മതിൽപറ്റി
ദൃശ്യരൂപം
(Ficus pumila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മതിൽപറ്റി | |
|---|---|
| മതിൽപറ്റി | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | F. pumila |
| Binomial name | |
| Ficus pumila | |
മതിലിലും മരത്തിലും പറ്റിക്കയറുന്ന കിഴക്കനേഷ്യയിലെ ഒരു നിത്യഹരിത വള്ളിച്ചെടിയാണ് മതിൽപറ്റി (ശാസ്ത്രീയനാമം: Ficus pumila). ചെടിയുടെ പ്രായം കൂടുന്തോറും ഇലയുടെ വലിപ്പവും കൂടിവരുന്നതായിക്കാണാം. മറ്റ് ആൽവർഗ്ഗത്തിലെ ചെടികളെപ്പോലെ ഈ ചെടിയുടെയും പരാഗണത്തിന് ഒരു തരം കടന്നൽ ആവശ്യമാണ്. അതിന്റെ പേർ ബ്ലാസ്റ്റോഫാഗ പുമിലെ എന്നാണ്.
വലിയ പരിപാലനമൊന്നും ആവശ്യമില്ലാതെ വളരുന്ന ഈ ചെടി ഒരു അലങ്കാരസസ്യമായി നട്ടുപിടിപ്പിച്ചു വരുന്നു. കയറിപ്പോകുന്ന മതിലുകൾക്ക് ഇതു കേടുവരുത്താറുണ്ട്. ഒരിക്കൽ വേരു പിടിച്ചുകഴിഞ്ഞാൽപ്പിന്നെ നന്നായി വളരുന്നു. പിടിച്ചുകയറാൻ ഒന്നുമില്ലെങ്കിൽ നിലത്തും പടരും. ഇതൊരു ഔഷധസസ്യം കൂടിയാണ്.
ചിത്രശാല
[തിരുത്തുക]- മതിൽപറ്റിയുടെ കായകൾ
- മതിൽപറ്റിയുടെ തണ്ട്
- മതിൽപറ്റിയുടെ ഇലകൾ
- മതിൽപറ്റി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ficus pumila എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=45&key=16%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- http://ag.arizona.edu/pima/gardening/aridplants/Ficus_pumila.html Archived 2012-10-27 at the Wayback Machine
- http://classygroundcovers.com/item--Ficus-pumila-%7B24-Pots-3-1-2-in-%7D-Creeping-Climbing-fig-vine--171