ഇന്റർനാഷണൽ ഓർണിത്തോളജിസ്റ്റ്സ് യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Ornithologists' Union എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
International Ornithologists' Union
ചുരുക്കപ്പേര്IOU
Main organ
Committee of Representatives and International Ornithological Congress
ബന്ധങ്ങൾInternational Union of Biological Sciences
വെബ്സൈറ്റ്http://www.internationalornithology.org/
പഴയ പേര്
International Ornithological Committee

ലോകം മുഴുവനുമുള്ള 200-ഓളം പക്ഷിശാസ്ത്രജ്ഞരുടെ ഒരു കൂട്ടായ്മയാണ് ഇന്റർനാഷണൽ ഓർണിത്തോളജിസ്റ്റ്സ് യൂണിയൻ, International Ornithologists' Union, (മുൻപ്: International Ornithological Committee).

ഇന്റർനാഷണൽ ഓർണിത്തോളജിക്കൽ കോൺഗ്രസ്[തിരുത്തുക]

ഇന്റർനാഷണൽ ഓർണിത്തോളജിസ്റ്റസ് യൂണിയൻ സംഘടിപ്പിക്കുന്ന പക്ഷിശാസ്ത്രജ്ഞരുടെ അന്തർദേശീയ സമ്മേളനങ്ങളെയാണ് 'ഇന്റർനാഷണൽ ഓർണിത്തോളജിക്കൽ കോൺഗ്രസ്' എന്ന് വിളിക്കുന്നത്. 1884 മുതൽ 1926 വരെ ക്രമരഹിതമായും പിന്നീട് നാലുവർഷം ഇടവിട്ടും ഈ സമ്മേളനങ്ങൾ നടക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തുമാത്രമാണ് ഇത് തടസ്സപ്പെട്ടത്.

IOC വേൾഡ് ബേർഡ് ലിസ്റ്റ്[തിരുത്തുക]

'IOC വേൾഡ് ബേർഡ് ലിസ്റ്റ്' Frank Gill ഉം Minturn Wright ഉം ചേർന്ന് എഴുതിയ Birds of the World: Recommended English Names എന്ന പുസ്തകത്തിന്റെ പുതുക്കിയ ഇന്റർനെറ്റ് പതിപ്പാണ്. ഇത് ഗവേഷണലഭ്യതക്കുവേണ്ടി ക്രിയേറ്റീവ് കോമൺസ് ആട്രിബൂഷൻ-3.0 എന്ന സ്വതന്ത്ര പകർപ്പവകാശ അനുമതിപത്രത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.

'IOC വേൾഡ് ബേർഡ് ലിസ്റ്റ് ' മാറ്റ് പക്ഷിപട്ടികകളായ The Clements Checklist of the Birds of the World, The Howard & Moore Complete Checklist of the Birds of the World (4th Edition(, HBW Alive/Bird Life International എന്നിവയുമായി പരിപൂരകമായി വർത്തിക്കുന്നു. 2018-ൽ വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ വച്ചുനടക്കുന്ന സമ്മേളനത്തോടനുബന്ധിച്ചു ഈ പട്ടികകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആലോചിക്കുന്നുണ്ട്.

ഇതും കാണുക[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]