Jump to content

ഫ്ലോറ (ഫ്രാൻസെസ്കോ മെൽസി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flora (Francesco Melzi) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Flora
La Columbina, Columbine
കലാകാരൻFrancesco Melzi
വർഷംca. 1520
Mediumoil on panel transferred to canvas
MovementLeonardeschi
അളവുകൾ76 cm × 63 cm (30 ഇഞ്ച് × 25 ഇഞ്ച്)
സ്ഥാനംHermitage Museum, St. Petersburg
AccessionГЭ-107; ИР.-4564

1520-ൽ ഫ്രാൻസെസ്കോ മെൽസി (ഇറ്റാലിയൻ, 1491-1570) വരച്ച ചിത്രമാണ് ഫ്ലോറ (ലാ കൊളംബിന അല്ലെങ്കിൽ കൊളംബൈൻ).[1] നവോത്ഥാന കലാകാരന്മാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു വിഷയമായ വസന്തകാലത്തിന്റെയും പുഷ്പങ്ങളുടെയും റോമൻ ദേവതയായ ഫ്ലോറയെ ഇതിൽ ചിത്രീകരിക്കുന്നു.[2] 1649-ൽ മരിയ ഡി മെഡിസിയുടെ ശേഖരത്തിലായിരുന്ന ഈ ചിത്രം, 1850 മുതൽ ഹെർമിറ്റേജ് മ്യൂസിയത്തിന്റെ ശേഖരത്തിലാണ്.

വിശകലനം

[തിരുത്തുക]

ലിയോനാർഡെച്ചിയുടെ സാധാരണ ശൈലിയിലാണ് ഫ്ലോറ വരച്ചിരിക്കുന്നത്. ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രങ്ങളോട് അനുസ്മരിപ്പിക്കുന്ന താഴ്ന്ന കണ്ണുകളോടുകൂടിയ സ്ത്രീയുടെ മുഖം ഇതിലും ഉപയോഗിച്ചിരിക്കുന്നു. ലിയോനാർഡോയുടെ സ്ഫുമാറ്റോ ടെക്നിക്കും സസ്യങ്ങളെയും മുടിയെയും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുമ്പോൾ ലിയോനാർഡോയുടെ അഭിരുചി പ്രകടമാവുന്നു.[3]രചനയിൽ, ഫ്ലോറ ഒരു ഗ്രോട്ടോയിൽ ഇരിക്കുന്നു. ചുറ്റും പന്നച്ചെടിയും ഐവിയും കാണാം. പുരാതന റോമക്കാരുടെ വേഷം അവൾ ധരിച്ചിരിക്കുന്നു. [4]റോമൻ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ സ്വർണ്ണത്തിൽ എംബ്രോയിഡറിട്ട വെളുത്ത സ്റ്റോളയും ഒരു തോളിൽ നീല പല്ലയും ധരിച്ചിരിക്കുന്നു. അവരുടെ മടിയിൽ വെളുത്ത മുല്ലപ്പൂക്കൾ കാണാം. ഇടത് കൈയിൽ അവർ ഒരു കൊളംമ്പൈൻ തളിർ പിടിച്ചിരിക്കുന്നു. അത് ചിത്രത്തിന് അതിന്റെ തലക്കെട്ട് നൽകിയിരിക്കുന്നു.[5]

ഫ്ലോറയ്ക്ക് ചുറ്റുമുള്ള സസ്യങ്ങൾ കാഴ്ചക്കാർക്ക് 16, 17 നൂറ്റാണ്ടുകളിലെ പ്രതീകാത്മക അർത്ഥം നൽകി. ഉദാഹരണത്തിന്, കൊളമ്പൈൻ, അക്വിലീജിയ എന്നും അറിയപ്പെടുന്ന ഇത് ഫലഭൂയിഷ്ഠതയുടെ പ്രതീകമാണ്. ഫ്ലോറയുടെ തുറന്ന സ്തനങ്ങൾക്കൊപ്പം കൊളംബൈൻ ഒരു 'പൂക്കളുടെ അമ്മ' എന്ന നിലയിലുള്ള അവരുടെ പങ്ക് ഊന്നിപ്പറയുന്നു.[3]അവളുടെ വലതുകൈയിലെ മുല്ലപ്പൂ വിശുദ്ധിയുടെ പ്രതീകമാണ്. ചിത്രത്തിന്റെ താഴെ ഇടതുവശത്തുള്ള അവരുടെ പല്ലയുടെ മടക്കുകളിലെ അനെമോണുകൾ പുനർജന്മത്തെ പ്രതിനിധീകരിക്കുന്നു. പുരാതന ഗ്രീസിൽ അനീമണുകളും കാറ്റിന്റെ പുഷ്പമായിരുന്നു. പശ്ചിമ കാറ്റിന്റെ ദേവനായ സെഫിറസിനെ ഫ്ലോറ എങ്ങനെ വിവാഹം കഴിച്ചുവെന്നും ഈ പുഷ്പങ്ങൾ സൂചിപ്പിക്കുന്നു.[3]മുകളിൽ വലതുവശത്തുള്ള ഐവി നിത്യതയെ പ്രതിനിധീകരിക്കുന്നു. മുകളിൽ ഇടതുവശത്തുള്ള പന്നച്ചെടികൾ ഗ്രോട്ടോയുടെ ഏകാന്തതയെ പ്രതിഫലിപ്പിക്കുന്നു.[6]

അവലംബം

[തിരുത്തുക]
  1. "Flora (Флора)". The State Hermitage Digital Collections (in Russian).{{cite web}}: CS1 maint: unrecognized language (link)
  2. Кустодиев, Т.К.; Калинина, К.Б.; Шулепова, М.В. (February 2019). ""Флора" Франческо Мельци. К завершению реставрации (Francesco Melzi's "Flora": Toward the Completion of the Restoration)". The State Hermitage Museum.
  3. 3.0 3.1 3.2 Burns, Emily. "Leonardo's Legacy: Francesco Melzi and the Leonardeschi | Paintings | National Gallery, London". www.nationalgallery.org.uk. Retrieved 2019-05-28.
  4. Wilcox, Marrion (December 1919). "Francesco Melzi, Disciple of Leonardo". Art & Life. 11 (6): 296–298, illus. p. 294 – via JSTOR.
  5. Masters in art: a series of illustrated monographs. Boston: Bates and Guild Company. 1902. pp. 35–36 (Luini), illus. plate VII.
  6. Burns, Emily. "Explore a new loan to the Gallery, Francesco Melzi’s ‘Flora’, part of our new display in Room 12, ‘Leonardo’s Legacy: Francesco Melzi and the Leonardeschi,'" Facebook Live. The National Gallery. 29 May 2019, 6:15 PM. [1][2] Archived 2019-05-29 at the Wayback Machine.