ഹരിശ്രീ അശോകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harisree Asokan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അശോകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അശോകൻ (വിവക്ഷകൾ) എന്ന താൾ കാണുക. അശോകൻ (വിവക്ഷകൾ)
ഹരിശ്രീ അശോകൻ
ജനനം (1963-12-28) ഡിസംബർ 28, 1963  (60 വയസ്സ്)
തൊഴിൽചലച്ചിത്ര നടൻ, സംവിധായകൻ
സജീവ കാലം1986 – മുതൽ
ജീവിതപങ്കാളി(കൾ)പ്രീത
കുട്ടികൾഅർജുൻ അശോകൻ, ശ്രീകുട്ടി അശോകൻ
മാതാപിതാക്ക(ൾ)കുഞ്ചപ്പു, ജാനകി

മലയാള ചലച്ചിത്ര നടനും സംവിധായകനുമാണ് ഹരിശ്രീ അശോകൻ. നൂറിലധികം മലയാള ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്.[1] ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലാഭവനിൽ ജോലി ചെയ്തു.[2]

മുൻകാലജീവിതം[തിരുത്തുക]

1964 ഏപ്രിൽ 6-ന് കൊച്ചിയിലെ എറണാകുളത്ത് വച്ച് പരേതരായ കുഞ്ചപ്പന്റെയും ജാനകിയുടെയും പത്തു മക്കളിൽ ആറാമത്തെ കുട്ടിയായി അശോകൻ (ബാബു എന്ന വിളിപ്പേര്) ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എറണാകുളം എം‌.എ‌.എച്ച്‌.എസിൽ നിന്ന് പൂർത്തിയാക്കി. എറണാകുളത്ത് നിന്ന് ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. 1984-ൽ കേരളത്തിലെ കൊച്ചിയിൽ ടെലികോം ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് ലൈൻമാനായി. അവിടെ ജോലിചെയ്യുമ്പോൾ കലാഭവനിൽ ചേരുകയും പിന്നീട് ഹരിശ്രീയിലേക്ക് മാറുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തെ 'ഹരിശ്രീ അശോകൻ' എന്ന് വിളിക്കാൻ തുടങ്ങി.

1989-ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.പഞ്ചാബി ഹൗസ് എന്ന സിനിമയാണ് വഴിത്തി്തിരിവായത്.ഇതിലെ രമണൻ എന്ന ഹാസ്യകഥാപാത്രം ഹിറ്റായി.തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007-ൽ ആകാശം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.

കുടുംബം[തിരുത്തുക]

പ്രീതയെ വിവാഹം കഴിച്ചു. ശ്രീകുട്ടി, അർജുൻ അശോകൻ എന്നീ രണ്ട് മക്കളുണ്ട്. അദ്ദേഹത്തിന്റെ മകനായ അർജുൻ അശോകൻ, ഇപ്പോൾ പ്രശസ്തനായ ഒരു ചലച്ചിത്രനടനാണ്.

അവലംബം[തിരുത്തുക]

  1. "ഹാസ്യത്തിന് ശ്രീയേകി അശോകൻ". Retrieved 15 September 2014.
  2. "Cochin Kalabhavan". Retrieved 15 September 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹരിശ്രീ_അശോകൻ&oldid=4077210" എന്ന താളിൽനിന്ന് ശേഖരിച്ചത്