ഉള്ളടക്കത്തിലേക്ക് പോവുക

ജെറി അമൽദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jerry Amaldev എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെറി അമൽദേവ്
2019 നവംബറിൽ നടന്ന ഒരു ചടങ്ങിൽ ജെറി അമൽദേവ്
2019 നവംബറിൽ നടന്ന ഒരു ചടങ്ങിൽ ജെറി അമൽദേവ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംജെറോം തോമസ് വേളിപ്പറമ്പിൽ
പുറമേ അറിയപ്പെടുന്നജെറി
ജനനം (1939-04-15) 15 ഏപ്രിൽ 1939 (age 87) വയസ്സ്)
കൊച്ചി, കേരളം, ഇന്ത്യ
വിഭാഗങ്ങൾ
തൊഴിൽ(കൾ)സംഗീത സംവിധായകൻ
ഉപകരണ(ങ്ങൾ)
വർഷങ്ങളായി സജീവം1965–present
വെബ്സൈറ്റ്jerryamaldev.com

മലയാള ചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത സംഗീതസംവിധായകനാണ് ജെറി അമൽദേവ്.

കൊച്ചി ബോസ്കോ കലാസമതിയിൽ ഒരു ഗായകനായിരുന്നു ജെറി. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തിലെ ഇത്താക്കയിലെ കോർണെൽ സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദവും സംഗീതസംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ജെറി അല്പം കാലം അദ്ധ്യാപകനായി ക്വീൻസ് കോളെജിൽ ജോലിചെയ്തു. ഇന്ത്യയിൽ തിരിച്ചുവന്ന ജെറി ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകനായ നൗഷാദിന്റെ സഹായിയായി 5 വർഷം ജോലിചെയ്തു. മുഹമ്മദ് റാഫി, ലത മങ്കേഷ്കർ തുടങ്ങിയ ഇന്ത്യൻ സംഗീത രംഗത്തെ പല ഗായകരെയും ഈ വേഷത്തിൽ ജെറി പരിശീലിപ്പിച്ചു. മദ്രാസിലെ സ്റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലും ജെറി സംഗീതം പഠിപ്പിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

ജെറി അമൽദേവ് 1939 ഏപ്രിൽ 15 ന്[2][3] പഴയ കൊച്ചി രാജ്യത്തെ കൊച്ചിയിൽ വി. സി. ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായി ജനിച്ചു. 1955 ൽ എറണാകുളത്തെ സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[4] പൂനെയിലെ പേപ്പൽ അഥീനിയത്തിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദം നേടി. വളരെ ചെറിയൊരു കാലഘട്ടമേ അദ്ദേഹം സിനിമാ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും, മലയാള സിനിമാരംഗത്തെ നിത്യഹരിത സംഗീത സംവിധായകരിൽ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അപരാഹ്നം, എന്നെന്നും കണ്ണേട്ടൻ്റെ, എൻ്റെ മാമട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, ഗുരുജീ ഒരു വാക്ക് എന്നിവയാണ് സംഗീതസംവിധായകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. സംഗീത സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് മൂന്ന് തവണ "കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ" ലഭിച്ചു. എന്നിരുന്നാലും മലയാള സിനിമകളിൽ തന്റെ സർഗ്ഗാത്മക സംഭാവനകൾ അവശേഷിപ്പിച്ചുകൊണ്ട് വ്യക്തമല്ലാത്ത കാരണങ്ങളാൽ പൊടുന്നനവേ അദ്ദേഹം മലയാള സിനിമാ സംഗീതരംഗത്തുനിന്ന് അപ്രത്യക്ഷനായി.[5]

ജെറി അമൽദേവ് സംഗീതസംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങൾ

[തിരുത്തുക]
  • മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980-ൽ സംഗീതസംവിധാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം‌)
  • നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്
  • പൂവിനു പുതിയ പൂന്തെന്നൽ
  • എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
  • എന്നെന്നും കണ്ണേട്ടന്റെ
  • കാട്ടുപോത്ത്

മികച്ച ഗാനങ്ങൾ

[തിരുത്തുക]
ഗാനംസിനിമ
മിഴിയോരം നനഞ്ഞൊഴുകുംമഞ്ഞിൽ വിരിഞ്ഞ പൂക്കൾ
മഞ്ചാടിക്കുന്നിൽlമഞ്ഞിൽ വിരിഞ്ഞ പൂക്കൾ
കൊഞ്ചും ചിലങ്കേധന്യ
എല്ലാം ഓർമ്മകൾഒരു വിളിപ്പാടകലെ
പ്രകാശ നാളം ചുണ്ടിൽ മാത്രംഒരു വിളിപ്പാടകലെ
ഇനിയുമേതു തീരംപൂവിരിയും പുലരി
ആളൊരുങ്ങി അരങ്ങൊരുങ്ങിഎന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
കണ്ണോടു കണ്ണോരംഎന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
പെണ്ണിന്റെ ചെഞ്ചുണ്ടിൽഗുരുജീ ഒരു വാക്ക്‌
വാചാലം എൻ മൗനവുംകൂടും തേടി
ആയിരം കണ്ണുമായ്‌നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്
ദേവദുന്ദുഭിഎന്നെന്നും കണ്ണേട്ടന്റെ

1980-ൽ ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയായ "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയും സംഗീത സംവിധാനത്തിലെ മികവിനുള്ള കേരള സംസ്ഥാന അവാർഡ് അദ്ദേഹം നേടുകയും ചെയ്തു. അതിനുമുമ്പ്, അദ്ദേഹം മഹാനായ ഇന്ത്യൻ സംഗീത സംവിധായകൻ നൗഷാദിന്റെ സഹായിയായി പ്രവർത്തിച്ചിരുന്നു. പൂനെയിലെ വിഷ്ണു ദിഗംബർ സംഗീത വിദ്യാലയത്തിലെ മധുസൂന്ദൻ പട്‌വർദ്ധന്റെ കീഴിൽ ഉത്തരേന്ത്യൻ വോക്കൽ സംഗീതത്തിൽ പരിശീലനം നേടി. കൈതപ്രം ദാമോദരൻ നമ്പൂതിരി ആദ്യമായി പാട്ടുകളെഴുതിയ "എന്നെന്നും കണ്ണേട്ടന്റെ" എന്ന ചിത്രത്തിന്റെയും സംഗീത സംവിധായകനായിരുന്നു ജെറി അമൽദേവ്. മലയാളത്തിലെ അരങ്ങേറ്റം ഹിറ്റായതിനുശേഷം വളരെ തിരക്കുള്ള ഒരു സംഗീത സംവിധായകനായി മാറിയ അദ്ദേഹം, ഏകദേശം 75 സിനിമകളിൽ പ്രവർത്തിച്ചു. പോപ്പിന്റെ ഇന്ത്യാ സന്ദർശന വേളയിൽ 500 പേരുടെ ഗായകസംഘവും 40 പേരുടെ ഓർക്കസ്ട്രയും ഉൾപ്പെടുന്ന ഒരു സംഗീത ചടങ്ങ് അദ്ദേഹം നടത്തി. ചില ബോളിവുഡ് സിനിമകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചു. താരതമ്യേന എണ്ണത്തിൽ വളരെ കുറച്ചു ചിത്രങ്ങക്ക് മാത്രമേ അദ്ദേഹം സംഗീതം ചെയ്തിട്ടുള്ളു എങ്കിലും കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി അദ്ദേഹത്തിന് ഹിറ്റുകൾ സമ്മാനിക്കുവാൻ കഴിഞ്ഞു.

എന്നാൽ സഹസ്രാബ്ദത്തിന്റെ ആദ്യം അദ്ദേഹം പെട്ടെന്ന് മലയാള സിനിമകളിൽ നിന്ന് അപ്രത്യക്ഷനായി. നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ആണ് അദ്ദേഹം മലയാള സിനിമകളിൽ സംഗീതം നൽകിയ അവസാനത്തെ അറിയപ്പെടുന്ന ചിത്രം. മലയാള സിനിമാ വ്യവസായ രംഗം ഉപേക്ഷിച്ച ശേഷം അദ്ദേഹം ചെന്നൈയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ സംഗീതം പഠിപ്പിക്കാൻ തുടങ്ങി. ഇന്ന് കൊച്ചി ചോയ്സ് സ്കൂളിൽ സംഗീത അദ്ധ്യാപകനായി ജെറി അമൽദേവ് ജോലിചെയ്യുന്നു. അവിടെ അദ്ദേഹം സ്കൂൾ വിദ്യാർത്ഥികളെ സംഗീതം പഠിപ്പിക്കുന്നതിനൊപ്പം വിവിധ സാമൂഹിക പ്രസക്തമായ സിനിമകൾക്കും ടെലിവിഷൻ സീരിയലുകൾക്കും സംഗീതം രചിക്കുകയും ചെയ്യുന്നു. ഇപ്പോൾ അദ്ദേഹം കോട്ടയത്തെ ഏഷ്യൻ ക്രിസ്ത്യൻ കോളേജ് ഓഫ് മ്യൂസിക് - www.accm.org.in ൽ സംഗീത ചരിത്രത്തിന്റെയും കണ്ടക്റ്റിംഗിന്റെയും പ്രൊഫസറായി പഠിപ്പിക്കുന്നതൊടൊപ്പം അവിടെ അദ്ദേഹം ഒരു അക്കാദമിക് ഉപദേഷ്ടാവുംകൂടിയാണ്.

2016-ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി അഭിനയിച്ച ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചുകൊണ്ട് സംഗീത സംവിധായകനായി അദ്ദേഹം ഒരു തിരിച്ചുവരവ് നടത്തി.

വ്യക്തിജീവിതം

[തിരുത്തുക]

ജോളി ജെറി അമൽദേവിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് മീര, സംഗീത, ഡാലിയ എന്നീ മൂന്ന് പെൺമക്കളുണ്ട്. ഭാര്യ 2008 ൽ കാൻസർ ബാധിച്ച് മരിച്ചു. നിലവിൽ കൊച്ചിയിലെ കണ്ണച്ചന്തോട് റോഡിലെ പാലാട്ടിയിലാണ് അദ്ദേഹം താമസിക്കുന്നത്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - 1980 - മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
  • മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – 1990 – അപരാഹ്നം (പെരുമ്പാവൂർ ജി.രവീന്ദ്രനാഥുമായി പങ്കിട്ടു - സിനിമ ഇന്നലെ)
  • മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം – 1995 – കഴകം
  • ലഘു സംഗീതത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് – 2001
  • നിരവധി ക്രിട്ടിക്സ് അവാർഡുകൾ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-11. Retrieved 2007-05-26.
  2. "Liturgical Music Traditions and their Evolution in India – Jerry Amaldev". 23 April 2011. Archived from the original on 2021-12-05 via YouTube.
  3. "KRLCC Awards Announced". Archived from the original on 1 March 2016.
  4. "Jerry Amaldev".
  5. "Jerry Amaldev". Veethi.com. Retrieved 11 September 2013.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജെറി_അമൽദേവ്&oldid=4588348" എന്ന താളിൽനിന്ന് ശേഖരിച്ചത്