ലിസ്റ്റൻ ഗാർത്തുവേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിസ്റ്റൻ ഗാർത്തുവേറ്റ്

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷുകാരനായ വിദ്യാഭ്യാസവിദഗ്ദ്ധനായിരുന്നു ലിസ്റ്റൻ ഗാർത്തുവേറ്റ് എന്ന ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ് (ഇംഗ്ലീഷ്: James Grant Liston Garthwaite) (1833 - 1918 ഡിസംബർ 21[1]). ഗുണ്ടർട്ടിനു പകരക്കാരനായി മലബാർ കാനറാ മേഖലയിലെ സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായത് ഗാർത്തുവേറ്റ് ആയിരുന്നു. മലയാള അക്ഷര പഠനത്തിൽ വിപ്ലവാത്മകമായതും ഇപ്പോഴും നടപ്പിലുള്ളതുമായ പരിഷ്കരണം കൊണ്ടു വന്നത് ഇദ്ദേഹമാണ്.[2]

1857 മുതൽ വിവിധ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകനായും പിന്നീട് ഡെപ്യൂട്ടി സ്കൂൾ ഇൻസ്പെക്റ്ററായും അദ്ദേഹം പ്രവർത്തിച്ചു. 1869 മുതൽ സ്കൂൾ ഇൻസ്പെക്റ്ററായി. പതിമൂന്നിലധികം ഇന്ത്യൻ ഭാഷകളെ ബ്രെയിലി പദ്ധതിക്ക് ഉപയുക്തമാകുന്ന രൂപത്തിൽ മാറ്റിയെടുത്തു. 1884-ൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ് അദ്ദേഹത്തിനു ലഭിച്ചു. നിരവധി പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും, സർക്കാരിനുവേണ്ടി കന്നഡ, മലയാളം ഭാഷകളിലെ ഹർജികൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൈസർ ഇ ഹിന്ദ് എന്ന ബ്രിട്ടീഷ് ബഹുമതി നേടിയിട്ടുണ്ട്.[3] തന്റെ തുടക്കത്തിൽ ഗുണ്ടർട്ട് തുടങ്ങി വെച്ച പ്രവർത്തികൾ മെച്ചപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങൾ കൂടാതെ ഗുണ്ടർട്ട് വ്യാകരണമടക്കം പല പ്രമുഖ ഗുണ്ടർട്ട് കൃതികളും പരിഷ്കരിച്ച് പ്രസിദ്ധീകരിക്കാൻ ഗാർത്തുവേറ്റ് ശ്രമിച്ചു[2].

കേരളവിദ്യാഭ്യാസ രംഗത്ത്[തിരുത്തുക]

മ​​ല​​യാ​​ള ഭാ​​ഷ​​യു​​ടെ വ​​ള​​ർ​​ച്ച​​യി​​ൽ സു​​പ്ര​​ധാന പ​​ങ്കു​​വ​​ഹി​​ക്കു​​ക​​യും പാ​​ഠ്യ പ​​ദ്ധ​​തി പ​​രി​​ഷ്​​​ക​​രി​​ക്കു​​ക​​യും ചെ​​യ്​​​തു. പ, ​​​​​ന, റ, ​​​​​ര, ത ​​​​​തു​​​​​ട​​​​​ങ്ങി​​​​​യ ല​​​​​ളി​​​​​താ​​​​​ക്ഷ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ഠ​​​​​ന​​​​​മാ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഇ​​​​​ന്ന​​​​​ത്തെ ശൈ​​​​​ലി 1870ക​​​​​ളി​​​​​ൽ ലി​​​​​സ്​​​​​റ്റ​​​​​ൻ ഗാ​​​​​ർ​​​​​ത്തു​​​​​വേ​​​​​റ്റ് തു​​​​​ട​​​​​ങ്ങി​ ​വെച്ച​​​​​താ​​​​​ണ്.[2]

മലയാള അക്ഷര പഠനത്തിൽ വിപ്ലവാത്മകമായ മാറ്റം വരുത്തിക്കൊണ്ട് ഗാർത്തുവേറ്റ് 1873-ൽ പ്രസിദ്ധീകരിച്ച ഒന്നാം പാഠപുസ്തകത്തിന്റെ മൂന്നാം പതിപ്പിൽ അദ്ദേഹം ഇപ്രകാരം എഴുതിയിരിക്കുന്നു.

കൃതികൾ[തിരുത്തുക]

 • തെരഞ്ഞെടുത്ത ഔദ്യോഗിക മലയാളം രേഖകളുടെതർജ്ജമ. 5+78+2 p. Madras 1868;
 • കാനറീസ് ഭാഷയിലെ ഔദ്യോഗിക രേഖകളുടെ സമാഹാരം 1870.
 • ഗുണ്ടർട്ടിന്റെ എ കാറ്റിഷിസം ഓഫ് മലയാളം ഗ്രാമ്മർ. - തർജ്ജമ155 p. മാംഗ്ലൂർ 1867, 3rd ed. 1880;
 • മലയാളം ആദ്യ വ്യാകരണം. 32 p. 1903.
 • ഒന്നാം പാഠം തമിഴ്, ഇംഗ്ലീഷ് പതിപ്പ് 122 p. 1885.
 • പഞ്ചതന്ത്രം. എഡിറ്റ് ചെയ്തത്, മാംഗ്ലൂർ 1897.

പുരസ്കാരങ്ങൾ[തിരുത്തുക]

 • കൈസർ ഇ ഹിന്ദ് (Kaisar-i-Hind)
 • മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ്

അവലംബം[തിരുത്തുക]

 1. http://trove.nla.gov.au/ndp/del/article/63763725#pstart5312660
 2. 2.0 2.1 2.2 "പന നനച്ച് മലയാള അക്ഷരപഠനത്തെ പരിഷ്കരിച്ച ഒരാൾ". മാധ്യമം ആഴ്ചപ്പതിപ്പ് 1184ാം ലക്കം. ശേഖരിച്ചത് 15 നവംബർ 2020.
 3. The India List and India Office List for 1905

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]