ഉള്ളടക്കത്തിലേക്ക് പോവുക

ലീന മണിമേഖലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leena manimekalai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലീന മണിമേഖലൈ
ജനനം
Maharajapuram, Virudhunagar, Tamil Nadu, India
തൊഴിൽ(s)Film Maker, Poet
വെബ്സൈറ്റ്http://leenamanimekalai.com/

ഒരു തമിഴ് കവിയും അഭിനേത്രിയും ഡോക്യുമെന്ററി സംവിധായകയുമാണ് ലീന മണിമേഖലൈ. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ലീന മൂന്ന് കാവ്യ സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

തമിഴ്‌നാട്ടിലെ വിരുദനഗറിൽ പ്രൊഫസർ. രഘുപതിയുടെയും രമയുടെയും മകളായി ജനിച്ചു. കാമരാജ് സർവകലാശാലയിൽ നിന്ന് എൻജിനീയറിങ്പഠനം കഴിഞ്ഞ് തമിഴ് സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായി. ബി.ബി.സിക്കു വേണ്ടിയും ഫോറിൻ ടെലിവിഷനുവേണ്ടിയും പരിപാടികൾ ചെയ്തിരുന്നു. ബലാത്സംഗത്തിനിരയാകുന്ന ദലിത് സ്ത്രീത്രീകളെക്കുറിച്ചുള്ള ‘പറൈ’, അരുന്ധതിയാർ വിഭാഗത്തിൽ നിലനിന്നുപോന്ന ഒരു ആചാരത്തെക്കുറിച്ചുള്ള ‘മാത്തമ്മ’ തുടങ്ങിയ ഡോക്യുമെന്ററികളും ‘സെങ്കടൽ’ എന്ന ഫീച്ചർഫിലിമും ശ്രദ്ധേയമായിരുന്നു. ഇവ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു.

സി.പി.ഐയുടെ വനിതാസംഘടന, നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമനിലും സി.പി.ഐയിലും 2005വരെ പ്രവർത്തിച്ചിരുന്നു. വംശീയവിരോധികളായ ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി അക്കാലത്ത് സി.പി.ഐക്ക് ബന്ധമുണ്ടായിരുന്നതിൽ പ്രതിഷേധിച്ചും അഭിപ്രായവ്യത്യാസങ്ങൾ മൂലവും പാർട്ടി വിട്ടു.[1] 'കനവുപട്ടറൈ' എന്ന പുസ്തക പ്രസാധക സംരംഭവും 'തിരൈ' എന്ന പേരിൽ ഒരു സമാന്തര സിനിമാ പ്രസിദ്ധീകരണവും ലീന നടത്തുന്നുണ്ട്.

സൃഷ്ടികൾ

[തിരുത്തുക]

സംവിധാനം ചെയ്തവ

[തിരുത്തുക]
വർഷം പേര് ദൈർഘ്യം വിഭാഗം
2003 മാത്തമ്മ 20 മിനിറ്റ് ഡോക്യുമെന്ററി
2004 പറൈ 45 മിനിറ്റ് ഡോക്യുമെന്ററി
2004 ബ്രേക്ക് ദ ഷാക്കിൾസ് 50 മിനിറ്റ് ഡോക്യുമെന്ററി
2004 ലവ് ലോസ്റ്റ്' 5 മിനിറ്റ് വീഡിയോ പോയട്രി
2005 കണക്റ്റിങ് ലൈൻസ് ഡോക്യുമെന്ററി
2005 അൾടർ ഡോക്യുമെന്ററി
2006 വേവ്സ് ആഫ്റ്റർ വേവ്സ് ഡോക്യുമെന്ററി
2007 എ ഹോൾ ഇൻദ ബക്കറ്റ് ഡോക്യുമെന്ററി
2008 ഗോഡസ്സ് ഡോക്യുമെന്ററി
2011 സെങ്കടൽ സിനിമ

അഭിനയിച്ചവ

[തിരുത്തുക]
വർഷം പേര് കഥാപാത്രം സംവിധാനം ദൈർഘ്യം വിഭാഗം
2004 ചെല്ലമ്മ മുഖ്യകഥാപാത്രം ശിവകുമാർ 90 മിനിറ്റ് കഥാചിത്രം
2005 ലവ് ലോസ്റ്റ് മുഖ്യകഥാപാത്രം ലീന മണിമേഖലൈ 5 മിനിറ്റ് വീഡിയോ കവിത
2004 ദ വൈറ്റ് ക്യാറ്റ് നായിക ശിവകുമാർ 10 മിനിറ്റ് ചെറു കഥാചിത്രം
2011 സെങ്കടൽ നായിക ലീന മണിമേഖലൈ 102 മിനിറ്റ് കഥാചിത്രം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2004: വെള്ളി, നല്ല ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം യൂറോപ്യൻ മൂവീസ് ഫിലിം ഫെസ്റ്റിവൽ
  • 2008: നല്ല ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം,മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
  • 2008: കോമൺവെൽത്ത് ഫെല്ലോഷിപ്പ്, ബേഡ്സ് ഐ വ്യൂ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ
  • 2011: സിർപ്പി സാഹിത്യ പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. അനുശ്രീ. "ജീവിതം ഒരു രാഷ്ട്രീയയാത്ര". മാധ്യമം ആഴ്ചപ്പതിപ്പ്. Retrieved 2013 മാർച്ച് 7. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലീന_മണിമേഖലൈ&oldid=3755322" എന്ന താളിൽനിന്ന് ശേഖരിച്ചത്