ഗുരുത്വാകർഷണസ്ഥിരാങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gravitational constant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിന്റെ സമവാക്യത്തിലും ഐൻസ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലെ സമവാക്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥിരാങ്കമാണ്‌ ഗുരുത്വാകർഷണസ്ഥിരാങ്കം (Gravitational constant). G എന്ന അക്ഷരമുപയോഗിച്ചാണ്‌ ഇതിനെ പ്രതിനിധീകരിക്കുന്നത്. വില നിർണ്ണയിക്കാൻ ഏറെ പ്രയാസമുള്ളതും അതിനാൽ വളരെക്കുറവ് കൃത്യതയോടെ മാത്രം നമുക്ക് വില അറിയാവുന്നതുമായ ഒരു സ്ഥിരാങ്കമാണിത്.

വില[തിരുത്തുക]

എസ്.ഐ. ഏകങ്ങൾ ഉപയോഗിക്കുമ്പോൾ ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില 6.67428 0.00067 × 10-11 m3 kg-1 s-2 ആണ്‌. ഭൗതികശാസ്ത്രത്തിലെ മറ്റ് സ്ഥിരാങ്കങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കൃത്യത വളരെ ചെറുതാണ്‌.

ചരിത്രം[തിരുത്തുക]

ന്യൂട്ടന്റെ കാലം മുതൽക്കേ സമവാക്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും ആദ്യമായി ഒരു പരീക്ഷണത്തിലൂടെ ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില കണ്ടെത്തിയത് 1798-ൽ ഹെൻറി കാവെൻഡിഷാണ്‌. വളരെ വിഷമകരമായ ഈ പരീക്ഷണം വഴി 6.754 × 10-11 m3 kg-1 s-2 എന്ന വിലയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്. ഈപരീക്ഷണത്തിലൂടെ ഭൂമിയുടെ പിണ്ഡം കണ്ടെത്താനും അദ്ദേഹത്തിന്‌ സാധിച്ചു.

കാവെൻഡിഷ് കണ്ടെത്തിയ വില ഇന്ന് അംഗീകരിക്കപ്പെട്ടതിൽ നിന്ന് ഏറെ വ്യത്യസ്തമല്ല. അദ്ദേഹത്തിനുശേഷം രണ്ടുനൂറ്റാണ്ടുകാലത്തെ പരീക്ഷണങ്ങളിലൂടെയും ഈ സ്ഥിരാങ്കത്തിന്റെ വില കണ്ടെത്തുന്നതിൽ വളരെയധികം കൃത്യത കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനബലങ്ങളിൽ ഏറ്റവും ദുർബലമായതാണ്‌ ഗുരുത്വാകർഷണബലം എന്നതാണിതിന്‌ കാരണം.