അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അൽ ജാമിഅ അൽ ഇസ്‌ലാമിയ, ശാന്തപുരം
Al Jamia Al Islamiya, Santhapuram
Aljamia.jpg
തരംIslamic university
സ്ഥാപിതം1955
റെക്ടർഡോ. എം.അബ്ദുസ്സലാം_അഹ്മദ്
അദ്ധ്യാപകർ
60+
വിദ്യാർത്ഥികൾ800+
സ്ഥലംപെരിന്തൽമണ്ണ, കേരളം, ഇന്ത്യ
ക്യാമ്പസ്ശാന്തപുരം
വെബ്‌സൈറ്റ്www.aljamia.net

കേരളത്തിലെ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം[1]. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു. 1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവി 2003ൽ അൽ ജാമിഅ അൽ ഇസ്ലാമിയ്യ, ശാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തി. മലേഷ്യയിലെ ക്വാലാലമ്പൂരിലെ ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി,ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ അന്താരാഷ്ട്ര സർവ്വകലാശാലകൾ അൽജാമിഅയെ അംഗീകരിക്കുകയും ഉപരി പഠനത്തിന് അവസരം നൽകുകയും ചെയ്യുന്നുണ്ട്.[2].ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് സ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്നത്.[3]

ചരിത്രം[തിരുത്തുക]

1953ൽ പെരിന്തൽമണ്ണ പട്ടിക്കാടിനടുത്ത മുള്ള്യാകുർശി ഗ്രാമത്തിൽ വി.കെ.എം. ഇസ്സുദ്ദീൻ മൗലവി മുൻകൈയ്യെടുത്ത് സ്ഥാപിച്ച  അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ മദ്രസയാണ് അൽ ജാമിഅയുടെ ആദ്യപടി. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീർ ആയിരുന്ന ഹാജി വി.പി. മുഹമ്മദലി സാഹിബായിരുന്നു ഉദ്ഘാടകൻ. 1955ൽ മലപ്പുറത്ത് ചേർന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തിൽ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയെ ശാന്തപരും ഇസ്‌ലാമിയാ കോളേജായി പ്രഖ്യാപിച്ചു. പിന്നീട് 2003 മാർച്ച് ഒന്നിന് ലോകപ്രശസ്ത പണ്ഡിതൻ യൂസുഫുൽ ഖറദാവി അൽ ജാമിഅ അൽ ഇസ്‌ലാമിയയായി(ഇസ്ലാമിക് സർവ്വകലാശാല)യായി പ്രഖ്യാപിച്ചു. [4]

ഫാക്കൽറ്റികൾ[തിരുത്തുക]

വിവിധ ഫാക്കൽറ്റികളിലായി ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരത്തോളം വിദ്യാർഥി വിദ്യാർഥിനികൾ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.[5]

ഫാക്കൽറ്റി ഓഫ് തംഹീദി (പ്രിപറേറ്ററി കോഴ്‌സ്)[തിരുത്തുക]

  • എസ്.എസ്.എൽ.സിയോ തതുല്യ യോഗ്യതയുള്ള വിദ്യാർഥിനി-വിദ്യാർഥികൾക്കായി ബിരുദ പഠനത്തിന്റെ മുമ്പായി നൽകുന്ന കോഴ്സാണ് ഈ ദ്വിവർഷ പ്രിപറേറ്ററി കോഴ്‌സ്. അറബി--ഇംഗ്ലീഷ് ഭാഷകൾ അനായാസം മനസ്സിലാക്കാൻ കഴിയും വിധം രണ്ടു ഭാഷകൾക്കും ഈ കാലയളവിൽ മുഖ്യപ്രാധാന്യം നൽകിയിരിക്കുന്നു. ഖുർആൻ, ഹദീസ് പഠനവും കമ്പ്യൂട്ടർ വിജ്ഞാനവും ഉൾപെടുത്തിയിട്ടുണ്ട്. പ്രിപറേറ്ററി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് അൽ ജാമിഅഃയുടെ ബിരുദകോഴ്‌സുകളായ ശരീഅഃ ഫാക്കൽറ്റിയിലോ ഉസ്വൂലുദ്ദീൻ ഫാക്കൽറ്റിയിലോ ചേർന്നുപഠിക്കാം.

ഫാക്കൽറ്റി ഓഫ് ഉസൂലുദ്ദീൻ[തിരുത്തുക]

  • അൽ ജാമിഅയുടെ പ്രിപറേറ്ററി കോഴ്‌സ് പൂർത്തിയാവർക്കും പന്ത്രണ്ടാം ക്ലാസിൽ നിന്നും ബിരുദത്തിനായി യോഗ്യത നേടിയവർക്കുമാണ് പ്രവേശനം. കോഴ്‌സ് കാലാവധി നാലുവർഷം. ഖുർആന്, ഹദീസ്, ഇസ്‌ലാമിക ചരിത്രം, എന്നിവക്ക് പുറമെ മതതാരതമ്യ പഠനം, അറബി, ഇംഗ്ലീഷ് ഭാഷകൾ എന്നിവക്ക് പ്രാധാന്യം. ഉസ്വൂലുദ്ദീൻ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അൽ ജാമിഅയുടെ പി.ജി. കോഴ്‌സുകളായ ഫാക്കൽറ്റി ഓഫ് ഖുർആൻ, ഫാക്കൽറ്റി ഓഫ് ഹദീസ്, ഫാക്കൽറ്റി ഓഫ് ദഅ്‌വ എന്നീ കോഴ്‌സുകളിലോ അലീഗഢ് യൂണിവേഴ്‌സിറ്റി, ഹംദർദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ തുടർപഠനം നടത്താം.

ഫാക്കൽറ്റി ഓഫ് ശരീഅഃ[തിരുത്തുക]

  • അൽ ജാമിഅയുടെ പ്രിപറേറ്ററി കോഴ്‌സ് പൂർത്തായവർക്കും പന്ത്രണ്ടാം ക്ലാസിൽ നിന്നും ബിരുദത്തിനായി യോഗ്യത നേടിയവർക്കുമാണ് പ്രവേശനം കോഴ്‌സ് കാലാവധി നാലുവർഷം. ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം എന്നിവക്കു പുറമെ ഇസ്‌ലാമിക കർമ്മശാസ്ത്ര താരതമ്യ പഠനം, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം എന്നിവക്ക് പ്രാധാന്യം. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അൽ ജാമിഅയുടെ പി.ജി. കോഴ്‌സുകളായ ഫാക്കൽറ്റി ഓഫ് ഖുർആൻ, ഫാക്കൽറ്റി ഓഫ് ഹദീസ്, ഫാക്കൽറ്റി ഓഫ് ദഅ്‌വ എന്നീ കോഴ്‌സുകളിലോ അലീഗഢ് യൂണിവേഴ്‌സിറ്റി, ഹംദർദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ തുടർപഠനം നടത്താം.

ഫാക്കൽറ്റി ഓഫ് ഖുർആനിക് സ്റ്റഡീസ്[തിരുത്തുക]

  • അൽ ജാമിഅഃയുടെ ഡിഗ്രി കോഴ്‌സായ ഉസ്വൂലുദ്ദീനോ തതുല്യ യോഗ്യതയോ നേടിയവർക്ക് പ്രവേശനം നൽകുന്ന ഈ പി.ജി. കോഴ്‌സ്, ഖുർആനിക വിഷയങ്ങളിൽ സ്‌പെഷലൈസേഷൻ ലക്ഷ്യം വെച്ചുള്ളതാണ്. രണ്ടു വർഷമാണ് പഠനകാലം. ഖുർആനിലെ വിഷയ പഠനങ്ങൾ, ഖുർആൻ-ഹദീസ് താരതമ്യ പഠനങ്ങൾ, ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ നിരൂപണം, ഖുർആന്റെ അമാനുഷികത, ഖുർആനിലെ കർമശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളുന്നതാണ് സിലബസ്. ഗവേഷണത്തിന് പ്രോത്സാഹനം നൽകുന്നു.

ഫാക്കൽറ്റി ഓഫ് ദഅ്‌വ[തിരുത്തുക]

  • മത - ദാർശനിക പഠനം. വൈവിധ്യമാർന്ന ദർശനങ്ങളെയും മതങ്ങളേയും ഗവേഷണ പഠനത്തിനും താരതമ്യ പഠനങ്ങൾക്കും വിധേയമാക്കുന്ന പാഠ്യപദ്ധതിയാണ് ഈ കോഴ്സിലുളളത്. ഇസ്‌ലാമിക പ്രവർത്തനങ്ങൾ, പ്രബോധന പ്രവർത്തനങ്ങൾ എന്നിവക്ക് പ്രാപ്തി നേടിയെടുക്കലാണ് ഈ പി.ജി. ഫാക്കൽറ്റിയുടെ ലക്ഷ്യം. ഉസ്വൂലുദ്ദീൻ ഫാക്കൽറ്റിയിലോ തുല്യ കോഴ്‌സുകളിലോ പഠനം പൂർത്തിയാക്കിയവർക്ക് പ്രവേശനം. കാലാവധി ഒരു വർഷം. ഖുർആൻ, ഹദീസ് പഠനങ്ങൾക്കു പുറമെ പ്രബോധന ശാസ്ത്രം, ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ, മതതാരതമ്യപഠനം, ആധുനിക തത്ത്വശാസ്ത്രങ്ങളെക്കുറിച്ച പഠനം, ഭാഷാപഠനം എന്നിവ സിലബസിന്റെ മുഖ്യ ഭാഗങ്ങളാണ്. വിദ്യാർത്ഥികൾക്ക് റിസർച്ച് വർക്ക് നിർബന്ധം.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്‌ലാമിക് എകണോമിക ആന്റ് ബാങ്കിംഗ്[തിരുത്തുക]

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിവരെ വളർത്തിയെടുക്കുന്നതിനായിട്ടുള്ള പത്ത് മാസത്തെ കോഴ്‌സാണിത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇന്ൻറർവ്യൂവിൻറെ അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്‌സിന്റെ ഭാഗമായി പ്രൊജക്റ്റ്, വൈവ, ഇന്റേൺഷിപ്, സ്റ്റഡി ടൂർ എന്നിവയും ഉണ്ടായിരിക്കും.നേച്ചർ ആൻറ് പ്രിൻസിപ്പിൾ ഓഫ് ഇസ്ലാമിക് എക്കണോമിക്സ്, ബേസിക് എക്കണോമിക്സ് മെഷർ ഇൻ ഖുർആൻ ആൻറ് ഹദീസ്, ഇസ്ലാമിക് ബാങ്കിങ് ആൻറ് ഇൻഷുറൻസ്, ഇസ്ലാമിക് ഫിനാൻസ് തുടങ്ങിയവ ഈ സിലബസിൽ പഠിപ്പിക്കുന്നതോടൊപ്പം മോഡേൺ ബാങ്കിങ് സിസ്റ്റവും പഠിപ്പിക്കുന്നു. [6]

ഫാക്കൽറ്റി ഓഫ് ലാംഗേജസ്[തിരുത്തുക]

  • അറബി - ഇംഗ്ലീഷ് ഭാഷകളിലുള്ള ആഴത്തിലുള്ള പഠനം ലക്ഷ്യമാക്കിയുള്ള പോസ്റ്റഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അറബിക് ആന്റ് ഇംഗ്ലീഷ് എന്നപേരിൽ ഒരു വർഷത്തെ കോഴ്‌സ് നടത്തുന്നു. ഏതെങ്കിലും ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിലുടെ പ്രവേശനം നൽകുന്നു.

ബിരുദ കോഴ്സുകൾ[തിരുത്തുക]

  • ഹംദർദ്‌
  • അലീഗഢ്‌[7] യൂനിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുണ്ട്‌. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ[8][9] ഏക വർഷ ബിരുദാനന്തര ഡിപ്ലോമ കോഴ്സിനും അവസരം

വിദൂര വിദ്യഭ്യാസ കോഴ്സ് സെൻറർ[തിരുത്തുക]

  • ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ന്യൂ ഡൽഹി യുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്ർറ് ഓപൺ ലേണിങ് സെൻറുകളിലൊന്നാണ് ശാന്തപുരം അൽ ജാമിഅ. ഇന്ത്യയിൽ 42 സെൻററുകളും കേരളത്തിൽ അൽ ജാമിഅ അടക്കം ആറ് സെൻററുകളുമാണ് നിലവിലുള്ളത്. ജാമിഅ മില്ലിയ്യയുടെ വിദൂരവിദ്യാഭ്യാസ പരീക്ഷാ കേന്ദ്രവും കൂടിയാണ് അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം. വിവിധ വിഷയങ്ങളിലുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് നിലവിൽ പ്രവേശനം നൽകുന്നുണ്ട്. [10]

അൽ ജാമിഅ സെൻട്രൽ ലൈബ്രറി[തിരുത്തുക]

അൽ ജാമിഅ കാമ്പസിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് അൽ ജാമിഅ സെൻട്രൽ ലൈബ്രറി. 50,000 ൽ പരം പുസ്തകങ്ങളും ഡിജിറ്റൽ ലൈബ്രറിയും കോൺഫറൻസ് ഹാളും റീഡിങ് റൂമും ആർക്കേവ്സും റഫറൻസ് സെക്ഷനും അടങ്ങുന്നതാണ് ലൈബ്രറി.[11] അത്യപൂർവ്വ ഇ-പുസ്തകങ്ങളും ജേർണലുകളും വായനക്കാർക്ക് വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വിവിധ ശീർഷകങ്ങളിലായി തരം തിരിച്ച് ശേഖരിക്കപ്പെട്ടിട്ടുണ്ട്, കാൽലക്ഷത്തിൽപരം പുസ്തങ്ങൾ ഉള്ള ഡിജിറ്റൽ സോഫ്റ്റ് വെയർ, 25,000 ത്തിൽ പരം ഗ്രന്ഥ ശേഖരമുള്ള അറബിക് ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ് വെയർ എന്നിവ അൽജാമിഅ ഡിജിറ്റൽ ലൈബ്രറിയിലുണ്ട്.[12]

മറ്റുസ്ഥാപനങ്ങൾ[തിരുത്തുക]

അൽ ജാമിഅക്ക് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മറ്റു പ്രധാന സ്ഥാപനങ്ങൾ

അൽ ജാമിഅ ആർട്സ് ആൻറ് സയൻസ് കോളേജ്, പൂപ്പലം- പെരിന്തൽമണ്ണ[തിരുത്തുക]

അൽ ജാമിഅ ആർട്സ് ആൻറ് സയൻസ് കോളേജ് 2010 ൽ ആരംഭിച്ചു. ബി.എസ്.സി ഫുഡ്ടെക്നോളജി, മൈക്രോബയോളജി, സൈക്കോളജി, ജിയോഗ്രാഫി, കമ്പ്യൂട്ടർ സയൻസ്,ബി.സി.എ, ബികോം, ബി.ബി.എ, ബി.എ. ഇംഗ്ലീഷ്, ബി.എ. ഇസ്ലാമിക് സ്റ്റഡീസ്, എം.എ. ഇസ്ലാമിക് ഫിനാൻസ് എന്നീ കോഴിസുകൾ നിലവിലുണ്ട്. [13][14]

അൽ ജാമിഅ കാമ്പസ് - മേവാത്ത്, ഹരിയാന[തിരുത്തുക]

ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കാ​മ്പ​സു​ക​ളി​ലെ പ്ര​ഥ​മ സംരംഭമാണ് ഹരിയാനയിലെ മേവാത്തിലുള്ള അൽ ജാമിഅ കാമ്പസ്. 2017 ആഗസ്തിൽ ആരംഭിച്ച സ്ഥാപനം ദ​യൂ​ബ​ന്ദ് ദാ​റു​ൽ ഉ​ലൂം റെ​ക്ട​ർ മൗ​ലാ​ന സു​ഫ്​​യാ​നു​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. അൽ ജാമിഅയുടെ ഓഫ് കാമ്പസ് ചെയർമാൻ മമ്മുണ്ണി മൗലവിയും കാമ്പസ് ഡയറക്ടർ ശിബിലി അർസലനുമാണ്. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ വൈജ്ഞാനിക മുന്നേറ്റം സാധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചത്.[15]

അവലംബം[തിരുത്തുക]

  1. Encyclopaedia Dictionary Islam Muslim World. ബ്രിൽ. p. 462. ISBN 9004081127. Retrieved 2016-05-09.
  2. http://www.arabnews.com/saudi-arabia/news/670676
  3. http://www.milligazette.com/Advertisers/2011/Islamic-Mission-Trust_Kerala_Zakat_Donation.htm
  4. "HISTORY OF MUSLIM EDUCATIONAL INSTITUTIONS IN KERALA" (PDF). shodhganga.inflibnet. http://shodhganga.inflibnet.ac.in. Retrieved 2018-07-08. line feed character in |title= at position 30 (help); External link in |publisher= (help)
  5. "അൽ ജാമിഅ അൽ ഇസ്‌ലാമിയ ശാന്തപുരം". http://www.islamonlive.in. ഇസ്ലാം ഓൺലൈവ്. Retrieved 2018-07-08. External link in |website= (help)
  6. http://www.icif.in/activities.php?event=ei&id=53
  7. അലീഗഢ് യൂണിവേഴ്സിറ്റി (PDF) http://www.amu.ac.in/newdata/depttmom/5286.pdf. Retrieved 2016-05-08. Missing or empty |title= (help)
  8. "Islamic finance courses create a buzz in Malabar". ടൈംസ് ഓഫ് ഇന്ത്യ. 2013-08-09. Retrieved 2016-05-08.
  9. "Al Jamia Al Islamiya Santhapuram". ICIF. Retrieved 2016-05-09.
  10. "CENTRE FOR DISTANCE AND OPEN LEARNING LIST OF STUDY CENTRES" (PDF). www.jmi.ac.in. Jamia Millia Islamia, New Delhi. Retrieved 2018-07-08. line feed character in |title= at position 38 (help)
  11. "ഔദ്വോഗിക വെബ്സൈററ്". http://library.aljamia.in/. Retrieved 2018-07-08. External link in |website= (help)
  12. "ഇ-വായനയിലേക്ക് മിഴികൾ തുറന്ന് അൽ ജാമിഅ സെൻട്രൽ ലൈബ്രറി". http://usmalayali.com. Retrieved 2018-07-08. External link in |publisher= (help)
  13. "ഔദ്വേഗിക വെബ്സൈറ്റ്". http://aljamiacollege.com/. Retrieved 2018-07-08. External link in |website= (help)
  14. http://www.edubilla.com/al-jamia-al-islamiya-santhapuram/
  15. "അൽ ജാമിഅ ഹരിയാന കാമ്പസ്​ ഉദ്ഘാടനം ചെയ്തു". madhyamam.com. madhyamam. Retrieved 2017-08-03. zero width space character in |title= at position 24 (help)