കൊടകര ഉണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kodakara Unni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊടകര ഉണ്ണി
Kodakaraunni01.jpg
ജനനം(1973-05-16)മേയ് 16, 1973
ദേശീയതഇന്ത്യൻ
തൊഴിൽക്ഷേത്രവാദ്യകലാകാരൻ
മാതാപിതാക്കൾകൊടകര തെക്കേടത്ത് നാരായണൻ നായർ,
കളങ്ങര ലക്ഷ്മിക്കുട്ടിയമ്മ

കേരളത്തിലെ ഒരു ക്ഷേത്രവാദ്യകലാകാരനാണ് കൊടകര ഉണ്ണി.

ജീവിതരേഖ[തിരുത്തുക]

ഇലത്താള കലാകാരനായിരുന്ന കൊടകര തെക്കേടത്ത് നാരായണൻ നായരുടെയും, കളങ്ങര ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1973 മേയ് 16 നാണ് ഉണ്ണി ജനിച്ചത്. പിതാവിന്റെ ശിക്ഷണത്തിൽ ഇലത്താളം അഭ്യസിച്ച ഉണ്ണി തന്റെ മേഖലയായി തെരഞ്ഞെടുത്തത് ചെണ്ടമേളമാണ്‌. തൃപ്പേക്കുളം ഉണ്ണിമാരാർ(ചെണ്ടമേളം), കേളത്ത് കുട്ടപ്പൻ മാരാർ (തായമ്പക), അന്നമനട പരമേശ്വരമാരാർ (തിമില) എന്നിവരിൽ നിന്നും പരിശീലനം നേടി.  മദ്ധ്യകേരളത്തിലെ പല പ്രസിദ്ധ ക്ഷേത്രങ്ങളിലേയും ഉൽസവത്തിന്‌ ചെണ്ടമേളപ്രമാണം വഹിക്കുന്ന ഉണ്ണി കേരളത്തിനകത്തും പുറത്തുമായി നിരവധിപ്പേർക്ക് ചെണ്ടയിൽ പരിശീലനം നൽകിവരുന്നു.

കൃതികൾ[തിരുത്തുക]

വാദനകലയുടെ സാധകരീതികൾ, വാദ്യകലയിലെ നാദനക്ഷത്രങ്ങൾ എന്നിങ്ങനെ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാഷാവൃത്തത്തിലും സംസ്‌കൃതവൃത്തത്തിലും  കവിതകൾ രചിച്ചിട്ടുണ്ട്.  

കുടുംബം[തിരുത്തുക]

ഭാര്യ : പ്രിയ മക്കൾ : അഭിഷേക്,അഭിനവ്.

അവലംബം[തിരുത്തുക]

  1. https://www.madhyamam.com/lifestyle/special-one/chenda-melam-artist-kodakara-unni-lifestyle-news/579458
  2. https://www.mathrubhumi.com/amp/thrissur/news/kodakara-1.3301301
  3. https://www.manoramaonline.com/district-news/thrissur/2020/08/26/thrissur-kodakara-unni-online-class.html
"https://ml.wikipedia.org/w/index.php?title=കൊടകര_ഉണ്ണി&oldid=3550750" എന്ന താളിൽനിന്ന് ശേഖരിച്ചത്