Jump to content

എം.ഐ. അബ്‌ദുൽ അസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.I. Abdul Azeez എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ഐ. അബ്‌ദുൽ അസീസ്
ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന അമീർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1961-08-17)ഓഗസ്റ്റ് 17, 1961
നാരോക്കാവ്, എടക്കര, മലപ്പുറം ജില്ല
പങ്കാളിശഹർബാനു
കുട്ടികൾഅനസ് മൻസൂർ, അസ് ലം തൗഫീഖ്, അസ്മ ഹിബത്തുല്ല, അമീൻ അഹ്സൻ, അഷ്ഫാഖ് അഹ്മദ്
മാതാപിതാക്കൾsഇബ്രാഹിം, ഖദീജ
വിദ്യാഭ്യാസംഅഫ്ദലുൽ ഉലമ
ജോലിജമാഅത്തെ ഇസ്ലാമി കേരള അമീർ[1][2], വാഗ്മി,പണ്ഡിതൻ

എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന അമീർ.[3] [4] [5] 2015-19 കാലയളവിലേക്കാണ് സംസ്ഥാന അധ്യക്ഷനായി ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്താ സാമൂഹിക വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമാണ് എം.ഐ. അബ്ദുൽ അസീസ്.

ജീവിത രേഖ

[തിരുത്തുക]

1961 ഓഗസ്റ്റ് 17 ന് മലപ്പുറം എടക്കര നാരോക്കാവിൽ ജനനം. പിതാവ്: ഇബ്രാഹിം. മാതാവ്: ഖജീദ. സാമൂഹിക പ്രവർത്തകൻ, സംഘാടകൻ, നേതാവ്, പണ്ഡിതൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരൂർക്കാട് ഇലാഹിയ കോളജിൽ നിന്ന് അഫ്ദലുൽ ഉലമ പഠനം പൂർത്തിയാക്കി. ജമാഅത്തെ ഇസ്ലാമി ജില്ലാ നാസിം, മേഖലാ നാസിം, സംസ്ഥാന ഉപാധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1990 ൽ ജമാഅത്തെ ഇസ്ലാമിയിൽ അംഗമായി.[6] 1994 മുതൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗമാണ്. എസ്.ഐ.ഒ വിലൂടെയാണ് സംഘടനാ പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്[അവലംബം ആവശ്യമാണ്]. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്നു. അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം(ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി) ഉന്നതാധികാര സമിതി പ്രസിഡന്റ്, മജ്‌ലിസുത്തഅ്‌ലീമുൽ ഇസ്‌ലാമി ചെയർമാൻ, ശാന്തപുരം മഹല്ല് ഖാദി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഡെക്കാൻ ക്രോണിക്കിൾ (2015-09-20). "Jamaat asks India to take lead in helping Syrian refugees". Retrieved 2016-05-06.
  2. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് (2016-02-29). "Sharp Dip in Vaccination in Malappuram District". Archived from the original on 2016-03-01. Retrieved 2016-05-06.
  3. ദ ഹിന്ദു ദിനപത്രം (2015-09-16). "Jamaat to campaign against ISIS". Retrieved 2016-05-06.
  4. മാതൃഭൂമി ദിനപത്രം (2016-02-02). "വർഗീയതയെ മാനവികതകൊണ്ട് ചെറുക്കണം- എം.ഐ. അബ്ദുൽ അസീസ്‌". Archived from the original on 2016-06-18. Retrieved 2016-07-17.
  5. തേജസ് ദിനപത്രം (2016-08-01). "ഇസ്‌ലാമിനെ വികൃതവൽകരിക്കാൻ ആസൂത്രിത ശ്രമം: എം ഐ അബ്ദുൽ അസീസ്". Archived from the original on 2016-08-20. Retrieved 2016-08-17.
  6. ദ ഹിന്ദു ദിനപത്രം (2015-05-22). "എം.ഐ അബ്ദുൽ അസീസ് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ". Archived from the original on 2020-07-11. Retrieved 2016-08-16.
"https://ml.wikipedia.org/w/index.php?title=എം.ഐ._അബ്‌ദുൽ_അസീസ്&oldid=4022315" എന്ന താളിൽനിന്ന് ശേഖരിച്ചത്