കൊടുങ്ങല്ലൂർ അമ്മിണിഅമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kodungallur Amminiamma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖയായ നാടക അഭിനേത്രിയായിരുന്നു കൊടുങ്ങല്ലൂർ അമ്മിണിഅമ്മ (1925 - 26 ഫെബ്രുവരി 2012 ). അഭിനയത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. കലാനിലയം കൃഷ്ണൻനായരുടെ സഹധർമ്മിണിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

കൊടുങ്ങല്ലൂരിൽ ചേന്ദമംഗലം മുണ്ടിയത്ത് ശങ്കരമേനോന്റെയും മീനാക്ഷി അമ്മയുടെയും മകളായി ജനിച്ചു. ബാല്യകാലം മുതൽ തന്നെ അഭിനയവാസന പ്രദർശിപ്പിച്ചുപോന്നിരുന്നു. ഭിന്നസ്വഭാവമുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടുകൂടി രംഗത്ത് അവതരിപ്പിക്കുന്നതിൽ ഇവർക്കുള്ള കഴിവ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരൻ നായരുടെ നാടകങ്ങളിലൂടെ പതിനേഴാംവയസ്സിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ച് ജീവിതപ്രാരബ്ധങ്ങൾ മൂലം നാടകാഭിനയത്തിലേക്ക് കടന്നുവന്ന അമ്മിണിഅമ്മ പിന്നീട് മലയാള നാടകചരിത്രത്തിന്റെ ഭാഗമായി.1943ൽ തൃപ്പൂണിത്തുറ രാഘവമേനോന്റെ 'പൂക്കാരി' എന്ന നാടകത്തിലെ ലീലയുടെ വേഷമിട്ട് വേദിയിലെത്തിയ അമ്മിണിഅമ്മ തിക്കുറിശ്ശിയുടെ നാടകത്തിൽ സുഭഗയായി ചായമിട്ടു. തുടർന്ന് ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ച അമ്മിണിഅമ്മ 23-ാമത്തെ വയസ്സിൽ കലാനിലയത്തിലെത്തി. ഒരു പതിറ്റാണ്ടുകാലം രക്തരക്ഷസ്സിലെ പോലീസ് കമ്മീഷണറുടെ മകളായ കൃഷ്ണകുമാരിയുടെ വേഷം അമ്മിണിഅമ്മ അനശ്വരമാക്കി. കായംകുളം കൊച്ചുണ്ണി, ഉമ്മിണിത്തങ്ക, രക്തരക്ഷസ്സ്, ഗുരുവായൂരപ്പൻ, കടമറ്റത്ത് കത്തനാർ, ശ്രീഅയ്യപ്പൻ, ഇളയേടത്തുറാണി, നാരദൻ തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ പ്രധാന സ്ത്രീകഥാപാത്രമായി. നീലക്കുയിൽ സിനിമയിലെ അഭിനയം ശ്രദ്ധേയമായിരുന്നു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • അഭിനയത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് (1970)
  • തിരുവിതാംകൂർ ദേവസ്വത്തിന്റെ കലാരത്ന അവാർഡ്
  • തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക പുരസ്കാരം

പുറം കണ്ണികൾ[തിരുത്തുക]

കൊടുങ്ങല്ലൂർ അമ്മിണിഅമ്മ: അരങ്ങ് നിറഞ്ഞാടിയ നായിക Archived 2012-02-29 at the Wayback Machine.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-29. Retrieved 2012-03-18.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമ്മിണി അമ്മ, കൊടുങ്ങല്ലൂർ (1925 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.