Jump to content

മൻതാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manthan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൻതാൻ
മൻതാൻ
കർത്താവ്മാധവി സർദേശായി
രാജ്യംഇന്ത്യ
ഭാഷകൊങ്കണി
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

മാധവി സർദേശായി രചിച്ച കൊങ്കണി ഉപന്യാസ സമാഹാരമാണ്മൻതാൻ . 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

ഉള്ളടക്കം

[തിരുത്തുക]

പതിമൂന്ന് ഉപന്യാസങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. പലപ്പോഴായി എഴുത്തുകാരി നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും ഇതിൽ ചേർത്തിരിക്കുന്നു. ആദ്യ ആറ് ലേഖനങ്ങൾ കൊങ്കിണി സാംസ്കാരിക ജീവിതത്തിൽ മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെക്കുറിച്ചാണ്. കാക്കസാഹേബ് കലേക്കറെക്കുറിച്ചും കൊങ്കിണി - മറാത്തി ഭാഷാ വിവാദത്തെക്കുറിച്ചും ആധുനിക ഗോവയുടെ ശിൽപ്പിയായ ശാന്താറാം അമോൻകാറെക്കുറിച്ചും കൊങ്കിണി ഭാഷാമുന്നേറ്റത്തിൽ രവീന്ദ്ര കലേക്കറുടെ പങ്കിനെക്കുറിച്ചും പന്താലിക് നായിക്കിന്റെ പ്രശസ്ത നാടക രചനയായ 'ഷാബോയ് ഷാബോയ് ബഹുജൻ സമാജി'നെക്കുറിച്ചുമുള്ള ലേഖനങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. [1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[2]

അവലംബം

[തിരുത്തുക]
  1. https://archive.org/details/ManthanBookRelease
  2. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2016-03-04. Retrieved 23 ഏപ്രിൽ 2017. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=മൻതാൻ&oldid=3642215" എന്ന താളിൽനിന്ന് ശേഖരിച്ചത്