കാടുമുഴക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Greater Racket-tailed Drongo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരട്ടവാലൻ പക്ഷി
Greater racket-tailed drongo @ Kanjirappally 01.jpg
കാടുമുഴക്കി, കാഞ്ഞിരപ്പള്ളിയിൽ നിന്നെടുത്ത ചിത്രം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Dicruridae
ജനുസ്സ്: Dicrurus
വർഗ്ഗം: D. paradiseus
ശാസ്ത്രീയ നാമം
Dicrurus paradiseus
Linnaeus, 1766
പര്യായങ്ങൾ

Dissemurus paradiseus
Dissemuroides paradiseus
Edolius grandis

കേരളത്തിലെ നാട്ടിൻപുറങ്ങളിലും കാടുകളിലും കണ്ടു വരുന്നൊരു പക്ഷിയാണ്‌ കാടുമുഴക്കി (ഇംഗ്ലീഷ്: Racket-tailed drongo). കരാളൻ ചാത്തൻ, ഇരട്ടവാലൻ പക്ഷി എന്നീ പേരുകളിലും ഇവ കേരളത്തിൽ അറിയപ്പെടുന്നു. ആനറാഞ്ചി വർഗ്ഗത്തിലെ ഏറ്റവും വലിയ പക്ഷിയാണിത്. ദേഹമാസകലം മിനുങ്ങുന്ന കറുപ്പു നിറം. നീണ്ട വാലിന്റെ അറ്റത്തു മാത്രം ഇഴകളുള്ള കമ്പിത്തൂവലുകളാണ് ശ്രദ്ധേയമായൊരു സവിശേഷത. വാലിൻറെ ആകെ നീളം ഏതാണ്ട് 30 സെന്റീമീറ്ററോളം വരും. കേൾക്കാൻ ഇമ്പമുള്ള പല തരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതോടൊപ്പം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുന്നതിലും വിദഗ്ദ്ധനാണ് കാടുമുഴക്കി. ഫെബ്രുവരി മുതൽ മെയ് വരെയാണ് പ്രജനന കാലം.

ബന്ധുക്കൾ[തിരുത്തുക]

കാടുമുഴക്കി
  • ആനറാഞ്ചി ഇംഗ്ലീഷിൽ Drongo.(Dicrurus macrocercus) ശരീരം മൊത്തം തിളക്കമുള്ള കറുത്ത നിറം, കൃശാഗാത്രൻ.
  • കാക്കത്തമ്പുരാൻ- ഇംഗ്ല്ലീഷിൽ ഗ്രേ ഡ്രോംഗോ. (Dicrurus Leucophaeus)കാഴ്ചക്കു ആനറാഞ്ചിയേപ്പോലെ തന്നെയാണ്‌ എങ്കിലും മാറിടത്തിനു താഴെയുള്ള ഭാഗം കറുപ്പല്ല; മറിച്ച് ചാരനിറമാണ്‌. ആന രാഞ്ചിയേക്കാൾ കൃശഗാത്രൻ. കണ്ണുകൾ നല്ല ചുവപ്പ്.
  • കാക്കരാജൻ - വൈറ്റ് ബെല്ലീഡ് ഡോംഗോ. (Dicrucus caerulescens) കാഴ്ചക്കു കാക്കത്തമ്പുരാനെപ്പോലെയാണെങ്കിലും മാറിടത്തിനു താഴെയുള്ള ഭാഗം തൂവെള്ളയാണ്‌.
  • ലളിതക്കാക്ക - ബ്രോൺസ്‌ഡ് ഡ്രോംഗോ.(Dicrucus aeneus) ആകൃതി ആനരാഞ്ചിയെപ്പോലെ തന്നെ പക്ഷേ മറ്റുള്ളവയേക്കാൾ ചെറുതും ദേഹത്തൊട്ടാകെ നീലയും പച്ചയും നിറങ്ങൾ സമ്മേളിക്കുന്നു. അസാധാരണമായ തിളക്കം

അവലംബം[തിരുത്തുക]

  1. BirdLife International (2008). Dicrurus paradiseus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 25 September 2009.


"https://ml.wikipedia.org/w/index.php?title=കാടുമുഴക്കി&oldid=2472536" എന്ന താളിൽനിന്നു ശേഖരിച്ചത്