കടവൂർ ജി. ചന്ദ്രൻപിള്ള
പ്രമുഖ മലയാള നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു കടവൂർ ജി. ചന്ദ്രൻപിള്ള(26 ഫെബ്രുവരി 1940 - സെപ്റ്റംബർ 2007). 1986 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
കൊല്ലത്തെ കടവൂരിൽ ഗോപാലപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനാണ്. ബിരുദ പഠനത്തിനു ശേഷം ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും നാടകത്തിലും സജീവമായി. കൊല്ലം പബ്ലിക് ലൈബ്രറിയുടെ അഡ്മിനിസ്ട്രേറ്ററായി ദീർഘ കാലം പ്രവർത്തിച്ചു. നാടകങ്ങളോടൊപ്പം നോവലും ചെറുകഥകളുമെഴുതിയിട്ടുണ്ട്. [1]
കൃതികൾ[തിരുത്തുക]
- പ്രഭാസ തീർത്ഥം (1990)
- കർമ്മകാണ്ഡം (1992)
- ഉത്തരായനപ്പക്ഷി (1981)
- നികുംഭില (1983)
- ഭൂതത്താൻ കുടം (1982)
- പ്രഭാതം അകലെ (1976)
- കാനൽ ജലം (1979)
- പുത്രികാമോഷ്ടി (1977)
- പ്രഹേളിക (1977)
- അഗ്നിപ്രളയം (1971)
പുരസ്കാരങ്ങൾ[തിരുത്തുക]
- നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1986)
അവലംബം[തിരുത്തുക]
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. പുറം. 146. ISBN 81-7690-042-7.