ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Liston Garthwaite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റ്

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷുകാരനായ വിദ്യാഭ്യാസവിദഗ്ദ്ധനായിരുന്നു ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റ് എന്ന ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റ് (ഇംഗ്ലീഷ്: James Grant Liston Garthwaite) (1833 - 1918 ഡിസംബർ 21[1]). ഗുണ്ടർട്ടിനു പകരക്കാരനായി മലബാർ കാനറാ മേഖലയിലെ സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായത് ഗാർത്ത്‌വെയ്റ്റ് ആയിരുന്നു.

1857 മുതൽ വിവിധ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകനായും പിന്നീട് ഡെപ്യൂട്ടി സ്കൂൾ ഇൻസ്പെക്റ്ററായും പ്രവർത്തിച്ചു. 1869 മുതൽ സ്കൂൾ ഇൻസ്പെക്റ്ററായി. പതിമൂന്നിലധികം ഇന്ത്യൻ ഭാഷകൾ ബ്രെയിലി പദ്ധതിക്ക് ഉപയുക്തമാകുന്ന രൂപത്തിൽ മാറ്റിയെടുത്തു. 1884-ൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. നിരവധി പാഠപുസ്തകങ്ങൾ തയാറാക്കുകയും, സർക്കാരിനുവേണ്ടി കന്നഡ, മലയാളം ഭാഷകളിലെ ഹർജികൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൈസർ ഇ ഹിന്ദ് എന്ന ബ്രിട്ടീഷ് ബഹുമതി നേടിയിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കൈസർ ഇ ഹിന്ദ് (Kaisar-i-Hind)
  • മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]