Jump to content

മഡോണ ഓഫ് ഹ്യൂമിലിറ്റി (ഫ്രാ ആഞ്ചലിക്കോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna of Humility (Fra Angelico) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Madonna of Humility
കലാകാരൻFra Angelico
വർഷം1433–1435
MediumTempera on wood
അളവുകൾ147 cm × 91 cm (58 ഇഞ്ച് × 36 ഇഞ്ച്)
സ്ഥാനംMuseu Nacional d'Art de Catalunya, Barcelona

മാഡ്രിഡിലെ തൈസെൻ-ബോർനെമിസ മ്യൂസിയത്തിൽ നിന്നുള്ള ഫ്രാ ആഞ്ചലിക്കോയുടെ ഒരു ചിത്രമാണ് മഡോണ ഓഫ് ഹ്യൂമിലിറ്റി. കാറ്റലോണിയയിലെ നാഷണൽ ആർട്ട് മ്യൂസിയത്തിൽ വായ്പയായി സംരക്ഷിച്ചിരിക്കുന്നു.[1]

വിവരണം

[തിരുത്തുക]

കുട്ടിയെ മടിയിൽ നിർത്തി നിലത്ത് നേരിട്ട് വച്ചിരിക്കുന്ന ഒരു തലയണയിൽ ഇരിക്കുന്ന കന്യക, മാതൃത്വത്തിന്റെയും വിശുദ്ധിയുടെയും പ്രതീകങ്ങൾ ആയി ഇടതു കൈയിൽ റോസാപ്പൂക്കളും ലില്ലിയും അടങ്ങുന്ന ഒരു പാത്രം പിടിച്ചിരിക്കുന്നു. ലില്ലിപ്പൂവും പിടിച്ചിരിക്കുന്ന കുട്ടിയുടെ നെറ്റി അമ്മയുടെ കവിളിൽ ചേർന്നിരിക്കുന്നു. മൂന്ന് മാലാഖമാർ പിടിച്ചിരിക്കുന്ന സ്വർണ്ണവും കറുത്ത കസവുകൊണ്ടുള്ള അലങ്കാരപ്പണി കൊണ്ട് നിർമ്മിച്ച ഒരു തുണിയുടെ കീഴിൽ ഇരിക്കുന്ന മഡോണയ്ക്കും കുഞ്ഞിനും ഒപ്പം താഴെ നിലത്ത് രണ്ട് മാലാഖമാർ കൂടി ഒരു സംഗീതോപകരണവും വീണയും വായിച്ചു കൊണ്ട് ഇരിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലെ ഏറ്റവും ശുദ്ധമായ ഇറ്റാലിയൻ ശൈലിയിൽ സ്‌മരണാർത്ഥമായ രൂപങ്ങൾ, വസ്ത്രങ്ങളുടെ ആഡംബരം, ക്രമീകരിച്ചിരിക്കുന്ന വെളിച്ചം, നീല നിറത്തിന്റെ ഉപയോഗം എന്നിവ ഈ പാനലിൽ ചിത്രീകരിച്ചിരിക്കുന്നു. 1568-ൽ ജോർജിയോ വസാരി ഈ ചിത്രത്തെ തിരിച്ചറിയുകയും ഫ്ലോറൻസിലെ ഗോണ്ടി കുടുംബത്തിന്റെ വീട്ടിൽ, ഈ ചിത്രം ഒരു പോളിപ്റ്റികിന്റെ ഭാഗമായിരുന്നതായി വിവരണം നൽകുകയും ചെയ്തിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Guide of the Museu Nacional d'Art de Catalunya. MNAC, 2004. ISBN 84-8043-136-9
  2. The artwork at MNAC's Website

പുറംകണ്ണികൾ

[തിരുത്തുക]