കെ. സുകുമാരനുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. Sukumaranunni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. സുകുമാരനുണ്ണി
Member of the Kerala Legislative Assembly
ഓഫീസിൽ
1977–1980
മുൻഗാമിC. Govinda Panicker
പിൻഗാമിK. Sankaranarayanan
മണ്ഡലംശ്രീകൃഷ്ണപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-04-11)11 ഏപ്രിൽ 1929
British India
മരണം13 ജൂലൈ 1984(1984-07-13) (പ്രായം 55)
പങ്കാളിP. Lakshmikutty
കുട്ടികൾ3

ഇന്ത്യയിലെ കേരളത്തിലെ ഒരു അധ്യാപകനും, സർവീസ് യൂണിയൻ പ്രവർത്തകനും ചെറുകഥാകൃത്തും രാഷ്ട്രീയക്കാരനുമായിരുന്നു കെ. സുകുമാരനുണ്ണി (ഏപ്രിൽ 11, 1929 - ജൂലൈ 13, 1984). അദ്ദേഹം അഞ്ചാം കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ജീവചരിത്രം[തിരുത്തുക]

ചിന്നമ്മാളു വയങ്കരമ്മയുടെ മകനായി 1929 ഏപ്രിൽ 11നാണ് കെ.സുകുമാരനുണ്ണി ജനിച്ചത്.[1] 1984 ജൂലൈ 13 -ന് അദ്ദേഹം അന്തരിച്ചു.[1]

രാഷ്ട്രീയം[തിരുത്തുക]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗമെന്ന നിലയിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗമായും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമായും പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷററായും സുകുമാരനുണ്ണി പ്രവർത്തിച്ചു.[1] അധ്യാപകനായിരിക്കെ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് എജ്യുക്കേഷണൽ അസോസിയേഷന്റെ ട്രഷറർ, കേരള എയ്ഡഡ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ടീച്ചേഴ്‌സ് സെൽ സംസ്ഥാന കൺവീനർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.[1][2]

സുകുമാരനുണ്ണി അഞ്ചാം കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [1]

സാഹിത്യ കൃതികൾ[തിരുത്തുക]

  • ഉന്നതി, ചെറുകഥകൾ (1957) [1]
  • രാജൻ, ചെറുകഥകൾ (1959) [1]

ബഹുമതികൾ[തിരുത്തുക]

അധ്യാപകൻ കൂടിയായ അദ്ദേഹത്തോടുള്ള ആദരസൂചകമായി സുകുമാരനുണ്ണി എജ്യുക്കേഷണൽ ട്രസ്റ്റ് സുകുമാരനുണ്ണി അവാർഡ് ഏർപ്പെടുത്തി.[3] 10,001 ഇന്ത്യൻ രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സംസ്ഥാനത്തെ മികച്ച അധ്യാപകർക്കാണ് നൽകുന്നത്.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Members - Kerala Legislature". www.niyamasabha.org.
  2. "അധ്യാപകരുടെ ശമ്പള പാക്കേജ് പരിഗണിക്കും: ഉമ്മൻചാണ്ടി". Emalayalee (in ഇംഗ്ലീഷ്). 27 July 2012.
  3. 3.0 3.1 "മികച്ച അദ്ധ്യാപകർക്ക് നൽകുന്ന സുകുമാരനുണ്ണി അവാർഡ് എം സലാഹുദ്ദീന്". Sathyam Online. 9 July 2021.
"https://ml.wikipedia.org/w/index.php?title=കെ._സുകുമാരനുണ്ണി&oldid=3980380" എന്ന താളിൽനിന്ന് ശേഖരിച്ചത്