ഹർക്കത് ഉൾ മുജാഹിദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harkat-ul-Mujahideen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹർക്കത് ഉൾ മുജാഹിദ്ദീൻ
حرکت المجاہدین الاسلامی
Harakat flag.png
ഹർക്കത് ഉൾ മുജാഹിദ്ദീന്റെ കൊടി
Active1985-മുതൽ ഇങ്ങോട്ട്
LeadersFazlur Rehman Khalil

പ്രധാനമായും കാശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്ന, പാകിസ്താൻ ആസ്ഥാനമായ ഒരു ഇസ്ലാമിക ഭീകര സംഘടനയാണ്[1] ഹർക്കത് ഉൾ മുജാഹിദ്ദീൻ (Harkat-ul-Mujahideen) (ഉർദു: حرکت المجاہدین الاسلامی) (ചുരുക്കത്തിൽ HUM).[2] ലാദനുമായും അൽ ക്വൈദയുമായും ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഈ സംഘടനയെ ഐക്യരാഷ്ട്രസഭ, ബ്രിട്ടൻ, അമേരിക്ക മുതലായവർ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.[2][3][4] പാകിസ്താൻ ഇതിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല.[5] ഇസ്ലാമിനോട് ചായ്‌വുള്ള ആശയമുള്ള ഈ സംഘടനയുടെ മുഖ്യലക്ഷ്യംഅക്രമമർഗാങ്ങളിലൂടെ ഇന്ത്യയിലെ ജമ്മു കാശ്മീരിനെ വേർപെടുത്തി പാകീസ്ഥാനിൽ ചേർക്കുക എന്നതാണ്. 1000 പേരോളമുള്ള ഈ സംഘടനയിലെ 60 ശതമാനം പേരും പാകിസ്താൻകാരും അഫ്ഘാനിസ്ഥാൻകാരുമാണ്.[6]

അവലംബം[തിരുത്തുക]

  1. http://www.satp.org/satporgtp/countries/india/states/jandk/terrorist_outfits/harkat_ul_ansar_or_harkat_ul_jehad_e_islami.htm
  2. 2.0 2.1 Indictment of John Walker Lindh American Rhetoric February, 2002
  3. United States State Department Archived ഡിസംബർ 10, 2008 at the Wayback Machine
  4. "Harkat-ul-Mujahideen". South Asia Terrorism Portal. ശേഖരിച്ചത് 2011-06-24.
  5. "List of banned organisations in Pakistan". The Express Tribune. 24 October 2012. ശേഖരിച്ചത് 1 April 2015.
  6. http://www.satp.org/satporgtp/countries/india/states/jandk/terrorist_outfits/harkat_ul_ansar_or_harkat_ul_jehad_e_islami.htm

പുറത്തേക്കുള്ള കണികൾ[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹർക്കത്_ഉൾ_മുജാഹിദ്ദീൻ&oldid=2429767" എന്ന താളിൽനിന്ന് ശേഖരിച്ചത്