കടവൂർ ജി. ചന്ദ്രൻപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kadavoor G. Chandran pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പ്രമുഖ മലയാള നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു കടവൂർ ജി. ചന്ദ്രൻപിള്ള(26 ഫെബ്രുവരി 1940 - സെപ്റ്റംബർ 2007). 1986 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

കൊല്ലത്തെ കടവൂരിൽ ഗോപാലപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനാണ്. ബിരുദ പഠനത്തിനു ശേഷം ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും നാടകത്തിലും സജീവമായി. കൊല്ലം പബ്ലിക് ലൈബ്രറിയുടെ അഡ്മിനിസ്ട്രേറ്ററായി ദീർഘ കാലം പ്രവർത്തിച്ചു. നാടകങ്ങളോടൊപ്പം നോവലും ചെറുകഥകളുമെഴുതിയിട്ടുണ്ട്. [1]

കൃതികൾ[തിരുത്തുക]

 • പ്രഭാസ തീർത്ഥം (1990)
 • കർമ്മകാണ്ഡം (1992)
 • ഉത്തരായനപ്പക്ഷി (1981)
 • നികുംഭില (1983)
 • ഭൂതത്താൻ കുടം (1982)
 • പ്രഭാതം അകലെ (1976)
 • കാനൽ ജലം (1979)
 • പുത്രികാമോഷ്ടി (1977)
 • പ്രഹേളിക (1977)
 • അഗ്നിപ്രളയം (1971)

പുരസ്കാരങ്ങൾ[തിരുത്തുക]

 • നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1986)

അവലംബം[തിരുത്തുക]

 1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 146. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=കടവൂർ_ജി._ചന്ദ്രൻപിള്ള&oldid=3515177" എന്ന താളിൽനിന്ന് ശേഖരിച്ചത്