കുഞ്ഞുമുഹമ്മദ്
Sport | |
---|---|
രാജ്യം | ഇന്ത്യ |
കായികമേഖല | Track and field |
ഇനം(ങ്ങൾ) | 400 metres |
ഇന്ത്യയിലെ ഒരു ഹ്രസ്വദൂര ഓട്ടക്കാരനായ കായിക താരമാണ് കുഞ്ഞിമുഹമ്മദ്. കുഞ്ഞുമുഹമ്മദ് പുത്തൻപുരയ്ക്കൽ എന്നാണ് പൂർണനാമം. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം 4 X 400 മീറ്റർ റിലേയിൽ ഇദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. ബംഗളുരുവിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 4 ഗുണം 40 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീമിൽ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കൻഡിലാണ് കുഞ്ഞിമുഹമ്മദ് ഉൾപ്പെട്ട റിലേ ടീം റെക്കോർഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുൻപ് മുഹമ്മദ് അനസ്, അയ്യസാമി ദരുൺ, അരോകിയ രാജീവ് എന്നിവർ തുർക്കിയിൽ വെച്ച് തീർത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യൻ ദേശീയ റെക്കോർഡാണ് ബംഗളൂരുവിൽ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങിൽ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താൻ സഹായകരമായി.[1] ഇന്ത്യൻ ആർമിയിൽ സുബേദാറായി ജോലിചെയ്യുകയാണ് കുഞ്ഞുമുഹമ്മദ്. 2011ൽ റിയോയിൽ നടന്ന ലോകമിലിറ്ററി ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ വെങ്കലം നേടിയിരുന്നു.[2]
ജീവിത രേഖ
[തിരുത്തുക]പാലക്കാട് ജില്ലയിൽ കോട്ടോപ്പാടം പഞ്ചായത്തിലെ പാറപ്പുറം ഗ്രാമത്തിലെ ചുമട്ടുതൊഴിലാളി പുത്തൻപുരക്കൽ മുഹമ്മദിന്റെ അഞ്ചുമക്കളിൽ ഇളയവനാണ്. 2007ൽ കോട്ടോപ്പാടം കെഎഎച്ച്എസ്എസിൽനിന്ന് പ്‌ളസ്ടു പൂർത്തിയാക്കി. ഗുരുവായൂർ ശ്രീകൃഷണ കോളേജിൽ ചരിത്രത്തിൽ ബിരുദപഠനം. 2010, 2012, 2013 വർഷങ്ങളിൽ 400 മീറ്ററിൽ ദേശീയ ചാമ്പ്യനായി. 2010ൽ ആർമിയിൽ ജോലിയിൽ പ്രവേശിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ "India's 4x400m relay teams qualify for Rio Olympics". Rediff. 10 July 2016. Retrieved 2 August 2016.
- ↑ 2.0 2.1 www.deshabhimani.com/ Jul 19, 2016