ജെ.ബി.എസ്. ഹാൽഡേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ. ബി. എസ്. ഹാൽഡേൻ
J. B. S. Haldane
J. B. S. Haldane
ജനനം 1892 നവംബർ 5(1892-11-05)
ഓക്സ്ഫഡ്, ഇംഗ്ലന്റ്
മരണം 1964 ഡിസംബർ 1(1964-12-01) (പ്രായം 72)
ഭുവനേശ്വർ, ഇന്ത്യ
താമസം യുണൈറ്റഡ് കിംഗ്ഡം
അമേരിക്യൻ ഐക്യനാടുകൾ
ഇന്ത്യ
ദേശീയത ബ്രിട്ടീഷ് (1961-വരെ)
ഇന്ത്യൻ
മേഖലകൾ ജൈവശാസ്ത്രഞ്ജൻ
സ്ഥാപനങ്ങൾ കേംബ്രിഡ്ജ് സർവകലാശാല
കാലിഫോർണിയ സർവകലാശാല
യൂണിവേർസിറ്റി കോളേജ് ലണ്ടൻ
ഇന്ഡ്യൻ സ്റ്റാറ്റിസ്റ്റികൽ ഇൻസ്റ്റിറ്റ്യൂട്ട്, കൽക്കട്ട
ബിരുദം ഓക്സ്ഫഡ് സർവകലാശാല
അക്കാഡമിക്ക് ഉപദേശകർ ഫ്രെഡെറിക് ഗൗലാന്ദ് ഹോപ്കിൻസ്
ഗവേഷണവിദ്യാർത്ഥികൾ ഹെലെൻ സ്പെർവേ
കൃഷ്ണ ദ്രോണംരാജു
അറിയപ്പെടുന്നത് ജനസംഖ്യാ ജനിതകശാസ്ത്രം
Enzymology
പ്രധാന പുരസ്കാരങ്ങൾ ഡാർവിൻ മെഡൽ (1952)
Linnean Society of London's Darwin–Wallace Medal in 1958.

ഒരു ബ്രിട്ടിഷ് പരിണാമജൈവശാസ്ത്രജ്ഞനും (evolutionary biologist) ജനിതകശാസ്ത്രജ്ഞനുമായിരുന്നു (geneticist) ജെ.ബി.എസ്. ഹാൽഡേൻ (John Burdon Sanderson Haldane, 1892 – 1964). റിച്ചഡ് ഡോകിൻസ് (Richard Dawkins) തന്റെ "സ്വാർത്ഥമായ ജീൻ" (Selfish Gene) എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തമാക്കിയ നവഡാർവീനിയൻ ചിന്തകൾ (Neo-Darwinian thought) വികസിപ്പിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച വ്യക്തി എന്നു് പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രജ്ഞനാണു്. വളരെ ഉറച്ച മാർക്സിസ്റ്റുകാരനായിരുന്ന അദ്ദേഹം സൂയസ് കനാൽ പ്രശ്നത്തിൽ ബ്രിട്ടൻ എടുത്ത നിലപാടിൽ പ്രതിഷേധിച്ചു് ബ്രിട്ടൻ വിട്ടു് ഇന്ത്യയിലെത്തി ഇന്ത്യൻ പൌരത്വം സ്വീകരിച്ചു. റൊണാൾഡ് ഫിഷർ (Ronald Fisher),സെവാൾ റൈറ്റ് (Sewall Wright) എന്നിവരോടൊപ്പം സമൂഹജനിതകശാസ്ത്രത്തിന്റെ (Population Genetics) ഉപജ്ഞാതാവായി ഹാൽഡേൻ കണക്കാക്കപ്പെടുന്നു.

ഓക്സ്‌ഫഡിൽ മനഃശാസ്ത്രജ്ഞനായിരുന്ന, സ്ക്കോട്ടിഷ് പ്രഭുകുടുംബത്തിൽപ്പെട്ട ജോൺ സ്ക്കോട്ട് ഹാൽഡേനിന്റെയും (John Scott Haldane) ലൂയിസ കാതലീൻ ഹാൽഡേനിന്റെയും (Louisa Kathleen Haldane) പുത്രനായാണു് ജോൺ പിറക്കുന്നതു്. അദ്ദേഹത്തിന്റെ പിതാവു് ശാസ്ത്രജ്ഞനും തത്ത്വചിന്തകനും പുരോഗമനവാദിയുമായിരുന്നു. മാതാവാകട്ടെ രാഷ്ട്രീയമായി യാഥാസ്ഥിതികയും.

1919നും 1920നുമിടയ്ക്കു് ജോൺ ഓക്സ്‌ഫഡിലെ ന്യൂ കോളജിൽ ഫെല്ലൊ ആയിരുന്നു. അതിനുശേഷം കേംബ്രിജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളജിലേക്കു് മാറി. അവിടെ ജൈവരസതന്ത്രത്തിൽ (Biochemistry) റീഡറായി 1932വരെ പഠിപ്പിച്ചു. അവിടെയുണ്ടായിരുന്ന കാലം ഹാൽഡേൻ എൻസൈമുകളിലും (enzymes) ജനിതകശാസ്ത്രത്തിന്റെ ഗണിതശാസ്ത്രവശങ്ങളിലുമാണു് (mathematical genetics) ശ്രദ്ധ കേന്ദ്രീകരിച്ചതു്.

References[തിരുത്തുക]

[1]

  1. http://en.wikipedia.org/wiki/J._B._S._Haldane
"https://ml.wikipedia.org/w/index.php?title=ജെ.ബി.എസ്._ഹാൽഡേൻ&oldid=2673778" എന്ന താളിൽനിന്നു ശേഖരിച്ചത്