കലാനിലയം കൃഷ്ണൻനായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയായിരുന്ന കലാനിലയം ഡ്രാമാ വിഷന്റെ സ്ഥാപകനും പ്രമുഖ നാടക സംവിധായകനുമാണ് കലാനിലയം കൃഷ്ണൻനായർ(26 ജൂൺ 1917 - ). കേരളത്തിലെ മാദ്ധ്യമരംഗത്ത് വ്യതിരിക്തതയോടെ വിവാദങ്ങളുയർത്തി നിലനിന്നിരുന്ന തനിനിറം എന്ന ദിനപത്രത്തിന്റെ സ്ഥാപകപത്രാധിപർ എന്ന നിലയിലും കൃഷ്ണൻ നായർ അറിയപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

പാങ്ങോട് ഭജനമഠത്തിൽ 1917 ജൂൺ 26 ന് ജനനം. പത്താം വയസ്സിൽ പ്രിപ്പറേറ്ററി ക്ലാസ്സിൽ പഠിക്കുമ്പോൾ നാടകരംഗത്ത് കാലുകുത്തി. ആദ്യ നാടകം - മാർത്താണ്ഡവർമ. മകന്റെ നാടക വാസന മനസ്സിലാക്കി അച്ഛൻ പാച്ചുപിളള ‘ആനന്ദോദയ സംഗീതനടനസഭ’ എന്ന നാടക സമിതി രൂപീകരിച്ചു. 1933-49 വരെ കലാനിലയം പരീക്ഷണങ്ങളെ നേരിട്ടു. 1951-ൽ നാടക വേദിയാക്കാനുമാരംഭിച്ചു.[1]ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാടകവേദിയാണ് കലാനിലയം. കലാനിലയം ഡ്രാമാ വിഷൻ 1963-ലാണ് സ്ഥാപിതമായത്. കലാനിലയം കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ സഹധർമിണി ദേവകിയമ്മയും ചേർന്നാണ് നാടകസംഘം രൂപീകരിച്ചത്.

സിനിമ സിനിമാസ്കോപ്പാവുന്നതിന് മുമ്പുതന്നെ അദ്ദേഹo നാടകത്തെ 'ഡ്രാമാസ്കോപ്പ്' ആക്കി. സിനിമാ ലോകം ഇന്നത്തെ സാങ്കേതിക വിദ്യകൾ ആർജ്ജിച്ചു ജനപ്രിയമാകുന്നതിനു മുമ്പ് വേദിയിൽ കാർ ഓടിച്ചു കൊണ്ടുവന്നും ആനയെ കയറ്റിയും വിമാനത്താവളം ഉണ്ടാക്കിയും മറ്റും ജനലക്ഷങ്ങളെ ഹരം പിടിപ്പിച്ചു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-18.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-04-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-18.

ഇതും കാണുക[തിരുത്തുക]

  1. കലാനിലയം ഡ്രാമാ വിഷൻ
"https://ml.wikipedia.org/w/index.php?title=കലാനിലയം_കൃഷ്ണൻനായർ&oldid=3812427" എന്ന താളിൽനിന്ന് ശേഖരിച്ചത്