കാളഹസ്തിയപ്പ മുതലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalahasthiyappa muthaliyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആദ്യ കാല പ്രസാധകരിലൊരാളായിരുന്നു കാളഹസ്തിയപ്പ മുതലിയാർ. തമിഴ്നാട്ടിൽ ജനിച്ച മുതലിയാർ കോഴിക്കോട് മുൻസിഫായി ജോലി ചെയ്തിരുന്നു. കോഴിക്കോട് 1851 ൽ വിദ്യാവിലാസം പ്രസ്സ് എന്ന പേരിൽ ഒരു അച്ചടിശാല സ്ഥാപിച്ചു. എഴുത്തച്ഛന്റെയും കുഞ്ചൻ നമ്പ്യാരുടെയും കൃതികൾ ആദ്യമായി അച്ചടിച്ചത് ഇവിടെയാണ്. ഇവയ്ക്ക് വില വളരെ കൂടുതലായിരുന്നുവെന്നും 1852 - 55 കാലത്ത് കൊച്ചിയിലെ സെന്റ് തോമസ് പ്രസിൽ നിന്ന് കുന്നംകുളത്ത് ഇട്ടൂപ്പ് അതിന്റെ പകുതി വിലയ്ക്ക് ഹിന്ദുമത ഗ്രന്ഥങ്ങളായ രാമായണവും മറ്റും അച്ചടിച്ചു വിറ്റതായും ഉള്ളൂർ സൂചിപ്പിക്കുന്നുണ്ട്.[1] മുതലിയാരുടെ മകൻ അരുണാചല മുതലിയാർ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്നും 1862-ൽ 'ശ്രീമഹാഭാരതം പാട്ട്' ആദ്യമായി സമ്പൂർണ്ണമായി പ്രകാശനം ചെയ്തു. മലയാളത്തിൽ അച്ചടി ആരംഭിച്ച് 40 വർഷങ്ങൾക്കു ശേഷമാണ് കുഞ്ചൻ നമ്പ്യാരുടെ കൃതികൾ അച്ചടിച്ചത്.[2]

അവലംബം[തിരുത്തുക]

  1. പരമേശ്വര അയ്യർ, ഉള്ളൂർ (1964). കേരളസാഹിത്യചരിത്രം, വോള്യം നാല്. pp. 284–85.
  2. "കാളഹസ്തിയപ്പന്റെ വഴികൾ , എഴുത്തച്ഛന്റെയും". മാതൃഭൂമി. Archived from the original on 2020-12-07. Retrieved 28 നവംബർ 2020.
"https://ml.wikipedia.org/w/index.php?title=കാളഹസ്തിയപ്പ_മുതലിയാർ&oldid=3802960" എന്ന താളിൽനിന്ന് ശേഖരിച്ചത്