മൻതാൻ
ദൃശ്യരൂപം
കർത്താവ് | മാധവി സർദേശായി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | കൊങ്കണി |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014 |
മാധവി സർദേശായി രചിച്ച കൊങ്കണി ഉപന്യാസ സമാഹാരമാണ്മൻതാൻ . 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.
ഉള്ളടക്കം
[തിരുത്തുക]പതിമൂന്ന് ഉപന്യാസങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. പലപ്പോഴായി എഴുത്തുകാരി നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും ഇതിൽ ചേർത്തിരിക്കുന്നു. ആദ്യ ആറ് ലേഖനങ്ങൾ കൊങ്കിണി സാംസ്കാരിക ജീവിതത്തിൽ മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെക്കുറിച്ചാണ്. കാക്കസാഹേബ് കലേക്കറെക്കുറിച്ചും കൊങ്കിണി - മറാത്തി ഭാഷാ വിവാദത്തെക്കുറിച്ചും ആധുനിക ഗോവയുടെ ശിൽപ്പിയായ ശാന്താറാം അമോൻകാറെക്കുറിച്ചും കൊങ്കിണി ഭാഷാമുന്നേറ്റത്തിൽ രവീന്ദ്ര കലേക്കറുടെ പങ്കിനെക്കുറിച്ചും പന്താലിക് നായിക്കിന്റെ പ്രശസ്ത നാടക രചനയായ 'ഷാബോയ് ഷാബോയ് ബഹുജൻ സമാജി'നെക്കുറിച്ചുമുള്ള ലേഖനങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. [1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[2]
അവലംബം
[തിരുത്തുക]- ↑ https://archive.org/details/ManthanBookRelease
- ↑ "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2016-03-04. Retrieved 23 ഏപ്രിൽ 2017.
{{cite web}}
: External link in
(help)|website=