ഉള്ളടക്കത്തിലേക്ക് പോവുക

കുണാൽ ഖേമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kunal Khemu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുണാൽ ഖേമു
ജനനം
കുണാൽ ഖേമു

(1983-05-25) മേയ് 25, 1983 (age 42) വയസ്സ്)
സജീവ കാലം1987, 1993 - 1998, 2005-ഇതുവരെ

ബോളിവുഡ് ഹിന്ദി സിനിമാ‍രം‌ഗത്തെ ഒരു അഭിനേതാവാണ് കുണാൽ ഖേമു. (ഹിന്ദി:  कुणाल खेमू, ജനനം മേയ് 25 , 1983).

അഭിനയ ജീവിതം

[തിരുത്തുക]

കുണാൽ ഖേമു തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് ഒരു ബാലതാര‌മായിട്ടാണ്. ആദ്യം ഗുൽ ഗുൽശൻ ഗുൽഫാം എന്ന ടി. വി. സീരിയലിൽ 1987 ൽ അഭിനയിച്ചു. പിന്നീട് ചില സിനിമകളിൽ ബാല താരമായിട്ട് അഭിനയിച്ചു. ഹം ഹേ രാഹി പ്യാർ കേ (1993), രാജ ഹിന്ദുസ്ഥാനി (1995), സഖം (1998) എന്നിവ അവയിൽ ചിലതാണ്.

നായകനായി ആദ്യം അഭിനയിച്ചത് 2005 ൽ ഇറങ്ങിയ കലിയുഗ് എന്ന സിനിമയിലാണ്. പിന്നീട് 2007 ൽ ഇറങ്ങിയ ട്രാഫിക് സിഗ്നൽ, ഡോൽ എന്നീ ചിത്രങ്ങളും ഒരു പരിധി വരെ വിജയിച്ചു. 2008 ൽ ഇറങ്ങിയ സൂപ്പർ സ്റ്റാർ എന്ന ചിത്രം താരതമ്യേന വിജയിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

പിതാവ് രവി ഖേമു, മാതാവ് ജ്യോതി ഖേമു എന്നിവരും നടീ നടന്മാരാണ്. ഇവർ കാശ്മീരിലെ ബ്രാഹ്മണ കുടുംബത്തിൽ പെടുന്നവരാണ്. കുണാൽ പഠിച്ചത് മുംബൈയിലാണ്.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
വർഷംസിനിമവേഷംമറ്റുള്ളവ
2008പൈറേറ്റ്സോനോഷൂടിം‌ഗ് നടക്കുന്നു
2008സൂപ്പർ സ്റ്റാർകുണാൽ/കരൺഡബിൾ റോൾ
2007ഡോൽഗൗതം
2007ട്രാഫിക് സിഗ്നൽ സിൽസില
2005കലിയുഗ് കുണാൽ
1998സഖംഅജയ്
1998അം‌ഗാരേദേവ്വ്
1998ദുശ്‌മൻഭീം
1997ബായികൃഷ്ണ
1997തമന്ന
1996രാജ ഹിന്ദുസ്താനിരജ്നികാത്
1995ആസ്മായിഷ്രാജാ
1994നാരാസ്ആദിത്യ
1993ഹം ഹേ രാഹി പ്യാർ കേ സണ്ണഇ
1993സർകുണാൽഅഭിനവ്

പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുണാൽ_ഖേമു&oldid=3701814" എന്ന താളിൽനിന്ന് ശേഖരിച്ചത്