ലിക കാവ്‌സ്ഹാരഡ്‌സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lika Kavzharadze എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദ വിഷിങ് ട്രീ എന്ന സിനിമയിൽ മാരിറ്റ എന്ന കഥാപാത്രമായി ലിക കാവ്‌സ്ഹാരഡ്‌സെ (1976)

ജോർജ്ജിയയിലെ പ്രമുഖ സിനിമാ നടിയായിരുന്നു ലിക കാവ്‌സ്ഹാരഡ്‌സെ (English: Lika Kavzharadze (Georgian: ლიკა ქავჟარაძე). പ്രമുഖ ജോർജ്ജിയൻ സിനിമ സംവിധായകനായിരുന്ന തെൻഗിസ് അബുലാദ്‌സെയുടെ 1976ൽ പുറത്തിറങ്ങിയ ഡ്രാമ ഫിലിമായ ദ വിഷിങ് ട്രീയിലെ മാരിറ്റ എന്ന കഥാപാത്രമാണ് ഇവരെ പ്രസിദ്ധയാക്കിയത്. [1]

ജനനം[തിരുത്തുക]

1959 ഒക്ടോബർ 26ന് റ്റ്ബിലിസിയിൽ ജനിച്ചു. റ്റ്ബിലിസി സ്‌റ്റേറ്റ് കൺസർവേറ്ററിയിൽ പിയാനോയിൽ പരിശീലനം നേടി. 1973ൽ അവിടെ നിന്ന് ബിരുദം നേടി. 1972ൽ ജോർജ്ജിയൻ ഫിലിം സ്റ്റുഡിയോയായ കാർതുലി പിൽമിയിൽ നിന്ന് ക്ഷണം ലഭിച്ചു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു.

മരണം[തിരുത്തുക]

2017 ഒക്ടോബർ 11ന് 57ാം വയസ്സിൽ റ്റ്ബിലിസിയിലെ സ്വന്തം അപ്പാർട്ട്‌മെന്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.[2]

പ്രധാന ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Georgian beauty Lika Kavjaradze found dead at her apartment". Georgian Journal. 11 October 2017. ശേഖരിച്ചത് 11 October 2017.
  2. "მსახიობ ლიკა ქავჟარაძის გარდაცვალებასთან დაკავშირებით გამოძიება თვითმკვლელობამდე მიყვანის მუხლით დაიწყო" (ഭാഷ: Georgian). InterPressNews. 11 October 2017. ശേഖരിച്ചത് 11 October 2017.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=ലിക_കാവ്‌സ്ഹാരഡ്‌സെ&oldid=2850328" എന്ന താളിൽനിന്ന് ശേഖരിച്ചത്