കോക്കമംഗലം പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kokkamangalam church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കോക്കമംഗലം പള്ളി

ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്ക് അടുത്ത് കോക്കമംഗലത്ത് സ്ഥിതി ചെയ്യുന്ന കോക്കമംഗലം പള്ളി ക്രി.വ 53-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. വിശുദ്ധ തോമാശ്ലീഹാ കൊക്കോതമംഗലം എത്തി ഏകദേശം ഒരു വർഷത്തോളം വചന പ്രഘോഷണം നടത്തി എന്നാണ് വിശ്വാസം. 1600 പേരോളം അന്ന് ക്രിസ്തുമതം സ്വീകരിച്ചതായി കേരളത്തിലെ പുരാതന ക്രിസ്തീയ നാടോടി ഗാനരൂപമായ റമ്പാൻ പാട്ടിൽ പറയുന്നു. അദ്ദേഹം കോക്കമംഗലം ഒരു ക്രിസ്തീയ സമൂഹം വാർത്തെടുക്കുകയും വിശ്വാസികൾക്കായി ഒരു കുരിശ് വാഴ്ത്തി സ്ഥാപിക്കുകയും ചെയ്തു. കോക്കമംഗലത്തുകാരും അടുത്ത പ്രദേശങ്ങളിലുള്ളവരും തങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായി വിശുദ്ധ തോമാശ്ലീഹായെ ഇന്നും കരുതിപോരുന്നു.

"https://ml.wikipedia.org/w/index.php?title=കോക്കമംഗലം_പള്ളി&oldid=1687088" എന്ന താളിൽനിന്ന് ശേഖരിച്ചത്