോഡ്
10000
ഏരിയ കോഡ്+02
വെബ്സൈറ്റ്www.montevideo.gub.uy 34º 53'S 56º 10'W

ഉറുഗ്വെയുടെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവും, ഏറ്റവും വലിയ തുറമുഖ നഗരവുമാണ്‌ മൊണ്ടേവീഡിയോ (സ്പാനിഷ് ഉച്ചാരണം: [monteβiˈðeo]). 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഉറുഗ്വെയിലെ ഏക നഗരമാണ്‌ മൊണ്ടേവീഡിയോ. മേർസർ ഹ്യൂമൺ റിസോർസിങ്ങ് കൗൺസിൽ 2007-ൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ലാറ്റിനമേരിക്കയിലെ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള നഗരം മൊണ്ടേവീഡിയോവാണ്‌.[1][2][3] സാൻ ഫിലിപ്പെ യി സാന്തിയാഗോ ഡി മോണ്ടിവിഡിയോ എന്നാണ് പൂർണ്ണനാമം. 1726 ഡിസംബർ 24 ന് സ്പെയിൻകാരാണ് ഈ നഗരം സ്ഥാപിച്ചത്. 1828 ൽ ഉറുഗ്വെയുടെ തലസ്ഥാനമായി. 1860-1911 കാലത്ത് ബ്രീട്ടീഷുകാർ നിർമിച്ച റോഡുകളും റെയിൽപ്പാതകളും നഗരത്തെ മറ്റുഭാഗങ്ങളിലേക്ക് അടുപ്പിച്ച‌ു. പ്രകൃതിദത്ത തുറമുഖമാണ് മോണ്ടിവിഡിയോയുടെ സാമ്പത്തികശക്തിയ്ക്ക് അടിസ്ഥാനം. കരാസ്കോ അന്താരാഷ്ട്ര വിനാനത്താവളം ഈ നഗരത്തിലാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഉറുഗ്വെയുടെ തെക്കൻ തീരങ്ങളിൽ അറ്റ്‌ലാന്റിക് സമുദ്രത്തിനരികിൽ റിയോ ഡി ലാപ്ലാറ്റ നദിയുടെ വടക്കൻ അഴിമുഖത്താണ് മൊണ്ടേവീഡിയോ സ്ഥിതി ചെയ്യുന്നത്. 34.5° S, 56°W എന്നിങ്ങനെയാണ്‌ ഇവിടത്തെ അക്ഷാംശ രേഖാംശങ്ങൾ.

അവലംബം[തിരുത്തുക]

  1. See also La Nación Archived 2018-12-26 at the Wayback Machine., Chilean newspaper article that mentions the three Latin American cities with highest quality of life according to the MHRC 2007 investigation.
  2. Montevideo, la mejor ciudad para vivir de América Latina Archived 2009-04-27 at the Wayback Machine. (Montevideo, the best town to live in Latin America) at Uruguayan newspaper La República (April 3, 2007)(in Spanish)
  3. Article from the Café Archived 2018-12-26 at the Wayback Machine. (in Spanish)
"https://ml.wikipedia.org/w/index.php?title=മൊണ്ടേവീഡിയോ&oldid=4010368" എന്ന താളിൽനിന്ന് ശേഖരിച്ചത്