ബൃഹത്‍ശൂന്യത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Giant Void എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിശ്വകദ്രു നക്ഷത്രരാശിയിൽ താരാപഥങ്ങളുടെ എണ്ണം മറ്റു പ്രദേശങ്ങളെക്കാൾ വളരെ കുറഞ്ഞ തോതിൽ കാണപ്പെടുന്ന ഒരു ഭാഗമുണ്ട്. ഈ ഭാഗത്തെയാണ് ബൃഹത്‍‍ശൂന്യത എന്നു പറയുന്നത്. 130 കോടി പ്രകാശവർഷം വ്യാസമുള്ള ഇത് ഇതു വരെ കണ്ടെത്തിയതിൽ രണ്ടാമത്തെ മഹാശൂന്യതയാണ്.[1] ഭൂമിയിൽ നിന്നും 150 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ മഹാശൂന്യത കണ്ടുപിടിച്ചത് 1988ലാണ്.[2] ഇത് ഉത്തരാർദ്ധ ഖഗോളത്തിലെ ഏറ്റവും വലിയ ശൂന്യതയാണ്.

അവലംബം[തിരുത്തുക]

  1. Kopylov A. I.; Kopylova, F. G." (2002) "Search for streaming motion of galaxy clusters around the Giant Void" (PDF) Astronomy and Astrophysics, v.382, p.389-396 Bibcode2002A&A...382..389K doi:10.1051/0004-6361:20011500
  2. "The Northern Cone of Metagalaxy" (Kopylov et al. 1988)
"https://ml.wikipedia.org/w/index.php?title=ബൃഹത്‍ശൂന്യത&oldid=3234299" എന്ന താളിൽനിന്ന് ശേഖരിച്ചത്