Jump to content

ലതീഫ അഹ്‌റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Latefa Ahrar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലതീഫ അഹ്‌റാർ
ജനനം (1971-11-12) നവംബർ 12, 1971  (53 വയസ്സ്)
ദേശീയതമൊറോക്കൻ
തൊഴിൽനടി
സജീവ കാലം2006-present

മൊറോക്കൻ നടിയാണ് ലതീഫ അഹ്‌റാർ (ജനനം: 12 നവംബർ 1971).

ആദ്യകാലജീവിതം

[തിരുത്തുക]

മൊറോക്കോയിലെ മെക്നെസ് ഇമ്പീരിയൽ സിറ്റിയിലാണ് അഹ്‌റാർ ജനിച്ചത്. 1990-ൽ അബ്ഡെലാറ്റിഫ് അയാച്ചി എഴുതിയ ബെന്റ് ലാഫ്ചൗച്ച് (നശിപ്പിച്ച പെൺകുട്ടി) എന്ന ചിത്രത്തിലൂടെയാണ് അവർ ടെലിവിഷൻ ജീവിതം ആരംഭിച്ചത്. [1]അതിനുശേഷം, ഇൻസ്റ്റിറ്റ്യൂട്ട് സൂപ്പർറിയർ ഡി ആർട്ട് ഡ്രമാറ്റിക് എറ്റ് ഡി ആനിമേഷൻ കൾച്ചർ (ഐസഡാക്-ISADAC) ൽ നിന്നും 1995-ൽ ബിരുദം നേടി.[2]അതിനുശേഷം, സ്റ്റേജിലും സ്ക്രീനിലും അവർ അഭിനയിച്ചു. കൂടാതെ അവരുടെ അഭിനയത്തിന് നിരവധി അവാർഡുകളും ലഭിച്ചു. താൻ ബുദ്ധിമുട്ടുള്ള വേഷങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നും തന്റെ കലാമണ്ഡലം വികസിപ്പിക്കുന്നതിനായി വ്യത്യസ്ത സംവിധായകരോടൊപ്പം പ്രവർത്തിക്കുന്നത് ആസ്വദിക്കുന്നതായും അഹ്‌റാർ പറയുകയുണ്ടായി.[1]

2005 മുതൽ 2008 വരെ പാരീസിലെ ഡു മോണ്ടെ അറബ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി ലാ ഡെർനിയർ ന്യൂറ്റ് എന്ന നാടകവുമായി ബന്ധപ്പെട്ട് അഹ്‌റാർ ഒരു പര്യടനത്തിൽ പങ്കെടുത്തു. 2008-ൽ, യുനെ ഫാമിലി എംപ്രുന്റീ, ലെസ് വിക്ടിംസ് എന്നീ രണ്ട് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ആദ്യത്തേതിൽ ഹാസ്യ വേഷമായിരുന്നു. അതിൽ അവർ മൗന ഫെറ്റോയുടെ കാമുകിയായി അഭിനയിച്ചു. രണ്ടാമത്തേതിൽ തയ്യൽക്കാരിയായി ജോലി ചെയ്യുന്ന മൂന്ന് കുട്ടികളുള്ള ഒരു വീട്ടമ്മയായി അഭിനയിച്ചു.[1]

2009-ൽ, എഡ്വേർഡോ ഡി ഫിലിപ്പോയുടെ ഡൗലൂർ സോസ് ക്ലോ എന്ന നാടകത്തിൽ അവർ അഭിനയിച്ചു. കരീം ട്രൗസി സംവിധാനം ചെയ്ത കോം‌പാഗ്നി ഡു ജൗറിൽ ഹിച്ചം ഇബ്രാഹിമി, ഹെൻ‌റി തോമസ് എന്നിവരോടൊപ്പം അഭിനയിച്ചു.[3]

അഭിനയിക്കുന്നതിനിടെ അവർ ഒരു ബിക്കിനി ധരിച്ചിരുന്നതിനാൽ അവരുടെ “കഫർ നൗം” എന്ന നാടകം വിവാദത്തിന് കാരണമായി. ഈ പ്രവൃത്തിക്ക് അവർക്ക് വധഭീഷണി ഉണ്ടായിരുന്നു. തിയേറ്റർ പ്രൊഫസർ കൂടിയാണ് അഹ്‌റാർ.[4]

ഫിലിമോഗ്രാഫി

[തിരുത്തുക]
  • 2006 : ലെസ് ഡിക്സ് കമാൻഡ്മെന്റ്സ് : Tribes Woman #3
  • 2008 : ലെസ് ഹിരോണ്ടെല്ലസ്... Les Cris de jeunes filles des hirondelles
  • 2008 : ഉനെ ഫമില്ലെ എംപ്രുൻടീ
  • 2008 : ലെസ് വിക്റ്റിംസ്
  • 2011 : ടാസ : മെറിയം
  • 2014 : ബ്ലാക്ക് സ്ക്രീൻ (ഹ്രസ്വചിത്രം)
  • 2014 : സഫേ ല്ക്ബിര: ലാ ഗ്രാൻഡെ സഫേ (ഹ്രസ്വചിത്രം)
  • 2015 : ഐഡ
  • 2015 : സ്റ്റാർവ് യുവർ ഡോഗ് : റീത്ത
  • 2017 : ഹെഡ്‌ബാംഗ് ലുല്ലാബൈ : റീത്ത

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Latefa Ahrrare : «J'ai choisi d'être comédienne»". Sefrou.org (in French). 9 July 2008. Archived from the original on 3 August 2008. Retrieved 10 October 2020.{{cite web}}: CS1 maint: unrecognized language (link)
  2. "Latefa Ahrrare". Spectacles by Cityvox. Retrieved 10 October 2020.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Latefa Ahrrare dans Douleur sous clé". Aujourd'hui le Maroc. Retrieved 10 October 2020.[പ്രവർത്തിക്കാത്ത കണ്ണി]
  4. Benbachir, Simo (22 May 2019). "Latifa Ahrar: The Spoiled". Morocco Jewish Times. Retrieved 10 October 2020.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലതീഫ_അഹ്‌റാർ&oldid=3789981" എന്ന താളിൽനിന്ന് ശേഖരിച്ചത്