ഖസാഖ് സ്റ്റെപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kazakh Steppe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കിഴക്കൻ കസാഖ്സ്ഥാനിലെ സ്റ്റെപ്പ് പുൽപ്രദേശം, അൽടൈൻ ഏമീൽ നാഷണൽ പാർക്ക്.

കസാഖ്സ്ഥാനിലെ അതിവിശാലമായ തുറന്ന സമതലങ്ങളാണ് ഖസാഖ് സ്റ്റെപ്പ് അഥവാ കിർഗിസ് സ്റ്റെപ്പ് എന്നറിയപ്പെടുന്ന പുൽപ്രദേശം. സ്റ്റെപ്പി എന്നും ഈ പുൽപ്രദേശം ഇത് അറിയപ്പെടുന്നു.കസാഖ്സ്ഥാന്റെ മൂന്നിലൊന്നും സ്റ്റെപ്പ് പുൽപ്രദേശം അപഹരിച്ചിരിക്കുന്നു. കാസ്പിയൻ ചരിവിനു കിഴക്കു മുതൽ ആറൽ കടലിനു വടക്കുവരെ 2,200 കിലോമീറ്റർ ഇത് വ്യാപിച്ചുകിടക്കുന്നു. ഏകദേശം 8,04,500 ച.കി.മീ. വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈ പ്രദേശം ലോകത്തെ ഏറ്റവും വലിയ ഊഷരപുൽപ്രദേശമാണിത്. മഴകുറവായതിനാൽ മരങ്ങൾ അപൂർവ്വമാണ്. പുൽപ്രദേശവും മണ്ണൽപ്പരപ്പും മാത്രമാണ് ഈ പ്രദേശത്തിന്റെ ഭൂഭാഗദൃശ്യം. സ്റ്റെപ്പിയുടെ ഭൂരിഭാഗം പ്രദേശത്തെയും മരുഭൂമിയോ പാതിമരുഭൂമിയോ ആയാണു പരിഗണിക്കുന്നത്. അതിശക്തമായ കാറ്റാണ് ഇവിടെ വീശിയടിക്കുന്നത്. സ്റ്റെപ്പിയുടെ പടിഞ്ഞാറു ഭാഗത്ത് മനുഷ്യവാസം കുറവാണ്. റഷ്യയുടെ പ്രധാന ബഹിരാകാശവിക്ഷേപണകേന്ദ്രമായ ബയ്ക്കനൂർ കോസ്മോ ഡ്രോം സ്റ്റെപ്പിയുടെ തെക്കൻ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. സയ്ഗആന്റിലോപ്, സൈബീരിയൻ മാൻ. ചെന്നായ്, കുറുക്കൻ തുടങ്ങിയ ജീവജാലങ്ങളെ സ്റ്റെപ്പിൽ കാണുന്നു.

"https://ml.wikipedia.org/w/index.php?title=ഖസാഖ്_സ്റ്റെപ്പ്&oldid=3381296" എന്ന താളിൽനിന്ന് ശേഖരിച്ചത്