ജെ.ബി.എസ്. ഹാൽഡേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(J.B.S. Haldane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെ. ബി. എസ്. ഹാൽഡേൻ
J. B. S. Haldane
J. B. S. Haldane
ജനനം(1892-11-05)5 നവംബർ 1892
മരണം1 ഡിസംബർ 1964(1964-12-01) (പ്രായം 72)
ദേശീയതബ്രിട്ടീഷ് (1961-വരെ)
ഇന്ത്യൻ
കലാലയംഓക്സ്ഫഡ് സർവകലാശാല
അറിയപ്പെടുന്നത്ജനസംഖ്യാ ജനിതകശാസ്ത്രം
Enzymology
പുരസ്കാരങ്ങൾഡാർവിൻ മെഡൽ (1952)
Linnean Society of London's Darwin–Wallace Medal in 1958.
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജൈവശാസ്ത്രഞ്ജൻ
സ്ഥാപനങ്ങൾകേംബ്രിഡ്ജ് സർവകലാശാല
കാലിഫോർണിയ സർവകലാശാല
യൂണിവേർസിറ്റി കോളേജ് ലണ്ടൻ
ഇന്ഡ്യൻ സ്റ്റാറ്റിസ്റ്റികൽ ഇൻസ്റ്റിറ്റ്യൂട്ട്, കൽക്കട്ട
അക്കാദമിക് ഉപദേശകർഫ്രെഡെറിക് ഗൗലാന്ദ് ഹോപ്കിൻസ്
ഡോക്ടറൽ വിദ്യാർത്ഥികൾഹെലെൻ സ്പെർവേ
കൃഷ്ണ ദ്രോണംരാജു

ഒരു ബ്രിട്ടിഷ് പരിണാമജൈവശാസ്ത്രജ്ഞനും (evolutionary biologist) ജനിതകശാസ്ത്രജ്ഞനുമായിരുന്നു (geneticist) ജെ.ബി.എസ്. ഹാൽഡേൻ (John Burdon Sanderson Haldane, 1892 – 1964).[1] റിച്ചഡ് ഡോകിൻസ് (Richard Dawkins) തന്റെ "സ്വാർത്ഥമായ ജീൻ" (Selfish Gene) എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തമാക്കിയ നവഡാർവീനിയൻ ചിന്തകൾ (Neo-Darwinian thought) വികസിപ്പിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച വ്യക്തി എന്നു് പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രജ്ഞനാണു്. വളരെ ഉറച്ച മാർക്സിസ്റ്റുകാരനായിരുന്ന അദ്ദേഹം സൂയസ് കനാൽ പ്രശ്നത്തിൽ ബ്രിട്ടൻ എടുത്ത നിലപാടിൽ പ്രതിഷേധിച്ചു് ബ്രിട്ടൻ വിട്ടു് ഇന്ത്യയിലെത്തി ഇന്ത്യൻ പൌരത്വം സ്വീകരിച്ചു.[2] റൊണാൾഡ് ഫിഷർ (Ronald Fisher),സെവാൾ റൈറ്റ് (Sewall Wright) എന്നിവരോടൊപ്പം സമൂഹജനിതകശാസ്ത്രത്തിന്റെ (Population Genetics) ഉപജ്ഞാതാവായി ഹാൽഡേൻ കണക്കാക്കപ്പെടുന്നു.[3]

ഓക്സ്‌ഫഡിൽ മനഃശാസ്ത്രജ്ഞനായിരുന്ന, സ്ക്കോട്ടിഷ് പ്രഭുകുടുംബത്തിൽപ്പെട്ട ജോൺ സ്ക്കോട്ട് ഹാൽഡേനിന്റെയും (John Scott Haldane) ലൂയിസ കാതലീൻ ഹാൽഡേനിന്റെയും (Louisa Kathleen Haldane) പുത്രനായാണു് ജോൺ പിറക്കുന്നതു്. അദ്ദേഹത്തിന്റെ പിതാവു് ശാസ്ത്രജ്ഞനും തത്ത്വചിന്തകനും പുരോഗമനവാദിയുമായിരുന്നു. മാതാവാകട്ടെ രാഷ്ട്രീയമായി യാഥാസ്ഥിതികയും.[4]

1919നും 1920നുമിടയ്ക്കു് ജോൺ ഓക്സ്‌ഫഡിലെ ന്യൂ കോളജിൽ ഫെല്ലൊ ആയിരുന്നു. അതിനുശേഷം കേംബ്രിജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളജിലേക്കു് മാറി. അവിടെ ജൈവരസതന്ത്രത്തിൽ (Biochemistry) റീഡറായി 1932 വരെ പഠിപ്പിച്ചു. അവിടെയുണ്ടായിരുന്ന കാലം ഹാൽഡേൻ എൻസൈമുകളിലും (enzymes) ജനിതകശാസ്ത്രത്തിന്റെ ഗണിതശാസ്ത്രവശങ്ങളിലുമാണു് (mathematical genetics) ശ്രദ്ധ കേന്ദ്രീകരിച്ചതു്.[4]

അവലംബം[തിരുത്തുക]

  1. Pirie, N. W. (1966). "John Burdon Sanderson Haldane. 1892–1964". Biographical Memoirs of Fellows of the Royal Society. 12: 218–249. doi:10.1098/rsbm.1966.0010.
  2. India After Gandhi: The History of the World's Largest Democracy, Ramachandra Guha, Pan Macmillan, 2008, pp. 769–770
  3. Turelli, M; Orr, HA (1995). "The dominance theory of Haldane's rule". Genetics. 140 (1): 389–402. PMC 1206564. PMID 7635302.
  4. 4.0 4.1 Acott, C. (1999). "JS Haldane, JBS Haldane, L Hill, and A Siebe: A brief resumé of their lives". South Pacific Underwater Medicine Society Journal. 29 (3). ISSN 0813-1988. OCLC 16986801. Archived from the original on 27 ജൂലൈ 2011. Retrieved 12 ജൂലൈ 2008. {{cite journal}}: Unknown parameter |deadurl= ignored (|url-status= suggested) (help)


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. ജെ.ബി.എസ്. ഹാൽഡേൻ ജീവചരിത്രക്കുറിപ്പ്, ലൂക്ക സയൻസ് പോർട്ടൽ
"https://ml.wikipedia.org/w/index.php?title=ജെ.ബി.എസ്._ഹാൽഡേൻ&oldid=3896386" എന്ന താളിൽനിന്ന് ശേഖരിച്ചത്