ജിംനേഷ്യം (വിദ്യാലയം)
ദൃശ്യരൂപം
(Gymnasium (school) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെക്കൻഡറി വിദ്യാഭ്യാസം നൽകപ്പെടുന്ന യൂറോപ്പിലെ ചില തരം വിദ്യാലയങ്ങളെ അറിയപ്പെടുന്ന പേരാണ് ജിംനേഷ്യം (gymnasium). ഈ ജിംനേഷ്യം വിദ്യാലയങ്ങൾ പൊതുവേ സർവ്വകലാശാല പഠനത്തിന് വിദ്യാർത്ഥികൾക്ക് തയ്യാറെടുപ്പ് നൽകുവാൻ ഉദ്ദേശിച്ചുള്ളവയാണ്. ജർമ്മനിയിലും സ്കാൻഡനേവിയൻ-മധ്യയൂറോപ്പ് രാജ്യങ്ങളിലുമാണ് ഇത്തരം വിദ്യാലയങ്ങൾ ഉള്ളത്. [1]
പേരിന് പിന്നിൽ
[തിരുത്തുക]പുരാതന ഗ്രീസിൽ ജിംനേഷ്യൻ (γυμνάσιον) എന്ന പദം ശാരീരികവും ബൗദ്ധികവുമായ പരിശീലനം നൽകപ്പെടുന്ന കേന്ദ്രങ്ങളെ പരാമർശിക്കുവാൻ ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് ജർമ്മൻ തുടങ്ങിയ ഭാഷകളിൽ ബൗദ്ധിക പരിശീലനം നൽകുന്ന വിദ്യാലയങ്ങൾ ജിംനേഷ്യം എന്ന പേരിൽ അറിയപ്പെട്ടപ്പോൾ ഇംഗ്ലീഷിൽ ശാരീരികപരിശീലന കേന്ദ്രങ്ങളെ ജിംനേഷ്യം അല്ലെങ്കിൽ ജിം (gym) എന്നു വിളിച്ചു തുടങ്ങി.