Jump to content

എം.എസ്. അരുൺ കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.S.Arunkumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.എസ്. അരുൺകുമാർ
കേരള നിയമസഭാംഗം
ഓഫീസിൽ
2021-
മുൻഗാമിആർ. രാജേഷ്
മണ്ഡലംമാവേലിക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം2021
1989 ഏപ്രിൽ 23
മാവേലിക്കര, കേരളം, ഇൻഡ്യ
മരണം2021
അന്ത്യവിശ്രമം2021
രാഷ്ട്രീയ കക്ഷിCPI(M)
പങ്കാളിസ്നേഹ
കുട്ടികൾഅലെയ്ഡ
മാതാപിതാക്കൾ
  • 2021
വസതിsതഴക്കര , മാവേലിക്കര

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ മാവേലിക്കര മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എം.എസ്. അരുൺ കുമാർ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.കെ. ഷാജുവിനെ 24,717 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എം.എസ്. അരുൺ കുമാർ നിയമസഭയിലേക്ക് എത്തിയത്.

ജീവിത രേഖ

[തിരുത്തുക]

1989 ഏപ്രിൽ 23ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തഴക്കര കല്ലിമേലിൽ മണ്ണത്തുംപാട്ട് വീട്ടിൽ സുന്ദരദാസിൻ്റെയും വിലാസിനിയുടെയും മകനായി ജനിച്ചു. കറ്റാനം പോപ്പ് പയസ്സ് ഹൈസ്ക്കൂളിലെ വിദ്യാഭ്യാസ ശേഷം മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നും ബി.എ.ഇംഗ്ലീഷ് ബിരുദം നേടി.ഇക്കാലയളവിൽ കലാലയ രാഷ്ട്രീയത്തിൽ സജീവമായ ഇദ്ദേഹം കോളേജ് യൂണിയൻ ചെയർമാനും പിന്നീട് എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മറ്റിയംഗവും പ്രസിഡൻ്റുമായി. സി.പി.ഐ (എം) തഴക്കര ലോക്കൽ കമ്മറ്റി സെക്രട്ടറിയും മാവേലിക്കര ഏരിയാ കമ്മറ്റി അംഗവുമായി. നിലവിൽ ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ ട്രഷററും സംസ്ഥാന കമ്മറ്റിയംഗവുമാണ് .2021ൽ മാവേലിക്കര യിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വഹിച്ച പദവികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 മാവേലിക്കര നിയമസഭാമണ്ഡലം എം.എസ്. അരുൺ കുമാർ സി.പി.ഐ (എം), എൽ.ഡി.എഫ്. കെ.കെ. ഷാജു കോൺഗ്രസ്സ് (ഐ), യു.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=എം.എസ്._അരുൺ_കുമാർ&oldid=3812327" എന്ന താളിൽനിന്ന് ശേഖരിച്ചത്