ഹിന്ദ് ഖൗരി
പാലസ്തീനിയൻ സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഹിന്ദ് ഖൗരി (English: Hind Khoury - അറബി: هند خوري ).
2006 മാർച്ച് മുതൽ 2010 ജൂൺ ഫ്രാൻസിൽ നടന്ന പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ജനറൽ കൗൺസിലിൽ പ്രതിനിധിയായിരുന്നു.[1]
ജീവചരിത്രം
[തിരുത്തുക]ജോർദാനിയൻ ഭരണകാലത്തെ പാലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള ബെത്‌ലഹേമിൽ 1953 ജൂൺ 12ന് ജനിച്ചു. ക്രിസ്ത്യൻ സന്യാസിനിമാർ നടത്തിയിരുന്ന സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. റാമല്ലയ്ക്കടുത്തുള്ള ബിർസെയ്റ്റ് സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.ലബനീസ് ആഭ്യന്തര യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിൽ പഠനം നടത്തി. പിന്നീട്, ബെത്‌ലഹേമിലേക്ക് തിരിച്ചുവന്നു. വിവാഹിതയാി. മൂന്നു മക്കളുണ്ട്. യുനൈറ്റ്ഡ് നാഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമിൽ ജോലിചെയ്യുന്നതിനിടെ ബോസ്റ്റൺ സർവ്വകലാശാലയുടെ ബീർഷെബ കാമ്പസിൽ നിന്ന് മാനേജ്‌മെന്റിൽ പഠനം നടത്തി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2005 മാർച്ചിൽ, പാലസ്തീനിയൻ നാഷണൽ അഥോറിറ്റി സർക്കാരിൽ ജറുസലേം അഫേഴ്‌സ് മന്ത്രിയായിരുന്നു. 2006 ജനുവരിയിൽ ഫ്രാൻസിലേക്കുള്ള പാലസ്റ്റീനിയൻ പ്രതിനിധിയായി[2] . കെയ്‌റോസ് പാലസ്റ്റീൻ എന്ന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയാണ്.
അവലംബം
[തിരുത്തുക]- ↑ Rivière, Frédéric (24 June 2008). "Hind Khoury - Invité du matin". Radio France (in ഫ്രഞ്ച്). Archived from the original on 2017-12-09. Retrieved 4 March 2011.
- ↑ http://provence-alpes-corse-cote-azur.eglisereformeedefrance.fr/Toutes-les-actualites/Israel-Palestine-regard-chretien/Hind-Khoury[പ്രവർത്തിക്കാത്ത കണ്ണി]