മതിൽപറ്റി
Jump to navigation
Jump to search
മതിൽപറ്റി | |
---|---|
![]() | |
മതിൽപറ്റി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | F. pumila
|
ശാസ്ത്രീയ നാമം | |
Ficus pumila L. |
മതിലിലും മരത്തിലും പറ്റിക്കയറുന്ന കിഴക്കനേഷ്യയിലെ ഒരു നിത്യഹരിത വള്ളിച്ചെടിയാണ് മതിൽപറ്റി (ശാസ്ത്രീയനാമം: Ficus pumila). ചെടിയുടെ പ്രായം കൂടുന്തോറും ഇലയുടെ വലിപ്പവും കൂടിവരുന്നതായിക്കാണാം. മറ്റ് ആൽവർഗ്ഗത്തിലെ ചെടികളെപ്പോലെ ഈ ചെടിയുടെയും പരാഗണത്തിന് ഒരു തരം കടന്നൽ ആവശ്യമാണ്. അതിന്റെ പേർ ബ്ലാസ്റ്റോഫാഗ പുമിലെ എന്നാണ്.
വലിയ പരിപാലനമൊന്നും ആവശ്യമില്ലാതെ വളരുന്ന ഈ ചെടി ഒരു അലങ്കാരസസ്യമായി നട്ടുപിടിപ്പിച്ചു വരുന്നു. കയറിപ്പോകുന്ന മതിലുകൾക്ക് ഇതു കേടുവരുത്താറുണ്ട്. ഒരിക്കൽ വേരു പിടിച്ചുകഴിഞ്ഞാൽപ്പിന്നെ നന്നായി വളരുന്നു. പിടിച്ചുകയറാൻ ഒന്നുമില്ലെങ്കിൽ നിലത്തും പടരും. ഇതൊരു ഔഷധസസ്യം കൂടിയാണ്.
ചിത്രശാല[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Ficus pumila എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |