ഹിരോഷിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hiroshima എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹിരോഷിമ
広島市
Location of ഹിരോഷിമ
ഹിരോഷിമ's location in ഹിരോഷിമ, Japan.
Location
രാജ്യം ജപ്പാൻ
മേഖല Chūgoku, Sanyō
Prefecture ഹിരോഷിമ
Physical characteristics
വിസ്തീർണ്ണം 905.01 കി.m2 (9.7414×109 sq ft)
ജനസംഖ്യ (ജനുവരി 2007 - ലെ കണക്ക് പ്രകാരം)
     ആകെ 1
     ജനസാന്ദ്രത 1,281.1/km2 (3,318/sq mi)
ഔദ്യോഗിക ചിഹ്നങ്ങൾ
വൃക്ഷം Camphor Laurel
പുഷ്പം അരളി
Symbol of ഹിരോഷിമ
Symbol of ഹിരോഷിമ
ഹിരോഷിമ Government Office
മേയർ തദാതോഷി അകിബ
വിലാസം 730-8586
Hiroshima-shi,
Naka-ku, Kokutaiji 1-6-34
ഫോൺ നമ്പർ 082-245-2111
Official website: ഹിരോഷിമ നഗരം

ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്

ചരിത്രം[തിരുത്തുക]

ഹിരോഷിമയിൽ വീണ ആറ്റം ബോംബ്

1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.

അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 1,00,000 പേരുടെ മരണത്തിന്‌ കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

വാർഡ് ജനസംഖ്യ വിസ്തീർണ്ണം
(km²)
ജനസാന്ദ്രത
(per km²)
Aki-ku 78,176 94.01 832
Asakita-ku 156,368 353.35 443
Asaminami-ku 220,351 117.19 1,880
Higashi-ku 122,045 39.38 3,099
Minami-ku 138,138 26.09 5,295
Naka-ku 125,208 15.34 8,162
Nishi-ku 184,881 35.67 5,183
Saeki-ku 135,789 223.98 606
Population as of October 31, 2006

സംസ്കാരം[തിരുത്തുക]

പ്രമാണം:Childrensmemorial.jpg
ഹിരോഷിമ സമാധാന സ്മരണിക ഉദ്യാനത്തിലെ ഒരു ശില്പം. റേഡിയേഷൻ വികിരണങ്ങളേറ്റ് മരിച്ച സഡാക്കോ സസാക്കി എന്ന ബാലികയുടെ സ്മരണാർത്ഥമാണ് ഈ സ്മാരകം നിർമ്മിച്ചത്.

സാംസ്കാരികമായ സവിശേഷതകൾ ഹിരോഷിമക്കും ഉണ്ട്. 1963 മുതൽ തുടർന്നു പോരുന്ന സിംഫണി ഓർക്കസ്ട്ര സംഗീതത്തിന്റെ മേഖലയിൽ ഹിരോഷിമയുടെ പ്രാധാന്യം വെളിവാക്കുന്നു. മ്യൂസിയങ്ങളുടെ നാടു കൂടിയാണ് ഹിരോഷിമ. ഇതിൽ ഏറ്റവും പ്രാധാന്യം ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയമാണ്. ആദ്യ ആറ്റം ബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിതതാണ് ഈ മ്യൂസിയം. ഹിരോഷിമ മ്യൂസിയം ഓഫ് ആർട്ട്, ഹിരോഷിമ പെർഫെക്ച്വൽ ആർട്ട് മ്യൂസിയം, ഹിരോഷിമ സിറ്റി മ്യൂസിയം ഓഫ് കണ്ടംപെററി ആർട്ട് എന്നിവയെല്ലാം കലക്ക് ഹിരോഷിമ നൽകിയിരിക്കുന്ന പ്രാധാന്യം വെളിവാക്കുന്നവയാണ്. ഹിരോഷിമ ഫ്ലവർ ഫെസ്റ്റിവലും ഹിരോഷിമ ഇന്റർനാഷണൽ ആനിമൽ ഫെസ്റ്റിവലും ആണ് പ്രധാന ഉത്സവങ്ങൾ ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാനപ്രിയരായ ജനങ്ങളെ ആകർഷിക്കുന്ന ഇടമാണ്. എല്ലാ വർഷവും ഓഗസ്റ്റ് - 6 ന് ലോകസമാധാനത്തിനായുള്ള വിവിധ പരിപാടികൾ ഇവിടെ നടക്കുന്നു.

ഗതാഗതം[തിരുത്തുക]

ഹിരോഷിമയിലെ വൈദ്യുത ട്രാമുകളിലൊന്ന്

ലോകമഹായുദ്ധത്തിൽ തകർന്നു പോയെങ്കിലും പിന്നീട് മികച്ച ഗതാഗത സൌകര്യങ്ങളുള്ള പട്ടണമായി ഹിരോഷിമ മാറി. ഹിരോഡൻ എന്നറിയപ്പെടുന്ന ഹിരോഷിമ വൈദ്യുത റെയിൽവേ ആണ് പൊതു ഗതാഗത സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്. ട്രാം സർവ്വീസുകളാണ് പൊതു ഗതാഗതത്തിനായി കൂടുതലും ഉപയോഗിക്കുന്നത്.

ഹിരോഡൻ ഹിരോഷിമയിൽ ബസ്സ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 1910 ൽ ആണ് ഹിരോഷിമ വൈദ്യുത റെയിൽവേ നിലവിൽ വന്നത്. ലോകമഹായുദ്ധത്തിൽ തകരാതെ അവശേഷിച്ച നാല് ട്രാമുകളിൽ രണ്ടെണ്ണം 2006 ലും ഹിരോഷിമയിൽ ഉപയോഗിക്കുന്നുണ്ടായിരുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

ഹിരോഷിമ സർവ്വകലാശാലയിലെ സഡാക്ക് മെമ്മോറിയൽ ഹാൾ

വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ജപ്പാൻ നൽകുന്നുണ്ട്. ഹിരോഷിമയിലും സ്ഥിതി മറിച്ചല്ല. ആറ്റം ബോംബ് വീണ് വെറും നാലു വർഷത്തിനുള്ളിൽ തന്നെ ഒരു സർവ്വകലാശാല സ്ഥാപിക്കാൻ ഹിരോഷിമ അധികൃതർക്ക് കഴിഞ്ഞു. ഹിരോഷിമ യൂണിവേഴ്സിറ്റി 1949 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസത്തെ പുനർനിർമ്മിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഹിരോഷിമ സർവ്വകലാശാല സ്ഥാപിച്ചത്. എട്ടു സ്ഥാപനങ്ങൾ ചേർന്നതാണ് ഹിരോഷിമ സർവ്വകലാശാല. ഹിരോഷിമ യൂണിവേഴ്സിറ്റി ഓഫ് ലിറ്ററേച്ചർ ആന്റ് സയൻസ്, ഹിരോഷിമ സ്കൂൾ ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ, ഹിരോഷിമ സ്കൂൾ ഓഫ് എഡ്യൂക്കേഷൻ, ഹിരോഷിമ വുമൺസ് സ്കൂൾ ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ, ഹിരോഷിമ സ്കൂൾ ഓഫ് എഡ്യൂക്കേഷൻ ഫോർ യൂത്ത്, ഹിരോഷിമ ഹയർ സ്കൂൾ, ഹിരോഷിമ ഹയർ ടെക്നിക്കൽ സ്കൂൾ, ഹിരോഷിമ മുൻസിപ്പൽ ഹയർ ടെക്നിക്കൽ സ്കൂൾ എന്നിവയാണവ. ഹിരോഷിമ പ്രിഫെക്ച്വറൽ മെഡിക്കൽ കോളേജ് കൂടി പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടു.

ഹിരോഷിമ സമാധാന സ്മരണിക ഉദ്യാനം - ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിരോഷിമ&oldid=2855252" എന്ന താളിൽനിന്ന് ശേഖരിച്ചത്