ഗ്രീൻ വീക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Green week എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീൻ വീക്ക്
സെമിക്. റഷ്യൻ ലുബോക്ക്. പത്തൊൻപതാം നൂറ്റാണ്ട്
ഇതരനാമംRussian: Зелёные cвятки, Русальная неделя, Русалии, Семик, Ukrainian: Зелені Свята, Русалії, Polish: Zielone Świątki, Slovak: Králový týždeň
ആചരിക്കുന്നത്സ്ലാവിക് ജനത
ആരംഭംഈസ്റ്റർ + 42 days
അവസാനംപെന്തെക്കൊസ്ത്
തിയ്യതിthe week preceding Pentecost
ആവൃത്തിannual
ബന്ധമുള്ളത്പെന്തെക്കൊസ്ത്, ട്രിനിറ്റി ഞായർ, കിഴക്കൻ ഓർത്തഡോക്സ് ആരാധനാ ദിനങ്ങൾ, റോസാലിയ

ജൂൺ തുടക്കത്തിൽ ആഘോഷിക്കപ്പെടുന്ന ഒരു പുരാതന സ്ലാവിക് ഫെർട്ടിലിറ്റി ഫെസ്റ്റിവലാണ് ഗ്രീൻ വീക്ക്.(Russian: Зелёные Святки, Ukrainian: Зелені Свята, Polish: Zielone Świątki) മരിച്ചവരുടെ ആരാധനയും വസന്തകാല കാർഷിക ആചാരങ്ങളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. റഷ്യൻ ഗ്രാമങ്ങളിൽ, ഈസ്റ്റർ കഴിഞ്ഞ് ഏഴു ആഴ്ചകൾ ഉത്സവകാലമായിരുന്നു. പെന്തെക്കൊസ്ത് വരെയുള്ള ഏഴാമത്തെ ആഴ്ചയിലാണ് ഗ്രീൻ വീക്ക് നടക്കുന്നത്.[1]

ഗ്രീൻ വീക്കിനെ തുടർന്ന് റഷ്യയിൽ ട്രിനിറ്റി വീക്ക് (റഷ്യൻ: троицкие святки), ഇതിനെ ബ്രിട്ടനിൽ വിറ്റ്‌സന്റൈഡ് വീക്ക് എന്നും വിളിക്കുന്നു. മൂന്ന് ദിവസത്തിന് ശേഷം വരുന്ന ട്രിനിറ്റി ഞായറാഴ്ചയുടെ ആഘോഷങ്ങൾ സെമിക്കിന്റെ അവസാനം ആരംഭിക്കുന്നു.

നിരീക്ഷണം[തിരുത്തുക]

ഗ്രീൻ വീക്കിന്റെ വ്യാഴാഴ്ചയെ സെമിക് എന്ന് വിളിക്കുകയും അശുദ്ധരായ മരിച്ചവരുടെ (അവരുടെ സമയത്തിന് മുമ്പ് മരിച്ചവർ) ശവസംസ്കാര സേവനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.[2][3]

സെമിക്കിൽ, അശുദ്ധരായ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നു.[2]അവധിക്കാലത്ത് ബിർച്ച് മരങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം അവ മരിച്ചവരുടെ ആത്മാക്കളുടെ ആതിഥേയരായി കണക്കാക്കപ്പെടുന്നു. [1]ചില സമയങ്ങളിൽ ആളുകൾ ഒരു പ്രത്യേക വൃക്ഷത്തെ അലങ്കരിച്ചുകൊണ്ടോ അതിനെ ചുറ്റിപ്പറ്റിയോ ബഹുമാനിക്കുന്നു. മറ്റ് സമയങ്ങളിൽ ആളുകൾ ബിർച്ച് ശാഖകൾ മുറിച്ച് വീട്ടിൽ തൂക്കിയിടുന്നു. [1][2]മുളയ്‌ക്കുന്ന ശക്തിയുടെ പ്രതീകമായിട്ടാണ് ബിർച്ച് കാണപ്പെട്ടിരുന്നത്. വരുന്ന സീസണിലെ വിളകളിലേക്ക് അതിന്റെ ചൈതന്യം കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ ബഹുമാനിക്കപ്പെട്ടിരിക്കാം.[2]

സ്പ്രിംഗ് ടൈം, ഫെർട്ടിലിറ്റി ആചാരങ്ങൾ എന്നിവയും അവധിക്കാലത്ത് പ്രധാനമായിരുന്നു. പെൺകുട്ടികൾ വറുത്ത മുട്ടയും (പുനർജന്മത്തിന്റെ പ്രതീകം) ബിയറും ബിർച്ചുകളിൽ വഴിപാടുകളായി എത്തിക്കുകയും മരങ്ങൾക്ക് മാല നെയ്യുമ്പോൾ മെച്ചപ്പെട്ട വിളവെടുപ്പിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.[1]തിരഞ്ഞെടുത്ത ബിർച്ച് ട്രീയുടെ മുൻപിൽ പെൺകുട്ടികൾ സൗഹൃദ പ്രതിജ്ഞ ചൊല്ലുക എന്നതാണ് മറ്റൊരു പാരമ്പര്യം. [1][2]വസന്തകാല ആരാധനയുമായി ബന്ധപ്പെട്ട ആചാരപരമായ ലൈംഗിക പ്രവർത്തനത്തിന്റെ ശേഷിപ്പാണിതെന്ന് ചിലർ വിശ്വസിക്കുന്നു.[1]സാധാരണയായി, "മുളപ്പിച്ച വിളകൾക്ക് ആവശ്യമായ മഴ ലഭിക്കുന്നതിന്" വേണ്ടി മാസ്‌ലെനിറ്റ്‌സയിലെ കോസ്ട്രോമയെപ്പോലെ, ഉത്സവത്തിന്റെ അവസാനത്തിൽ തിരഞ്ഞെടുത്ത ബിർച്ച് മരം നശിപ്പിക്കപ്പെട്ടു. [4]

റുസാൽക്കയുമായുള്ള ബന്ധം[തിരുത്തുക]

ഗ്രീൻ വീക്ക് പാരമ്പര്യത്തിലെ മറ്റൊരു പ്രധാന പ്രതിച്ഛായയായിരുന്നു റുസാൽക്കി പ്രകൃതി ആത്മാക്കൾ. ഈ ആത്മാക്കൾ മരണമടഞ്ഞ കുടുംബാംഗങ്ങളുമായി [1][2] ബന്ധപ്പെട്ടിരിക്കുന്നവരാണെന്നും അല്ലെങ്കിൽ അശുദ്ധരായ മരിച്ചവരായിരിക്കാമെന്നും ചിലർ വിശ്വസിക്കുന്നു.[2]ഗ്രീൻ വീക്കിന്റെ ഭാഗമായി ചിലപ്പോൾ റുസാൽക്കയ്ക്കുവേണ്ടി ഒരു ബഹുമാനപ്പെട്ട ബിർച്ച് ട്രീക്ക് പേര് നൽകപ്പെടും.[1]ഗ്രീൻ വീക്കിലെ ചില ആചാരങ്ങൾ (മുട്ടയും മാലയും അർപ്പിക്കുന്നത് പോലെ) റുസാൽക്കിയെ പ്രസാദിപ്പിക്കുമെന്ന് കരുതുന്നു. ഈ സീസണിൽ ഗ്രാമത്തിലെ കാർഷിക മേഖലകളിൽ നിന്ന് റുസാൽക്കി മാറിനിൽക്കുകയും അതിനാൽ അവർക്ക് ദോഷം വരുത്താതിരിക്കുകയും ചെയ്യുമെന്നും കരുതുന്നു.[2][3] റുസാൽക്കിയും ജലവും ഫലഭൂയിഷ്ഠതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഗ്രീൻ വീക്കിൽ ഈർപ്പവും ഊർജ്ജസ്വലതയും വയലിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു.[2]ഗ്രീൻ വീക്കിൽ, റുസാൽക്കി കൂടുതൽ സജീവമാണെന്ന് വിശ്വസിക്കപ്പെട്ടു. ഇത് ഗ്രാമീണർക്ക് വലിയ ഭീഷണിയായി.[2]ഗ്രീൻ വീക്കിൽ ഗ്രാമവാസികൾ സ്വീകരിച്ച ഒരു മുൻകരുതൽ നീന്തൽ ഒഴിവാക്കുകയായിരുന്നു. കാരണം റുസാൽക്കി വെള്ളത്തിൽ വസിക്കുമെന്നും വഴിയാത്രക്കാരെ മുക്കിക്കൊല്ലുമെന്നും കരുതി.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Sokolov, Yuriy M. (1971) [1950]. Russian Folklore. Detroit: Folklore Associates. pp. 188-195. ISBN 0-8103-5020-3.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 Ivanits, Linda J. (1992) [1989]. Russian Folk Belief. Armonk, New York and London, England: M. E. Sharpe. pp. 75–82. ISBN 0-87332-889-2.
  3. 3.0 3.1 Gasparini, Evel. "Slavic Religion". Encyclopaedia Britannica. Retrieved December 21, 2018.
  4. Joanna Hubbs. Mother Russia: The Feminine Myth in Russian Culture. Indiana University Press, 1998. ISBN 0-253-20842-4. Page 73.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രീൻ_വീക്ക്&oldid=3779610" എന്ന താളിൽനിന്ന് ശേഖരിച്ചത്