ഹാർപ്പി ഈഗിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harpy eagle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹാർപ്പി ഈഗിൾ
Harpia harpyja 001 800.jpg
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Accipitriformes
Family: Accipitridae
Subfamily: Harpiinae
Genus: Harpia
Vieillot, 1816
വർഗ്ഗം:
H. harpyja
ശാസ്ത്രീയ നാമം
Harpia harpyja
(Linnaeus, 1758)
Harpy Eagle Range.svg
The harpy eagle is rare throughout its range, which extends from Mexico to Brazil (throughout its territory)[2] and Argentina (Only the north).
പര്യായങ്ങൾ

Vultur harpyja Linnaeus, 1758

മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും കണ്ടുവരുന്ന ഒരിനം പരുന്താണ് ഹാർപ്പി ഈഗിൾ (ഹാർപിയ ഹാർപൈജ). പാപ്പുവൻ ഈഗിളിൽ നിന്ന് വേർതിരിച്ചറിയാൻ അമേരിക്കൻ ഹാർപ്പി ഈഗിൾ എന്നും വിളിക്കുന്നു.[3] മഴക്കാടുകളിൽ കാണുന്ന ഏറ്റവും വലുതും ശക്തവുമായ ഇരപിടിയൻ പക്ഷിയാണ് ഇത്.[4] സാധാരണയായി ഉഷ്ണമേഖലാ താഴ്ന്ന മഴക്കാടുകളിൽ കാണപ്പെടുന്നു. അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശനഷ്ടം മൂലം പല ഭാഗങ്ങളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്, മധ്യ അമേരിക്കയിൽ ഇവ തീരെ ഇല്ലാതെ ആയിട്ടുണ്ട്. ബ്രസീലിൽ ഹാർപ്പി ഈഗിൾ രാജകീയ പരുന്ത് എന്നും അറിയപ്പെടുന്നു.[5]

ഫിലിപ്പീൻ ഈഗിൾ, സ്റ്റല്ലെർസ് സീ ഈഗിൾ എന്നിവയോടൊപ്പം ഏറ്റവും വലിയ പരുന്ത് എന്ന നിലയിൽ ചിലപ്പോൾ കണക്കാക്കിവരുന്നു. ഇവയെ അപേക്ഷിച്ച് ഫിലിപ്പീൻ ഈഗിളിന് നീളവും, സ്റ്റല്ലേർസ് ഈഗിളിന് ഭാരവും കൂടുതലുണ്ട്. ഹാർപ്പി ഈഗിളിന്റെ ചിറകുകൾ താരതമ്യേന ചെറുതാണ്, ഇടതൂർന്ന വനത്തിലൂടെ അനായാസം പറക്കാൻ അനുയോജ്യമായ ഈ മാറ്റം സമാനമായ സാഹചര്യത്തിൽ കഴിയുന്ന മറ്റ്‌ ഇരപിടിയൻ പക്ഷികളിലും കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International. (2017). Harpia harpyja. The IUCN Red List of Threatened Species doi:10.2305/IUCN.UK.2017-1.RLTS.T22695998A110872388.en
  2. "Aves de Rapina BR | Gavião-Real (Harpia harpyja)". avesderapinabrasil.com. ശേഖരിച്ചത് 2014-01-25.
  3. Tingay, Ruth E.; Katzner, Todd E. (23 February 2011). Rt-Eagle Watchers Z. Cornell University Press. pp. 167–. ISBN 978-0-8014-5814-9.
  4. The illustrated atlas of wildlife. University of California Press. 2009. p. 115. ISBN 978-0-520-25785-6.
  5. "It works!". gaviaoreal.inpa.gov.br. ശേഖരിച്ചത് 2014-01-25.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാർപ്പി_ഈഗിൾ&oldid=3242743" എന്ന താളിൽനിന്ന് ശേഖരിച്ചത്