ലിക കാവ്‌സ്ഹാരഡ്‌സെ
ദൃശ്യരൂപം
ജോർജ്ജിയയിലെ പ്രമുഖ സിനിമാ നടിയായിരുന്നു ലിക കാവ്‌സ്ഹാരഡ്‌സെ (English: Lika Kavzharadze (Georgian: ლიკა ქავჟარაძე). പ്രമുഖ ജോർജ്ജിയൻ സിനിമ സംവിധായകനായിരുന്ന തെൻഗിസ് അബുലാദ്‌സെയുടെ 1976ൽ പുറത്തിറങ്ങിയ ഡ്രാമ ഫിലിമായ ദ വിഷിങ് ട്രീയിലെ മാരിറ്റ എന്ന കഥാപാത്രമാണ് ഇവരെ പ്രസിദ്ധയാക്കിയത്. [1]
ജനനം
[തിരുത്തുക]1959 ഒക്ടോബർ 26ന് റ്റ്ബിലിസിയിൽ ജനിച്ചു. റ്റ്ബിലിസി സ്‌റ്റേറ്റ് കൺസർവേറ്ററിയിൽ പിയാനോയിൽ പരിശീലനം നേടി. 1973ൽ അവിടെ നിന്ന് ബിരുദം നേടി. 1972ൽ ജോർജ്ജിയൻ ഫിലിം സ്റ്റുഡിയോയായ കാർതുലി പിൽമിയിൽ നിന്ന് ക്ഷണം ലഭിച്ചു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു.
മരണം
[തിരുത്തുക]2017 ഒക്ടോബർ 11ന് 57ാം വയസ്സിൽ റ്റ്ബിലിസിയിലെ സ്വന്തം അപ്പാർട്ട്‌മെന്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.[2]
പ്രധാന ചലച്ചിത്രങ്ങൾ
[തിരുത്തുക]- The Wishing Tree (1976)
- Blue Mountains (1982)
- The Sun of the Sleepless (1992)
അവലംബം
[തിരുത്തുക]- ↑ "Georgian beauty Lika Kavjaradze found dead at her apartment". Georgian Journal. 11 October 2017. Retrieved 11 October 2017.
- ↑ "მსახიობ ლიკა ქავჟარაძის გარდაცვალებასთან დაკავშირებით გამოძიება თვითმკვლელობამდე მიყვანის მუხლით დაიწყო" (in Georgian). InterPressNews. 11 October 2017. Retrieved 11 October 2017.
{{cite news}}
: CS1 maint: unrecognized language (link)