Jump to content

ഗുർ-ഇ-ആമിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gur-e-Amir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുർ-ഇ-ആമിർ
Exterior view of the Gur-e Amir
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSamarkand, Uzbekistan
മതവിഭാഗംIslam
രാജ്യംഉസ്ബെക്കിസ്ഥാൻ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMausoleum
വാസ്‌തുവിദ്യാ മാതൃകPersian
Specifications
മകുട ഉയരം (പുറം)30 m?
മിനാരം2
മിനാരം ഉയരം30 m?
Timur facial reconstruction from skull

ഗുർ-ഇ-ആമിർ (ഉസ്ബെക്: Amir Temur maqbarasi, Go'ri Amir, പേർഷ്യൻ: گورِ امیر) ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ സ്ഥിതിചെയ്യുന്ന ഏഷ്യൻ ചക്രവർത്തിയായിരുന്ന തിമൂറിൻറെ (താമർലെൻ എന്നും അറിയപ്പെടുന്നു) ശവകുടീരമാണ്.

കാബൂളിലെ ബാബർ ഉദ്യാനം, ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരം, ആഗ്രയിലെ താജ്മഹൽ തുടങ്ങിയ പിൽക്കാല മുഗൾ വാസ്തുവിദ്യകളുടെ സമാപന മാതൃകയിൽ, പേർഷ്യൻ-മംഗോളിയൻ വാസ്തുവിദ്യയുടെ ചരിത്രത്തിലെ ഒരു പ്രധാന സ്ഥലമാണ് ഇത്. പേർഷ്യൻ-മംഗോളിയൻ വാസ്തുവിദ്യയുടെ ചരിത്രത്തിൽ ഈ ശവകുടീരം ഒരു പ്രധാന ഇടവും ഒരു പൂർവ്വഗാമിയുമാണ്, എന്തെന്നാൽ കാബൂളിലെ ബാബർ ഉദ്യാനം, ദില്ലിയിലെ ഹുമയൂണിന്റെ ശവകുടീരം, ആഗ്രയിലെ താജ് മഹൽ എന്നിവ ഉൾപ്പെടെയുള്ള പിൽക്കാലത്തു നിർമ്മിക്കപ്പെട്ട മഹത്തായ മുഗൾ വാസ്തുവിദ്യാ ശവകുടീരങ്ങളുടെ ശിൽപ്പികൾ, തിമൂറിന്റെ പേർഷ്യൻ വംശജരായ പിൻഗാമികളും ഉത്തരേന്ത്യയുടെ ഭരണാധികാരികളായിരുന്ന മുഗൾ രാജവംശമായിരുന്നു. അത് വലിയ രീതിയിൽ പുനരുദ്ധാരണം ചെയ്യപ്പെട്ടിരുന്നു. ഈ വാസ്തുവിദ്യാ സമുച്ചയത്തിലും അതിന്റെ ആകാശനീലിമയുള്ള അഴകുള്ള താഴികക്കുടത്തിനും താഴെ താമർലൈൻ, അദ്ദേഹത്തിൻറെ പുത്രന്മാരായ ഷാഹ് രൂഖ്, മിരാൻ ഷഹാന്ദ്, പൌത്രന്മാരായ ഉലുഘ് ബെഗ്, മുഹമ്മദ് സുൽത്താൻ എന്നിവരുടെ ശവകുടീരങ്ങൾ ഉൾക്കൊള്ളുന്നു. അതോടൊപ്പം തിമൂറിൻറെ അദ്ധ്യാപകനായിരുന്ന സയ്യിദ് ബരാക്കയ്ക്കും ശവകുടീരത്തിൽ പ്രധാന സ്ഥലം നൽകിയിരിക്കുന്നു.

പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുഹമ്മദ് സുൽത്താൻറെ നിർദ്ദേശ പ്രകാരം ഈ സമുച്ചയത്തിന്റെ ആദ്യഭാഗം നിർമ്മിക്കപ്പെട്ടു. ഇപ്പോൾ മദ്രസയുടെയും ഖാനകയുടെയും അടിത്തറകൾ, പ്രവേശന കവാടം എന്നിവയും നാലു മിനാരങ്ങളിൽ ഒന്നിൻറെ ഒരു ഭാഗവും മാത്രമേ അവശേഷിക്കുന്നുള്ളൂ. ശവകുടീരം നിർമ്മാണം ആരംഭിച്ചത് 1403 ൽ മുഹമ്മദ് സുൽത്താന്റെ ആകസ്മിക മരണ സമയത്ത് താമർലെനിൻറെ അനന്തരാവകാശിയും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട കൊച്ചുമകനുമായിരുന്നയാളാണ്. തിമൂർ അദ്ദേഹത്തിൻറെ അക്-സരയ് കൊട്ടാരത്തിനു സമീപമുള്ള ഷാഹ്‍രിസാബ്‍സിൽ ഒരു ചെറിയ ശവകുടീരം നേരത്തേ നിർമ്മിച്ചിരുന്നു. എന്നിരുന്നാലും 1405 ൽ ചൈനയിലേയ്ക്കുള്ള സൈനിക പര്യടനത്തിനിടെ തിമൂർ മരണമടയുകയും ഷാഹ്‍രിസാബ്‍സിലേയ്ക്കുള്ള വഴികൾ മഞ്ഞുവീണ് അടഞ്ഞതിനാലും അദ്ദേഹത്തിൻറെ മൃതദേഹം ഇവിടെ അടക്കം ചെയ്യുകയായിരുന്നു. തിമൂറിൻറെ മറ്റൊരു പൌത്രനായിരുന്ന ഉലൂഗ് ബേഗ് ഈ ശവകുടീരത്തിൻറെ പണി പൂർത്തിയാക്കി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈ ശവകുടീരം ടിമൂറിദ് സാമ്രാജ്യത്തിന്റെ കുടുംബ ശവകുടീരമായി മാറി.

തുടർ ചരിത്രം

[തിരുത്തുക]

ദൗർഭാഗ്യവശാൽ, പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ സമർഖാൻഡ് ഒരു നീണ്ടകാലത്തെ അധഃപതനത്തിനു വിധേയമായി. ബുഖാരയിലേയ്ക്കു തലസ്ഥാനം മാറ്റിയതോടെ നഗരത്തിനു തലസ്ഥാന നഗരിയെന്ന പദവി നഷ്ടപ്പെട്ടു. മഹത്തായ സിൽക്ക് റോഡ് കടന്നു പോയിരുന്ന നഗരത്തിലെ ചരിത്ര സ്മാരകങ്ങൾ ശൂന്യമായി നിലകൊള്ളുകയും ക്രമേണ വിസ്‍മൃതിയിലാണ്ടുപോകുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാത്രമാണ് നഗരത്തിൽ സമൂലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1950-കളിൽ താഴികക്കുടം, പ്രധാന പ്രവേശന ദ്വാരം, മിനാരങ്ങൾ എന്നിവ പുതുക്കി നിർമ്മിക്കപ്പെട്ടു.ആ സമയത്ത് മജോലിക്ക ടൈലുകളിൽ ഭൂരിഭാഗവും അടർന്നുവീണു തുടങ്ങിയിരുന്നു. 1970 കൾക്കു ശേഷം അന്തർഭാഗത്തെ അലങ്കാരങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു. മദ്രസയോ മുഹമ്മദ് സുൽത്താൻറെ കെട്ടിട സമുച്ചയത്തിലെ ഖനാകയോ പുനർനിർമ്മിക്കപ്പെട്ടില്ല. 1991 ൽ റിപ്പബ്ളിക് ഓഫ് ഉസ്ബക്കിസ്ഥാൻ സ്ഥാപിച്ചതിനെത്തുടർന്ന് താമർലേൻ പുനരുജ്ജീവനം ചെയ്യാനുള്ള താത്പര്യം ഉയർന്നതോടെ, അദ്ദേഹത്തിൻറേതായുണ്ടായിരുന്ന ആരാധനാലയങ്ങളുടെ സംരക്ഷണം കൂടുതൽ വർദ്ധിപ്പിക്കപ്പെട്ടു.[1]

1740-ൽ അഫ്ഷരിദ് സാമ്രാജ്യത്തിലെ നാദിർ ഷാ, താമെർലേൻറെ ശിലാനിർമ്മിതമായ ശവപ്പെട്ടി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചു. നാദിർഷായുടെ ആരാധനാമൂർത്തിയായിരുന്നു തിമൂർ. അദ്ദേഹം തിമൂറിന്റെ വീരസാഹസികത്വവും ഒപ്പം അദ്ദേഹത്തിൻറെ ക്രൂരകൃത്യങ്ങളും പിന്തുടരുകയും ചെയ്തു. എന്നാൽ നീക്കം ചെയ്യാനുള്ള പ്രക്രിയയിൽ ശവകുടീരം രണ്ടായി പൊട്ടിത്തകർന്നു. ഇത് ഒരു ദുശ്ശകുനമായി വ്യാഖ്യാനിക്കപ്പെട്ടു. ശവക്കല്ലറ അതിൻറെ ശരിയായ സ്ഥാനത്തേക്കു തന്നെ സ്ഥാപിക്കുവാൻ അനുചരന്മാർ അദ്ദേഹത്തെ ഉപദേശിച്ചു.

സോവിയറ്റ് യൂണിയന്റെ ജർമൻ അധിനിവേശത്തിനു തൊട്ടുമുൻപായി തീമൂറിൻറെ ശവകുടീരം തുറക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശവകുടീരത്തിലെ ലിഖിതമനുസരിച്ച് തൻറെ അന്ത്യവിശ്രമ വിശ്രമസ്ഥലത്തിനു ഏതെങ്കിലും തരത്തിൽ ദോഷം വരുത്തുന്നവർക്ക് വലിയ ദുരന്തമുണ്ടാകുമെന്നുള്ള ഒരു ഭീഷണി നിലനിന്നിരുന്നു. സോവിയറ്റ് ശാസ്ത്രജ്ഞനും, നരവംശശാസ്ത്രജ്ഞനുമായ മിഖായേൽ മിഖായിലോവിച്ച് ഗെരാസിമോവിന്റെ നേതൃത്വത്തിൽ 1941 ൽ തിമൂറിൻ മൃതദേഹത്തിൽ പരിശോധനകൾ നടത്തപ്പെട്ടു. അദ്ദേഹത്തിൻറെ തലയോട്ടിയിൽ നിന്ന് തിമൂറിൻറെ മുഖമുദ്രയെ പുനർജ്ജീവീകരിക്കാൻ മിഖായിലോവിച്ചിനു കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന് ഏകദേശം 172 സെന്റീമീറ്റർ ഉയരം ഉണ്ടായിരുന്നുവെന്നും ചെറിയൊരു മുടന്തോടയാണ് അദ്ദേഹം നടന്നിരുന്നതെന്നും ഈ പരിശോധനകളിലൂടെ അനുമാനിക്കപ്പെട്ടു. 1942 ൽ മുസ്ലീം ആചാരങ്ങൾ അനുസരിച്ച്, തിമൂറിൻറെ അസ്ഥികൾ പുനസംസ്കരിച്ചതു കാരണമാണ് സോവിയറ്റ് യൂണിയൻ സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ വിജയിച്ചതെന്ന ഒരു കിംവദന്തി നിലനിൽക്കുന്നു.[2]

അടുത്തുള്ള സ്മാരകങ്ങൾ

[തിരുത്തുക]

ചിലർ ഗുർ-ഇ-ആമിർ, റുഹാബാദ് ശവകുടീരം, അക്സാരയ് ശവകുടീരം എന്നിവയുടെ സദൃശതയെ മുൻനിറുത്തി ഇവയെ ഒരു സമുച്ചയമായി കണക്കാക്കുന്നു.[3] പതിനാലാം നൂറ്റാണ്ടിലെ റുഹാബാദ് ഒരു ചെറിയ ശവകുടീരമാണ്. ഇവടെ പ്രവാചകന്റെ ഒരു മുടി ഉൾക്കൊണ്ടിരിക്കുന്നതായി കരുതപ്പെടുന്നു. ഒറ്റനില മാത്രമുള്ള മദ്രസ ഇപ്പോൾ കരകൌശല വിപണി കയ്യടക്കിയിരിക്കുന്നു. മദ്രസയ്ക്ക് അടുത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പള്ളി നിലനിൽക്കുന്നു. ഇതു മൂന്നും ഒരു സമുച്ചയമായി കരുതുന്നു.[4] പതിനഞ്ചാം നൂറ്റാണ്ടിലെ അൿസരായ് ശവകുടീരം പുതുക്കിപ്പണിയാതെ ഗുർ-ഇ-ആമിറിനു പിന്നിലുള്ള ശാന്തമായ ഒരു തെരുവിൽ സ്ഥിതി ചെയ്യുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Dmitriy Page. "Gur-Emir Mausoleum". Retrieved 6 October 2015.
  2. Dmitriy Page. "Gur-Emir Mausoleum". Retrieved 6 October 2015.
  3. Dmitriy Page. "Gur-Emir Mausoleum". Retrieved 6 October 2015.
  4. Dmitriy Page. "Gur-Emir Mausoleum". Retrieved 6 October 2015.
"https://ml.wikipedia.org/w/index.php?title=ഗുർ-ഇ-ആമിർ&oldid=3797651" എന്ന താളിൽനിന്ന് ശേഖരിച്ചത്