എം.ഐ. അബ്‌ദുൽ അസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ഐ. അബ്‌ദുൽ അസീസ്
MI.Abdul Azeez.jpg
2017 മെയ് 31 ലെ ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമത്തിൽ
ജനനം 1961 ഓഗസ്റ്റ് 17(1961-08-17)
നാരോക്കാവ്, എടക്കര, മലപ്പുറം ജില്ല
വിദ്യാഭ്യാസം അഫ്ദലുൽ ഉലമ
തൊഴിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ[1][2], വാഗ്മി,പണ്ഡിതൻ
ജീവിത പങ്കാളി(കൾ) ശഹർബാനു
കുട്ടി(കൾ) അനസ് മൻസൂർ, അസ് ലം തൗഫീഖ്, അസ്മ ഹിബത്തുല്ല, അമീൻ അഹ്സൻ, അഷ്ഫാഖ് അഹ്മദ്
മാതാപിതാക്കൾ ഇബ്രാഹിം, ഖദീജ

എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന അമീർ.[3] [4] [5] 2015-19 കാലയളവിലേക്കാണ് സംസ്ഥാന അധ്യക്ഷനായി ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്താ സാമൂഹിക വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമാണ് എം.ഐ. അബ്ദുൽ അസീസ്.

ജീവിത രേഖ[തിരുത്തുക]

1961 ഓഗസ്റ്റ് 17 ന് മലപ്പുറം എടക്കര നാരോക്കാവിൽ ജനനം. പിതാവ്: ഇബ്രാഹിം. മാതാവ്: ഖജീദ. സാമൂഹിക പ്രവർത്തകൻ, സംഘാടകൻ, നേതാവ്, പണ്ഡിതൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരൂർക്കാട് ഇലാഹിയ കോളജിൽ നിന്ന് അഫ്ദലുൽ ഉലമ പഠനം പൂർത്തിയാക്കി. ജമാഅത്തെ ഇസ്ലാമി ജില്ലാ നാസിം, മേഖലാ നാസിം, സംസ്ഥാന ഉപാധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1990 ൽ ജമാഅത്തെ ഇസ്ലാമിയിൽ അംഗമായി.[6] 1994 മുതൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗമാണ്. എസ്.ഐ.ഒ വിലൂടെയാണ് സംഘടനാ പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്നു. അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം(ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി) ഉന്നതാധികാര സമിതി പ്രസിഡന്റ്, മജ്‌ലിസുത്തഅ്‌ലീമുൽ ഇസ്‌ലാമി ചെയർമാൻ, ശാന്തപുരം മഹല്ല് ഖാദി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഡെക്കാൻ ക്രോണിക്കിൾ (2015-09-20). "Jamaat asks India to take lead in helping Syrian refugees". ശേഖരിച്ചത് 2016-05-06. 
  2. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് (2016-02-29). "Sharp Dip in Vaccination in Malappuram District". ശേഖരിച്ചത് 2016-05-06. 
  3. ദ ഹിന്ദു ദിനപ്പത്രം (2015-09-16). "Jamaat to campaign against ISIS". ശേഖരിച്ചത് 2016-05-06. 
  4. മാതൃഭൂമി ദിനപ്പത്രം (2016-02-02). "വർഗീയതയെ മാനവികതകൊണ്ട് ചെറുക്കണം- എം.ഐ. അബ്ദുൽ അസീസ്‌". ശേഖരിച്ചത് 2016-07-17. 
  5. തേജസ് ദിനപ്പത്രം (2016-08-01). "ഇസ്‌ലാമിനെ വികൃതവൽകരിക്കാൻ ആസൂത്രിത ശ്രമം: എം ഐ അബ്ദുൽ അസീസ്". ശേഖരിച്ചത് 2016-08-17. 
  6. ദ ഹിന്ദു ദിനപ്പത്രം (2015-05-22). "എം.ഐ അബ്ദുൽ അസീസ് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ". ശേഖരിച്ചത് 2016-08-16. 

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ഐ._അബ്‌ദുൽ_അസീസ്&oldid=2547329" എന്ന താളിൽനിന്നു ശേഖരിച്ചത്