കാൾസ്ക്രോണ
കാൾസ്ക്രോണ Karlskrona | ||
---|---|---|
Skyline of Karlskrona | ||
| ||
Coordinates: 56°9′39″N 15°35′10″E / 56.16083°N 15.58611°E | ||
Country | Sweden | |
Province | Blekinge | |
County | Blekinge County | |
Municipality | Karlskrona Municipality | |
Charter | 1680 | |
• ആകെ | 21.72 ച.കി.മീ.(8.39 ച മൈ) | |
ഉയരം | 16 മീ(52 അടി) | |
(31 December 2010)[1] | ||
• ആകെ | 35 212 | |
• ജനസാന്ദ്രത | 1,621/ച.കി.മീ.(4,200/ച മൈ) | |
സമയമേഖല | UTC+1 (CET) | |
• Summer (DST) | UTC+2 (CEST) | |
Postal code | 371 xx | |
ഏരിയ കോഡ് | (+46) 455 | |
വെബ്സൈറ്റ് | www |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ ![]() |
Area | 2,138 ha (230,100,000 sq ft) |
മാനദണ്ഡം | ii, iv |
അവലംബം | 871 |
നിർദ്ദേശാങ്കം | 56°11′32″N 15°37′51″E / 56.19221°N 15.630842°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | www |
സ്വീഡനിലെ ഒരു നഗര പ്രദേശവും കാൾസ്ക്രോണ മുൻസിപ്പാലിറ്റിയുടെ ആസ്ഥാവുമാണ് കാൾസ്ക്രോണ Karlskrona (സ്വീഡിഷ് ഉച്ചാരണം: [ˈkɑːɭsˌkruːna].[2]) 2010ലെ കണക്കുപ്രകാരം 35,212 ആണ് ഇവിടത്തെ ജനസംഖ്യ. സ്വീഡനിലെ 21 കണ്ട്രികളിൽ ഒന്നായ ബ്ലെക്കിങെ കണ്ട്രിയുടെ തലസ്ഥാനവുമാണ് ഈ നഗരം. സ്വീഡൻ തീരദേശ സേനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ബ്ലക്കിങെ ദ്വീപുസമൂഹമുള്ള കടലിലെ 30 ദ്വീപുകളിലായി വ്യാപിച്ച് കിടക്കുകയാണ് ഈ നഗരം. ട്രോസ്സോ ദ്വീപാണ് ഇവയിലെ പ്രധാനപ്പെട്ടത്. സാൾടോ, സ്റ്റുർകോ, ഹാസ്റ്റോ, ലങ്കോ, അസ്പോ പ്രധാനപ്പെട്ട മറ്റു ദ്വീപുകൾ. സ്റ്റുംഹോൾമൻ ചെറുദ്വീപ് നാവിക സേനയുടെ ഭൂമിയായിരുന്നു. എന്നാൽ, ഇപ്പോൾ ഇത് ദേശീയ നാവിക മ്യൂസിയമാണ്.
ചരിത്രം
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/4/4e/Situationsplan_von_Karlskrona.jpg/220px-Situationsplan_von_Karlskrona.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Karlskrona_founding_fathers.jpg/220px-Karlskrona_founding_fathers.jpg)
റോയൽ സ്വീഡിഷ് നേവി സ്റ്റോക്ക്ഹോമിൽ നിന്ന് ട്രോസ്സോ ദ്വീപിലേക്ക് സ്ഥലം മാറ്റിയതോടെ 1680ലാണ് ഈ നഗരം സ്ഥാപിതമായത്. ആ സമയത്ത് ബാൾട്ക സമുദ്ര മേഖലയിൽ സ്വീഡൻ പ്രധാനമായ ഒരു സൈനിക ശക്തിയായിരുന്നു. പക്ഷേ ഡെൻമാർക്കിനെതിരെ ഒരു നയതന്ത്ര പ്രദേശം സ്വീഡന് ആവശ്യമായിരുന്നു. ബാൾടിക് പ്രവിശ്യയിലേക്കും ജർമ്മനിയിലേക്കും വളരെ കുറഞ്ഞ സമുദ്രയാത്രയിലൂടെ എത്താവുന്ന ഒരു തന്ത്രപ്രധാന പ്രദേശമായിരുന്നു ഈ ദ്വീപ്. 1750ഓടെ ഈ നഗരം അതിവേഗം വളർന്നു.പതിനായിരത്തോളം ആളുകൾ ഇവിടെ വാസമാരംഭിച്ചു. സ്വീഡനിലെ ഒരു പ്രധാനപ്പെട്ട വലിയ നഗരമായിരുന്നു ഇത്. സ്വീഡനിലെ കാൾ പതിനോന്നാമന്റെ സ്മരണാർത്ഥമാണ് ഈ നഗരത്തിൻ കാൾസ്ക്രോണ എന്ന പേര് നൽകിയത്. കാൾസ് ക്രൗൺ എന്നാണ് ഇതിന്റെ അർത്ഥം. ഈ നഗരത്തിന്റെ നാവിക തുറമുഖ ഭാഗം യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.[3]
സംസ്കാരം
[തിരുത്തുക]കാൾസ്ക്രോണയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മധ്യവേനൽ തലേന്നാണ്. ഈ ദിവസം ഇവിടെ നിരവധി സഞ്ചാരികൾ സന്ദർശനം നടത്തും. അന്നേ ദിവസം വലിയ വിപണന മേളയാണ് ഇവിടെ അരങ്ങേറുക. ദ ലീഫ് ഫേർ എന്നാണ് ഈ വിപണന മേള അറിയപ്പെടുന്നത്. തദ്ദേശ വാസികൾക്കിടയിൽ ഇതത് ഏറെ പ്രസിദ്ധമാണ്. കാൾസ്ക്രോണയിലെ പ്രധാന ചത്വരം സ്കാൻഡിനാവിയൻ രാജ്യങ്ങളിലെ ഏറ്റവും വലിയതാണ്. എല്ലാവർഷവും ജൂലൈ അവസാനവും ഓഗസ്റ്റ് ആദ്യത്തിലുമായി നടക്കുന്ന ദ സൈൽ എന്ന പേരിൽ കാൾസ്ക്രോൺ തുറമുഖത്ത് നടക്കും.
സാമ്പത്തികം
[തിരുത്തുക]വിവര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സാമ്പദ്ഘടനയാണ് പ്രധാന വരുമാനം.
ഗാതഗതം
[തിരുത്തുക]സ്വീഡന്റെ തെക്കുകിഴക്ക് മൂലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബാൾട്ടിക് കടലിന്റെ മറുഭാഗത്തേക്ക് മിക്കച്ച ബന്ധങ്ങളാണ് ഇവിടെ നിന്നുള്ളത്. പോളണ്ടിലെ ഗഡിനിയയിലേക്ക് ഇവിടെ നിന്ന് ഫെറി ലൈൻ സർവ്വീസ് നടത്തുന്നുണ്ട്. യാത്രക്കാരേയും ചരക്കുകളും ഈ ഫെറി വഴി കൊണ്ടുപോകുന്നുണ്ട്. കാൾസ്ക്രോണയിലെ മിക്ക ദ്വീപുകളും റോഡ് വഴി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ജനവാസമുള്ള ദ്വീപുകളിൽ ഒന്നായ അസ്പോ ചെറിയ ഫെറി റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. വേനൽ കാലത്ത് വിവിധ ദ്വീപുകൾക്കിടയിൽ ബോട്ടുകളും സർവ്വീസ് നടത്തുന്നുണ്ട്.
മതം
[തിരുത്തുക]കാൾസ്ക്രോണയിൽ പ്രധാനമായും മൂന്ന് ക്രിസ്ത്യൻ ചർച്ചുകളാണ് ഉള്ളത്. നിക്കോഡമസ് ടെസ്സിൻ ദ യങ്ങർ സ്ഥാപിച്ച ഫ്രഡറിക് ചർച്ച്, 1720ലാണ് ഇതിന്റെ ശിലാസ്ഥാപനം നടന്നത്. 1744ൽ ഇത് ഉദ്ഘാടനം ചെയ്തു. ജർമ്മൻ ചർച്ച് എന്ന പേരിൽ അറിയപ്പെടുന്ന ഹോളി ട്രിനിറ്റി ചർച്ച്, 1697നും 1709നുമിടയിൽ സ്ഥാപിച്ചതാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/2/2c/Church_of_Holy_Trinity_Karlskrona.jpg/220px-Church_of_Holy_Trinity_Karlskrona.jpg)
കാൾസ്ക്രോണ അഡ്മിറാലിറ്റി ചർച്ച് ചുവന്ന പെയിന്റിങ് ചെയ്ത മരത്തിൽ നിർമ്മിച്ച ഇതിന്റെ നിർമ്മാണം 1685ലാണ്.
ഇടവകകൾ
[തിരുത്തുക]- കാൾസ്ക്രോണ സിറ്റി ഇടവക (1680 ഓഗസ്റ്റ് 10 മുതൽ)
- കാൾസ്ക്രോണ ജർമ്മൻ ഇടവക (1680 ഓഗസ്റ്റ് 10 മുതൽ 1846 നവംബർ 1 വരെ)
- കാൾസ്ക്രോണ പ്രിസണേഴ്സ് ഇടവക (1808 മുതൽ 1866 ജൂലൈ നാലുവരെ)
- കാൾസ്ക്രോണ മൊസൈക് ഇടവക (1785 - 1994)
- റോയൽ കാൾസ്ക്രോണ അഡ്മിറാലിറ്റി ഇടവക (1681 മുതൽ)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ബെൽകിങ്ങെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി
- ഹൈപർ ഐലൻഡ്
സ്പോട്സ് ക്ലബ്ബുകൾ
[തിരുത്തുക]- കാൾസ്ക്രോണ ഹോക്കി ക്ലബ്ബ്
- എഫ് കെ കാൾസ്ക്രോണ ഫുട്ബോൾ ക്ലബ്ബ്
- ഹാസ്റ്റോ ഐഎഫ്
ചിത്രശാല
[തിരുത്തുക]-
കാൾസ്ക്രോണ പബ്ലിക് ലൈബ്രറി
-
ലിയനാർഡോ ഡാവിഞ്ചി ഐഡിയലെ മ്യൂസിയം
-
കപ്പെൽപാർക്കെൻ
-
ബെൽ ടവർ
-
ഗൺപൗഡർ ഹൗസ്
-
പഴയ കപ്പൽശാലയും ക്രെയിനും
-
കാൾസ്ക്രോണയിലെ പഴയ തുറമുഖം
-
ബാസ്റ്റിൻ അറോറ
-
കാൾസ്ക്രോണയിലെ കുളിപ്പുര
-
കാൾസ്ക്രോണ മൈൽസ്റ്റോൺ
-
നിൽസ് ഹോൾഗെർസണിന്റെ പ്രതിമ
-
ചാൾസ് പതിമൂന്നാമന്റെ പ്രതിമ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Tätorternas landareal, folkmängd och invånare per km2 2005 och 2010" (in സ്വീഡിഷ്). Statistics Sweden. 14 December 2011. Archived from the original on 2012-01-10. Retrieved 10 January 2012.
- ↑ Salmon, Thomas (1767). A New Geographical and Historical Grammar. Sands, Murray, and Cochran.
- ↑ "Karlskrona". www.worldheritagesite.org. Archived from the original on 2015-02-27. Retrieved 2013-10-24.