കെ. ശങ്കരനാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. Sankaranarayanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
K Sankaranarayanan

പദവിയിൽ
22 January 2010 – 24 August 2014
മുൻ‌ഗാമി S C Jamir
പിൻ‌ഗാമി C. Vidyasagar Rao

പദവിയിൽ
26 June 2009 – 27 July 2009
മുൻ‌ഗാമി Shiv Charan Mathur
പിൻ‌ഗാമി Syed Sibtey Razi

പദവിയിൽ
4 September 2007 – 26 January 2008
മുൻ‌ഗാമി S. K. Singh
പിൻ‌ഗാമി Joginder Jaswant Singh
ജനനം (1932-10-15) 15 ഒക്ടോബർ 1932 (പ്രായം 86 വയസ്സ്)
Kerala
ദേശീയതIndian
രാഷ്ട്രീയപ്പാർട്ടി
Indian National Congress
ജീവിത പങ്കാളി(കൾ)Prof K Radha
കുട്ടി(കൾ)1 daughter

കെ. ശങ്കരനാരായണൻ (ജനനം: 1932) 2010 മുതൽ 2014 വരെ മഹാരാഷ്ട്രയിലെ ഗവർണറായിരുന്നു .നാഗാലാന്റ്, ഛാർഘണ്ഡ് എന്നിവിടങ്ങളിലെ ഗവർണറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[1] ഗവർണറായി നിയമിക്കപ്പെടുന്നതിനു മുൻപ് ഇദ്ദേഹം എ.കെ. ആന്റണി, കെ. കരുണാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പല കോൺഗ്രസ് ഗവണ്മെന്റുകളിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. [2]

അരുണാചൽ പ്രദേശ് സംസ്ഥാനത്തിന്റെ അധിക ചുമതലയും ഗവർണർ എസ്.കെ. സിങ്ങ് അവധിയിലായിരുന്നപ്പോൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിനായി ഇദ്ദേഹം സത്യപ്രതിജ്ഞയെടുത്തത് 2007 ഏപ്രിൽ 7-നായിരുന്നു. പിന്നീട് 2007 സെപ്റ്റംബർ 4-ന് ഇദ്ദേഹം അരുണാചൽ പ്രദേശ് ഗവർണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. [3][4]2008 ജനുവരിയിൽ ജോഗീന്ദർ ജസ്വന്ത് സിങ്ങ് അരുണാചൽ പ്രദേശ് ഗവർണറാകുന്നതുവരെ ഇദ്ദേഹം ഈ അധിക ചുമതല വഹിച്ചു. 2010 ജനുവരി 22-ന് ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. [5] 2011 ഓഗസ്റ്റ് 27-ന് ഇദ്ദേഹം ഗോവയുടെ ഗവർണർ എന്ന അധിക ചുമതല വഹിച്ചിരുന്നു. ഇത് 2012 മേയ് 4 വരെ തുടർന്നു.[6]

2012 മേയ് മാസത്തിൽ ഇദ്ദേഹം വീണ്ടും മഹാരാഷ്ട്ര ഗവർണറായി നിയമിതനായി[7] 2014 ഓഗസ്റ്റിൽ ഒരു വിവാദത്തെത്തുടർന്ന് രാജിവയ്ക്കുന്നതുവരെ തത്സ്ഥാനത്ത് തുടർന്നു. ഇപ്പോൾ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് കഴിയുന്നു. പരേതയായ രാധയാണ് ഭാര്യ. ഒരു മകളുണ്ട്.


തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991 ഒറ്റപ്പാലം നിയമസഭാമണ്ഡലം വി.സി. കബീർ ഐ.സി.എസ്., എൽ.ഡി.എഫ്. കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 ഒറ്റപ്പാലം നിയമസഭാമണ്ഡലം കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.സി. കബീർ ഐ.സി.എസ്., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "Narayanan appointed West Bengal Governor; Shivraj Patil for Punjab". The Hindu. 16 January 2010. ശേഖരിച്ചത് 23 January 2010.
  2. "K Sankaranarayanan is new Nagaland Governor", Times of India, January 19, 2007.
  3. "Tiwari appointed new Andhra governor", IST, TNN (The Times of India), August 20, 2007.
  4. "Sankaranarayan takes additional charge as Arunachal Governor", PTI (The Hindu), September 4, 2007.
  5. "Sankaranarayanan sworn in Maharashtra Governor". Press Trust of India. 22 January 2010. ശേഖരിച്ചത് 23 January 2010.
  6. "Former SPG chief BV Wanchoo new Goa Governor". Daily News and Analysis. 28 April 2012. ശേഖരിച്ചത് 7 May 2012.
  7. "ഗവർണർ കെ. ശങ്കരനാരായണന് 80-ആം പിറന്നാൾ". മലയാള മനോരമ. 16 ഒക്റ്റോബർ 2012. ശേഖരിച്ചത് 12 മാർച്ച് 2013. Check date values in: |date= (help)
  8. http://www.ceo.kerala.gov.in/electionhistory.html
ഔദ്യോഗിക പദവികൾ
Preceded by
എസ്.കെ. സിങ്ങ്
അരുണാചൽ പ്രദേശ് ഗവർണർ
2007–2008
Succeeded by
ജോഗീന്ദർ ജസ്വന്ത് സിങ്ങ്
Preceded by
ശിവ് ചരൺ മാഥുർ
ആസാം ഗവർണർ
2009
Succeeded by
സയദ് സിബ്‌തേ റാസി
Preceded by
എസ്.സി. ജാമിർ
മഹാരാഷ്ട്ര ഗവർണർ
2010–2014
Succeeded by
സി. വിദ്യാസാഗർ റാവു


Persondata
NAME Sankaranarayanan, K.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1931
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=കെ._ശങ്കരനാരായണൻ&oldid=3069985" എന്ന താളിൽനിന്ന് ശേഖരിച്ചത്