Jump to content

ജി.എച്ച്.എസ്.എസ്. ശൂരനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Govt HSS Sooranadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ശൂരനാട്.

ചരിത്രം[തിരുത്തുക]

1949 ജൂൺ മാസത്തിൽ, കളത്തൂർ വി. ഗോപാലപിള്ള നൽകിയ ഒരേക്കർ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് പിന്നീട് ശൂരനാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂളായത്. മുടിയിൽത്തറ വി.ഭാസ്ക്കർ, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവരുടെ പിന്തുണയോടെ തെന്നില ബംഗ്ളാവിൽ ശ്രീ.എൻ. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂർ.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുൾപ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ൽ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 1959 – ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. പൊതുറോഡിന് കിഴക്ക് വശത്ത് ഹയർ സെക്കൻഡറിയും, സ്ക്കൂൾ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ[തിരുത്തുക]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[1]

മികവിന്റെ കേന്ദ്രം[തിരുത്തുക]

2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്‌. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വ‍ഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[2] ഹൈടെക് സൗകര്യങ്ങളോടെ രണ്ട് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. പുതിയ കെട്ടിടത്തിൽ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി വിദേശ ഭാഷ എന്നിവ പഠിക്കാൻ സൗകര്യമുള്ള ലാബുകൾ, പെൺ കുട്ടികൾക്ക് വിശ്രമ മുറികൾ എന്നിവയുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "ശൂരനാട് ഗവണ്മെന്റ് എച്ച്.എസ്.എസ്". edumission. September 11, 2020. Archived from the original on 2020-01-11. Retrieved September 11, 2020.
  2. "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "നിലമൊരുങ്ങി ഉയരങ്ങൾ സ്വപ്നം കാണാൻ". ദേശാഭിമാനി. September 10, 2020. Archived from the original on 2020-09-11. Retrieved September 10, 2020.{{cite web}}: CS1 maint: bot: original URL status unknown (link)