കാ ബോഡിസ്‌കേപ്പ്
2016 ലെ കേരള രാജ്യാന്തര മേളയിൽ തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രമാണ് കാ ബോഡിസ്‌കേപ്പ്. ഗേ-ലെസ്‌ബിയൻ സമൂഹം അഭിമുഖീകരിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് "കാ' ചിത്രീകരിക്കുന്നത്. ചുംബന സമരത്തിന്റെ ഒരു തുടർച്ച എന്ന നിലയിലാണ് ചിത്രം ആദ്യം രൂപകല്പന ചെയ്തിരുന്നത്. ഉളളടക്കം അശ്ലീലം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ റിവൈസിംഗ് കമ്മിറ്റി ഈ ചിത്രത്തിന് പ്രദർശാനുമതി നിഷേധിച്ചിരുന്നു.[1] വളർന്നു വരുന്ന ഹൈന്ദവ മൗലികവാദവും മറ്റു മതവിഭാഗങ്ങളിലെ പിന്തിരിപ്പൻ നയങ്ങളും ചിത്രം വിമർശിക്കുന്നുണ്ട്.
പ്രമേയം
[തിരുത്തുക]ഈജിപ്ഷ്യൻ 'കാ' എന്നത് ശരീരത്തിന്റെ ആത്മീയമായ ഇരട്ട പ്രതീകമാണ്. കേരളത്തിലെ നവസമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ കോഴിക്കോട് ജീവിക്കുന്ന മൂന്നു യുവ സുഹൃത്തുക്കളാണ്. കബഡി കളിക്കാരനായ വിഷ്ണുവും സുഹൃത്ത് സ്വവർഗ്ഗാനുരാഗിയായ ചിത്രകാരൻ ഹാരിസ്, അവരുടെ സുഹൃത്തായ മുസ്‌ലീം വനിത സിയ. ചിത്രങ്ങളെ കൂട്ടിയിണക്കി ഹാരിസ് നടത്തുന്ന ചിത്രപ്രദർശനത്തിന്റെ പേരാണ് ‘ക ബോഡിസ്‌കേപ്പ്’. ഗേ-ലെസ്‌ബിയൻ സമൂഹം അഭിമുഖീകരിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് "കാ' യുടെ ഉള്ളടക്കം.
അഭിനേതാക്കൾ
[തിരുത്തുക]കണ്ണൻ രാജേഷ്, ജേസൻ ചാക്കോ, നസീറ എന്നിവരാണു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഭിന്ന ലിംഗത്തിൽ പെട്ട ശീതൾ, നളിനി ജമീല, എന്നിവരും ചിത്രത്തിലുണ്ട്. ഗേ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജിജോ കുര്യാക്കോസ്, തസ്‌നി ബാനു, കിഷോർ കുമാർ, ദീപ വാസുദേവൻ, ജോളി ചിറയത്ത്, ദീദി ദാമോദരൻ, ബിന്ദു കല്യാണി, എന്നിവർ ക്യാമറക്കു പിന്നിൽ പ്രവർത്തിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2016 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ തെരഞ്ഞെടുക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/news/national/kerala/ka-bodyscapes-refused-certification/article8903035.ece
പുറം കണ്ണികൾ
[തിരുത്തുക]- കാ ബോഡിസ്‌കേപ്പ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വെബ്സൈറ്റ് Archived 2017-01-02 at the Wayback Machine.