Jump to content

ഗ്രഹചലനനിയമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kepler's laws of planetary motion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോഹന്നാസ് കെപ്ലർ
കെപ്ലറുടെ രണ്ടാം നിയമം ചിത്രീകരിച്ചിരിക്കുന്നു

ഗ്രഹചലനം സംബന്ധിച്ച് ജോഹനാസ് കെപ്ലർ കണ്ടെത്തിയ മൂന്ന് നിയമങ്ങളാണ് കെപ്ലർ നിയമങ്ങൾ എന്നറിയപ്പെടുന്നത്. തന്റെ ഗുരുവായ ടൈക്കോ ബ്രാഹെ എന്ന വാനനിരീക്ഷകൻ അനേകവർഷങ്ങളായി നടത്തിയ നിരീക്ഷണങ്ങളെ ഏറെ പണിപ്പെട്ട് വിശദമായി പരിശോധിച്ചാണ് കെപ്ലർ, ഈ നിയമങ്ങൾ രൂപപ്പെടുത്തിയത്.

ഒന്നാം നിയമം - എല്ലാ ഗ്രഹങ്ങളും സൂര്യനുചുറ്റും സഞ്ചരിക്കുന്ന പാത ദീർഘവൃത്തം ആണ്. ദീർഘവൃത്തത്തിന്റെ ഒരു ഫോക്കസിലായിരിക്കും സൂര്യൻ

രണ്ടാം നിയമം - ഒരു ഗ്രഹത്തെയും സൂര്യനെയും ബന്ധിപ്പിക്കുന്ന ഒരു രേഖാഖണ്ഡം സങ്കൽപ്പിച്ചാൽ അത് ഒരേ സമയാന്തരാളത്തിൽ ഒരേ വിസ്തീർണ്ണത്തെ കടന്നുപോകും. ഇതു ശരിയാകണമെങ്കിൽ ഗ്രഹം സൂര്യന് അടുത്തായിരിക്കുമ്പോൾ വേഗത കൂടുതലാവുകയും അകലെയായിരിക്കുമ്പോൾ വേഗത കുറവായിരിക്കുകയും വേണം.

മൂന്നാം നിയമം - ഗ്രഹങ്ങൾ സൂര്യനെ ചുറ്റാനെടുക്കുന്ന ആവർത്തനകാലത്തിന്റെ വർഗ്ഗവും അവയ്ക്ക് സൂര്യനിൽനിന്നുള്ള ശരാശരി ദൂരത്തിന്റെ മൂന്നാംഘാതവും നേർ അനുപാതത്തിലായിരിക്കും.

കെപ്ലർ തന്റെ നിയമങ്ങൾ കണ്ടെത്തിയത് നിരീക്ഷണങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു. പിന്നീട് ഐസക് ന്യൂട്ടണാണ് ഇവയക്ക് സൈദ്ധാന്തിക വിശദീകരണം നൽകിയത്. ന്യൂട്ടന്റെ ചലനനിയമങ്ങളും ഗുരുത്വാകർഷണനിയമവും ഉപയോഗിച്ച് കെപ്ലറുടെ നിയമങ്ങൾ പൂർണ്ണമായും വിശദീകരിക്കാൻ കഴിയും.

"https://ml.wikipedia.org/w/index.php?title=ഗ്രഹചലനനിയമങ്ങൾ&oldid=3907280" എന്ന താളിൽനിന്ന് ശേഖരിച്ചത്